കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തി താൽപര്യങ്ങൾക്കനുസരിച്ച് നിയമനം നടത്താൻ ശ്രമിച്ചു, വിഷയ വിദഗ്ദർ ഉപജാപം നടത്തി; പ്രതികരിച്ച് എംബി രാജേഷ്

Google Oneindia Malayalam News

പാലക്കാട്: കാലടി സര്‍വകലാശാലയില്‍ തന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രാഫസറായി നിയമനം നല്‍കിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ് രംഗത്ത്. ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന വിഷയ വിദഗ്ദരില്‍ മൂന്ന് പേരില്‍ ഒരാളുടെ താല്‍പര്യത്തിന് അനുസരിച്ച് മറ്റൊരാള്‍ക്ക് നിയമനം നല്‍കാനുള്ള ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഈ മൂന്ന് പേരും ഉപജാപം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്, ഹസനും തമ്പാനൂര്‍ രവിയും മത്സരിക്കില്ല, സേഫ് സീറ്റ് ഇവര്‍ക്ക്!!ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്, ഹസനും തമ്പാനൂര്‍ രവിയും മത്സരിക്കില്ല, സേഫ് സീറ്റ് ഇവര്‍ക്ക്!!

mb rajesh

മൂന്ന് പേരുടെ വ്യക്തിപരമായ താല്‍പര്യത്തില്‍ നിന്നുണ്ടായ പ്രശ്‌നമാണ്, ഈ പ്രശ്‌നത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. നിയമനം നല്‍കാന്‍ ശ്രമിക്കുന്ന ആളുടെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് ജോലി നല്‍കാനാണ് ശ്രമം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റര്‍വ്യൂവില്‍ കൂടിയാലോചിച്ച് ഒരാള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചു എന്നാണ് ഇവര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. അതു തന്നെ ക്രമ വിരുദ്ധമാണ്. 80 അപേക്ഷകരില്‍ നിന്ന് അക്കാദമിക യോഗ്യതകള്‍ നോക്കി തിരഞ്ഞെടുക്കപ്പെട്ട ആളാണ് നിനിത. യോഗ്യതയുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും എംപി രാജേഷ് വ്യക്തമാതക്കി.

ട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാംട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാം

നിനിത അഭിമുഖത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള ശ്രമം നടന്നു. ബോര്‍ഡിലുണ്ടായിരുന്ന മൂന്ന് പേരുടെ വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മൂന്ന് തലത്തിലുള്ള ഉപജാപം നടന്നു. നിനിത പിഎച്ച്ഡി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു. അത് തെറ്റാണെന്ന് വ്യക്തമാക്കി. പിഎച്ച്ഡിക്കെതിരായി കേസുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നു. അത് തെറ്റാണെന്ന് തെളിഞ്ഞു. ഇന്റര്‍വ്യൂവിലും ഇത്തരത്തിലുള്ള ശ്രമം നടന്നെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും രാജേഷ് പറഞ്ഞു.

 കേരളത്തില്‍ ഞെട്ടിക്കാനൊരുങ്ങി ബിജെപി; സ്ഥാനാര്‍ത്ഥി പട്ടികയില്‍ വമ്പന്‍ മാറ്റങ്ങള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെ കേരളത്തില്‍ ഞെട്ടിക്കാനൊരുങ്ങി ബിജെപി; സ്ഥാനാര്‍ത്ഥി പട്ടികയില്‍ വമ്പന്‍ മാറ്റങ്ങള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെ

'ഹൈസ്കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കാൻ ശ്രമിച്ച ആ കാലം കേരളം മറന്നിട്ടില്ല...''ഹൈസ്കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കാൻ ശ്രമിച്ച ആ കാലം കേരളം മറന്നിട്ടില്ല...'

സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്

Recommended Video

cmsvideo
മോദിക്കെതിരെ ചെങ്കൊടിയുമായി തെരുവുകള്‍ നിറയുമ്പോള്‍ | Oneindia Malayalam

തുടക്കത്തിലേ പിഴച്ച് ചാണ്ടി ഉമ്മൻ; ആശങ്കയിൽ ഉമ്മൻ ചാണ്ടിയും... ഒറ്റയടിക്ക് അകറ്റിയത് അനേകരെ; എങ്ങനെ സംഭവിച്ചു?തുടക്കത്തിലേ പിഴച്ച് ചാണ്ടി ഉമ്മൻ; ആശങ്കയിൽ ഉമ്മൻ ചാണ്ടിയും... ഒറ്റയടിക്ക് അകറ്റിയത് അനേകരെ; എങ്ങനെ സംഭവിച്ചു?

English summary
MB Rajesh responds to allegations that his wife's appointment in kaladi university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X