Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പോ, എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി...? ഒടുവില്‍ എംബി രാജേഷ് വരെ കെ സുരേന്ദ്രനെ ട്രോളി! ഇനി അത് സമ്മതിക്കുമോ...

പാലക്കാട്: കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഒരുപാട് വാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കും ഒക്കെ വഴിവച്ചിട്ടുള്ളവയാണ്. ശബരിമല സ്ത്രീ പ്രവേശനത്തെ മുമ്പ് പിന്തുണച്ചിട്ടുളള ആളാണ് സുരേന്ദ്രന്‍. പക്ഷേ, സുപ്രീം കോടതി വിധി വന്നതിന് പിറകേ, സുരേന്ദ്രന്‍ കളം മാറ്റിച്ചവിട്ടി. സ്ത്രീ പ്രവേശനത്തെ പിന്തുണച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലുള്ള രണ്ട് വെല്ലുവിളികള്‍ എന്ന രീതിയില്‍ 2016 മെയ് 31 ന് കെ സുരേന്ദ്രന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ദേശീയപാതാ വികസനവും ഗെയില്‍ പൈപ്പ് ലൈനും വിജയിപ്പിച്ചാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുളള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും എന്നായിരുന്നു ആ പോസ്റ്റില്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ അതിന്റെ പേരില്‍ പാലക്കാട് എംപി എംബി രാജേഷ് വരെ കെ സുരേന്ദ്രനെ ട്രോളിയിരിക്കുകയാണ് ഇപ്പോള്‍.

കെസുരേന്ദ്രൻ സമ്മതം സമർപ്പയാമി

കെസുരേന്ദ്രൻ സമ്മതം സമർപ്പയാമി

കെസുരേന്ദ്രൻ സമ്മതം സമർപ്പയാമി- ഇങ്ങനെ ഒരു തലക്കെട്ടോടെ ആണ് എംബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.


കെ സുരേന്ദ്രന്റെ പഴയ ഒരു എഫ്ബി പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഗെയിൽ പൈപ്പ് ലൈനും ദേശീയ പാതാ സ്ഥലമേറ്റെടുപ്പും പൂർത്തീകരിച്ചാൽ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുരേന്ദ്രൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സമ്മതിക്കേണ്ടി വന്നിരിക്കുന്നു

സമ്മതിക്കേണ്ടി വന്നിരിക്കുന്നു

സമ്മതിക്കേണ്ടി വന്നിരിക്കുന്നു സുരേന്ദ്രാ...സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ഗെയിൽ പൈപ്പ് ലൈൻ പണി പൂർത്തിയായിരിക്കുന്നു. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടു മുക്കാലും പൂർത്തിയായിക്കഴിഞ്ഞു. രണ്ടും സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ.

ഇരുമുടിക്കെട്ടുമായുള്ള അഭ്യാസവും നെയ് തേങ്ങയും

ഇരുമുടിക്കെട്ടുമായുള്ള അഭ്യാസവും നെയ് തേങ്ങയും

സുരേന്ദ്രൻ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച് നടക്കുന്നതിനും അനുയായികൾ നെയ്‌തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങൾ നിറവേറ്റിയിരിക്കുന്നു. സുരേന്ദ്രന്റെ ചാലഞ്ച് സർക്കാർ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു.

അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി...?

അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി...?


നോട്ട് റദ്ദാക്കൽ സമയത്ത് ഏഷ്യാനെറ്റിലെ വിനുവിനെ സുരേന്ദ്രൻ വെല്ലുവിളിച്ചിരുന്നില്ലേ. ചുരുങ്ങിയത് 3 ലക്ഷം കോടി രൂപ ബാങ്കിലേക്ക് തിരിച്ചു വരില്ലെന്നും അത്രയും സർക്കാരിന് ലാഭമുണ്ടാകുമെന്നും താൻ പറയുന്നത് സംഭവിച്ചില്ലെങ്കിൽ വിനു പറയുന്ന പണി ചെയ്യാമെന്നും പറഞ്ഞത് സുരേന്ദ്രന് ഓർമ്മയുണ്ടോ? വിനു പാകിസ്ഥാനിലേക്കെങ്ങാനും നാടുവിടാൻ പറയാതിരുന്നത് നന്നായി.

അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമർപ്പയാമി....?

ഇങ്ങനെയാണ് എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് കാണാം...

ഇതാണ് എംബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+