കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകൾക്ക് മുഴുവൻ എ പ്ലസ്, ഭാര്യയ്ക്ക് ഡോക്ടറേറ്റ്, ഒറ്റ ദിവസം ഇരട്ടി സന്തോഷം പങ്കുവെച്ച് എംബി രാജേഷ്

Google Oneindia Malayalam News

പാലക്കാട്: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച ദിവസം ഇരട്ടി മധുരം പങ്കിട്ട് സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ്. മൂത്തമകൾ നിരഞ്ജനക്ക് എല്ലാ വിഷയത്തിനും ഏ പ്ലസ് ലഭിച്ചത് കൂടാതെ ഭാര്യ നിനിതക്ക് ഡോക്ടറേറ്റ് ലഭിച്ച സന്തോഷവും ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് എംബി രാജേഷ്. ന്ത്യയിൽ മറ്റെവിടെയും സാദ്ധ്യമാകാത്ത ,പ്രതികൂല സാഹചര്യത്തിലും കേരളത്തിൽ കുറ്റമറ്റ നിലയിൽ പരീക്ഷ നടത്തി റെക്കോഡ് വേഗത്തിൽ ഫലം പ്രഖ്യാപിച്ച സർക്കാരിനെയും എംബി രാജേഷ് അഭിനന്ദിച്ചു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' വളരെ വ്യക്തിപരമായ ഒരു സന്തോഷം നിങ്ങളുമായി പങ്കിടുകയാണ്. മൂത്ത മകൾ നിരഞ്ജനക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും ഏ പ്ലസ് ലഭിച്ചതാണത്. എല്ലാ വിഷയത്തിനും ഏ പ്ലസ് എന്നത് ഒരു മഹാകാര്യമായിട്ടൊന്നും ഒരിക്കലും തോന്നിയിട്ടില്ല. പരീക്ഷ, മാർക്ക് ,ഗ്രേഡ് എന്നീ അളവുകോലുകളുടെ പരിമിതികളെക്കുറിച്ചും ബോദ്ധ്യമുണ്ട്. അപ്പോഴും നിരഞ്ജനക്ക് ഇത് പകരുന്ന ആഹ്ലാദവും ആത്മവിശ്വാസവും ചെറുതല്ല എന്ന് തിരിച്ചറിയുന്നു.പാലക്കാട് പി.എം.ജി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലാണ് അവൾ പഠിച്ചത്.എസ്.എഫ്.ഐ.യുടെ പ്രവർത്തകയും സ്കൂൾ ലീഡറുമാണ്. അതിനിടയിലും പഠനത്തിൽ മികവ് പുലർത്തിയതിൽ പഴയ എസ്എഫ്ഐ പ്രവർത്തകരായ എനിക്കും നിനിതക്കും പ്രത്യേക സന്തോഷമുണ്ട്.

mbr

അടുത്ത കാലത്തുണ്ടായ മറ്റൊരു സന്തോഷം നിനിതക്ക് ഡോക്ടറേറ്റ് ലഭിച്ചതാണ്. അദ്ധ്യാപക ജോലിയുടേയും വീട്ടുജോലിയുടേയും വലിയ പ്രാരാബ്ധങ്ങൾക്കും മക്കളുടെ കാര്യങ്ങളെല്ലാം നോക്കേണ്ടതിനിടയിലുമായി കഠിനമായി പ്രയത്നിച്ചാണ് നിനിത ഗവേഷണം പുർത്തിയാക്കിയത്. പ്രൊഫ: കെ.പി.അപ്പൻ്റെ രചനകളെ മുൻനിർത്തി മലയാള സാഹിത്യത്തിലെ പ്രത്യയശാസ്ത്ര സമീപനങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. നിരഞ്ജനയുടെ പഠനത്തിലും പ്രധാന വഴികാട്ടി അമ്മ തന്നെ.

എൻ്റെ വക പിന്തുണയും അത്യാവശ്യ ഘട്ടത്തിലെ സഹായവും മാത്രം. ഫോട്ടോയിൽ നിരഞ്ജനക്കും നിനിതക്കുമൊപ്പമുള്ളത് ഇളയവൾ പ്രിയദത്ത. മണപ്പുള്ളിക്കാവ് ഗവ.എൽ.പി.സ്കൂളിൽ നാലാം ക്ലാസിലെ പാഠങ്ങൾ അവളിപ്പോൾ വീട്ടിലെ ടി.വിക്ക് മുന്നിലിരുന്ന് ഓൺലൈനായി പഠിക്കുന്നു. എസ്. എസ്.എൽ.സി.പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ. ഒപ്പം ഇന്ത്യയിൽ മറ്റെവിടെയും സാദ്ധ്യമാകാത്ത ,പ്രതികൂല സാഹചര്യത്തിലും കേരളത്തിൽ കുറ്റമറ്റ നിലയിൽ പരീക്ഷ നടത്തി റെക്കോഡ് വേഗത്തിൽ ഫലം പ്രഖ്യാപിച്ച സർക്കാരിൻ്റെ കാര്യക്ഷമതയ്ക്കും അഭിവാദനങ്ങൾ''.

 കോൺഗ്രസിന്റെ പ്രവചനം ഫലിക്കുന്നു! മധ്യപ്രദേശിൽ ചൗഹാന്റെ വഴി മുടക്കി ജ്യോതിരാദിത്യ സിന്ധ്യ! കോൺഗ്രസിന്റെ പ്രവചനം ഫലിക്കുന്നു! മധ്യപ്രദേശിൽ ചൗഹാന്റെ വഴി മുടക്കി ജ്യോതിരാദിത്യ സിന്ധ്യ!

English summary
MB Rajesh's daughter got full A plus in SSLC exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X