'അതിയായ വേദനയും ദുഃഖവുമുണ്ട്.'; 11 വയസുകാരൻ തെരുവ് നായ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ മന്ത്രി
കണ്ണൂർ∙ കണ്ണൂരിൽ പതിനൊന്ന് വയസ്സുകാരനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്ന സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സംഭവത്തിൽ.അതിയായ വേദനയും ദുഃഖവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദാരുണമായ മരണമാണ് സംഭവിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സർക്കാർ കൃത്യമായ നിർദേശങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് ൽകിയിരുന്നുവെന്നും ജില്ല ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ പണം നീക്കി വെച്ച് വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രാദേശികമായ എതിർപ്പുകളെ തുടർന്നാണ് ഇവ ആരംഭിക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

അപൂർവ്വം ചില സ്ഥലങ്ങളിൽ എതിർപ്പുകളെ മറികടന്ന് വന്ധ്യംകരണ കേന്ദ്രം ആരംഭിക്കാൻ കഴിഞ്ഞെന്നും എതിർപ്പുകൾ നേരിട്ട് ഇവ തുടങ്ങാൻ സർക്കാർ നടപടിയെടുക്കും എന്നും മന്ത്രി പറഞ്ഞു.മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് തെരിവ് വുനായ്ക്കളുടെ ആക്രമണത്തിൽ ഞായറാഴ്ച മരിച്ചത്.
വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്. സംസാരശേഷിയില്ലത്ത കുട്ടിയായിരുന്നു നിഹാൽ.
കുട്ടിയെ കാണാതായതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ മുഖത്തും കൈകാലുകളിലും നായ കടിച്ചുപറിച്ച പാടുകൾ ഉണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ് പാടുകളുണ്ട്. പ്രദേശത്ത് തെരുവ് നായയുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടിക്ക് സംസാരശേഷി ഇല്ലാത്തത് കൊണ്ട് നിലവിളിക്കാൻ കഴിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാളെ രാവിലെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികൾ ആരംഭിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കുട്ടിക്ക് സംഭവിച്ച പരിക്കുകളെക്കുറിച്ച് വിശദമായി പറയാൻ പറ്റൂ.
കഴിഞ്ഞദിവസം പത്തനംതിട്ടയിലും തെരുവ് നായക്കളുടെ ആക്രമണം ഉണ്ടായിരുന്നു. പത്തനംതിട്ട റാന്നി പെരുന്നാടിൽ തെരുവ് നായ ആക്രമണത്തിൽ 13 പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടായ ആക്രമണത്തിലാണ് 13 പേർക്ക് പരിക്ക് ഏറ്റത്. നേരത്തെ 12 വയസുകാരി പേ വിഷ ബാധയേറ്റ് മരിച്ചിരുന്നു,ഈ സംഭവം കഴിഞ്ഞ് ഒരു വർഷം തികയും മുമ്പാണ് വീണ്ടും തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പെരുന്നാടിൽ നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications