കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസ് കൊടുക്കെടാ കേസ്.. അല്ലെങ്കില്‍ ബിജെപി തെറ്റ് സമ്മതിച്ച് രാജ്യത്തോട് മാപ്പ് പറയട്ടെ: എംബി രാജേഷ്

Google Oneindia Malayalam News

പാലക്കാട്: ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയതിന് അന്വേഷണം നേരിടുന്ന കമ്പനികളില്‍ നിന്ന് ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ കെ ഡബ്ളിയു എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിന്നും പത്ത് കോടി രൂപ സ്വീകരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബിജെപി തന്നെ വ്യക്തമാക്കുന്നുവെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം നേതാവായ എംബി രാജേഷ്. ഹേമന്ദ് ഉൾപ്പെടെയുള്ളവരെ കൊന്നവരുടെ പണം പറ്റിയവർ മറ്റെല്ലാവരേയും രാജ്യദ്രോഹികളാക്കുന്നുവെന്നാണ് എംബി രാജേഷ് ഫെയ്സ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

 പല്ലവി

പല്ലവി

സത്യാനന്തര കാലത്ത് സംഭവിക്കുന്നത്

കേസ് കൊടുക്കെടാ കേസ്. സംഘികളുടെ പതിവ് പല്ലവിയാണിത്. ഉത്തരം മുട്ടുന്ന ഏത് വിമർശനത്തിനുമുള്ള ഏക പ്രതിരോധം.(അയോദ്ധ്യ, ശബരിമല, റാഫേൽ തുടങ്ങിയ വിധികൾക്കു ശേഷമാണ് കോടതിയിലൊക്കെ വിശ്വാസം അവർക്ക് വന്നു തുടങ്ങിയത്.)

മാപ്പ് പറയട്ടെ

മാപ്പ് പറയട്ടെ

എന്നാൽ ഇനി പറയുന്നതിനെതിരെ അവരും കേസ് കൊടുക്കട്ടെ. അല്ലെങ്കിൽ തെറ്റ് സമ്മതിച്ച് രാജ്യത്തോട് മാപ്പു പറയട്ടെ. ഭീകരപ്രവർത്തനത്തിന് പണം കൊടുത്തതിന് അന്വേഷണം നേരിടുന്ന കമ്പനികളിൽ നിന്ന് ബിജെപിയും പണം വാങ്ങിയെന്നതാണ് ഫ്രോഡുകളെ കുറിച്ചുള്ള പുതിയ വാർത്ത .

വാങ്ങി കീശയിലിട്ടത്

വാങ്ങി കീശയിലിട്ടത്

21.5 കോടിയാണ് അവരിൽ നിന്ന് വാങ്ങി കീശയിലിട്ടത്! ഏതാ കമ്പനി? മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഇഖ്ബാൽ മേമനും അന്താരാഷ്ട്ര അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ആർകെഡബ്ല്യു.ഡെവലപ്പേഴ്സും സഹസ്ഥാപനങ്ങളും. 2014-15 ൽ സംഭാവന വാങ്ങിയ വിവരം പുറത്തായത് ബിജെപി തന്നെ ഇലക്ഷൻ കമ്മീഷന് കൊടുത്ത കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ.

ഭീകരതക്കെതിരായ പോരാട്ടം

ഭീകരതക്കെതിരായ പോരാട്ടം

തീർന്നില്ല ഇതേ കമ്പനിയുടെ ഉടമകൾ തന്നെയാണ് 4355 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ പിഎംസിബാങ്കിന്റെയും പ്രൊമോട്ടർമാർ. അതായത് ഇവരെല്ലാം ഫ്രോഡുകളുടെ ഒരു കറക്കു കമ്പനിയാണ്. പുറത്തു പറയുന്നത് രാജ്യസ്നേഹം, ഭീകരതക്കെതിരായ പോരാട്ടം അകത്ത് ദേശവിരുദ്ധരുമായും ഭീകരതയെ പാലൂട്ടുന്നവരുമായി കച്ചവടം !പുൽവാമ യിലെ സൈനികരുടെ ചോര വിറ്റ് അധികാരത്തിലേറിയവരുടെ തനിനിറം.

മറ്റെല്ലാവരേയും രാജ്യദ്രോഹികളാക്കുന്നു

മറ്റെല്ലാവരേയും രാജ്യദ്രോഹികളാക്കുന്നു

മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ പോലീസ് ഓഫീസർ ഹേമന്ദ് കർക്കറെയുടെ വിധവ കവിത രണ്ടു കോടിയുമായി വന്ന 56 ഇഞ്ചനോട് കാണാൻ സൗകര്യമില്ല എന്ന് ധീരമായി പറഞ്ഞത് ഓർക്കുന്നില്ലേ? ഹേമന്ദ് ഉൾപ്പെടെയുള്ളവരെ കൊന്നവരുടെ പണം പറ്റിയവർ മറ്റെല്ലാവരേയും രാജ്യദ്രോഹികളാക്കുന്നു.

പുതു ചൊല്ല്

പുതു ചൊല്ല്

സത്യാനന്തര കാലത്ത് ഈ രാജ്യ സ്റ്റേഹികളുടെ പുതു ചൊല്ല് ഇങ്ങനെ.
" പണത്തിന് മീതെ ഒരു രാജ്യ സ്നേഹവും പറക്കില്ല"

വാൽക്കഷണം:
ഈ കുറിപ്പ് തീരാറായപ്പോഴാണ് മഹാരാഷ്ട്രയിൽ ഇരുട്ടിന്റെ മറവിലെ ജനാധിപത്യ ഹത്യയുടെ വാർത്ത വരുന്നത്. ഇവർ രാഷ്ട്രീയത്തെത്തന്നെ ഒരു അധോലോക പ്രവർത്തനമാക്കിത്തീർക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.

ഫെയ്സ്ബുക്ക് കുറിപ്പ്

എംബി രാജേഷ്

 'അജിത് പവാര്‍ നല്‍കിയത് ഒപ്പ് ദുരുപയോഗം ചെയ്ത കത്ത്'; ഭൂരിപക്ഷം തെളിയിക്കാന്‍ പ്രയാസം: കോണ്‍ഗ്രസ് 'അജിത് പവാര്‍ നല്‍കിയത് ഒപ്പ് ദുരുപയോഗം ചെയ്ത കത്ത്'; ഭൂരിപക്ഷം തെളിയിക്കാന്‍ പ്രയാസം: കോണ്‍ഗ്രസ്

 രാഹുൽ ഗാന്ധിയെ തിരിച്ച് വിളിക്കൂ! മഹാരാഷ്ട്രയിൽ നാണം കെട്ട് കോൺഗ്രസ്, ഒന്നുമറിയാതെ രാഹുൽ വിദേശത്ത് രാഹുൽ ഗാന്ധിയെ തിരിച്ച് വിളിക്കൂ! മഹാരാഷ്ട്രയിൽ നാണം കെട്ട് കോൺഗ്രസ്, ഒന്നുമറിയാതെ രാഹുൽ വിദേശത്ത്

English summary
MB Rajesh's fb post against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X