Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു സംഘി, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയക്കാനിടയുള്ള പുതുവത്സര ആശംസാ സന്ദേശം'- ബൈ എംബി രാജേഷ്

പാലക്കാട്: കോണ്‍ഗ്രസ് എംഎല്‍എ ആയ വിടി ബല്‍റാം ഇടപെടുന്നതുപോലെ സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ സിപിഎമ്മില്‍ നിന്ന് ആരെങ്കിലും ഉണ്ടെന്ന് പറയാന്‍ പറ്റില്ല. എന്നിരുന്നാലും അത്തരം ഒരു വിടവ് അല്‍പമെങ്കിലും നികത്തുന്നത് എംബി രാജേഷ് എംപിയാണ്.

ബല്‍റാമിനെ പോലെ തന്നെ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തുന്ന യുവനേതാവാണ് എംബി രാജേഷ്. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായ പുതുവര്‍ഷ ദിനത്തില്‍ എംബി രാജേഷിന്റേതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് പലരിലും കൗതകമുണര്‍ത്തി.

'ഒരു സംഘി, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയക്കാനിടയുള്ള പുതുവത്സര ആശംസാ സന്ദേശം' എന്ന് പറയുന്ന ആ പോസ്റ്റ് ഒന്ന് വായിക്കേണ്ടത് തന്നെയാണ്.

മോദിജിയ്ക്ക് പുതുവത്സരാശംസകള്‍

മോദിജിയ്ക്ക് പുതുവത്സരാശംസകള്‍

പ്രിയപ്പെട്ട മോദിജി, പുതവത്സരാശംസകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പുതുവര്‍ഷദിനത്തില്‍ പാചകവാതക സിലിണ്ടര്‍ വില കൂട്ടിയതിനെ പരിഹസിച്ചുകൊണ്ടാണ് തുടക്കം.

നന്ദി പറഞ്ഞാല്‍ മതിയാകില്ല

നന്ദി പറഞ്ഞാല്‍ മതിയാകില്ല

പുതുവത്സര സമ്മാനം കിട്ടി. പാചകവാതകത്തിന് വിലകൂട്ടിയ, ഈ പുതുവര്‍ഷ വരവേല്‍പ്പ് അവിസ്മരണീയമാക്കിയ മോദിയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നാണ് പരിഹാസം.

രാജ്യസ്‌നേഹപരമായ വിലകൂട്ടല്‍

രാജ്യസ്‌നേഹപരമായ വിലകൂട്ടല്‍

രാജ്യസ്‌നേഹപരമായ വിലകൂട്ടല്‍ എന്നാണ് 'സംഘി'യെന്ന ഭാവത്തില്‍ രാജേഷ് പരിഹസിയ്ക്കുന്നത്. ഇതൊക്കെ രാജ്യം നന്നാക്കാന്‍ വേണ്ടിയുള്ളതാണെന്ന് തങ്ങള്‍ പരമാവധി പ്രചരിപ്പിയ്ക്കുന്നുണ്ടെന്നും പറയുന്നു!

തെറിവിളി കൂട്ടി

തെറിവിളി കൂട്ടി

പണ്ട് സര്‍ദാര്‍ജി ഇതുപോലെ ചെയ്തപ്പോള്‍ റോഡിലിറങ്ങി നടത്തിയ സമരങ്ങളൊക്കെ പറഞ്ഞ് 'ചകാക്കള്‍' ഉത്തരം മുട്ടിയ്ക്കാന്‍ നോക്കുന്നുണ്. എന്നാലും തെറിവിളിയുടെ ഡോസ് കൂട്ടി അതെല്ലാം മറികടക്കാന്‍ നോക്കുന്നുണ്ട്!

മറുപടിയില്ലെങ്കില്‍

മറുപടിയില്ലെങ്കില്‍

കോര്‍പ്പറേറ്റുകള്‍ക്ക് സഹായം ചെയ്യുന്നത് സംബന്ധിച്ചും, സ്വച്ഛഭാരത് സെസ് ഏര്‍പ്പെടുത്തിയതിനെ കുറിച്ചും 'ചകാക്കള്‍' വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അതിനൊന്നും മറുപടിയില്ലെങ്കില്‍ പറയണം. തെറിവിളിയുടെ ഡോസ് ഇനിയും കൂട്ടാം!!!

സിഎജിക്കാര്‍

സിഎജിക്കാര്‍

സ്വച്ഛ ഭാരത് സെസ്സ് ചെലവാക്കിയില്ലെന്ന് പറഞ്ഞ് സിഎജിക്കാര്‍ എന്തോ റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇനി അവന്‍മാരെ അങ്ങ റിപ്പോര്‍ട്ട് എഴിതാന്‍ വിട്ടുകൂടാ...

വിദേശയാത്ര കുറയ്ക്കരുത്

വിദേശയാത്ര കുറയ്ക്കരുത്

2016 ല്‍ മോദി ജി വിദശയാത്രകള്‍ കുറയ്ക്കാന്‍ പോകുന്നു എന്ന് കേട്ടൂ. അത് ചെയ്യരുത്. താങ്കള്‍ സെഞ്ച്വറി അടിക്കാന്‍ വേണ്ടി കാത്തിരിയ്ക്കുകയാണ്.

50 ലക്ഷത്തിന്റെ കോട്ട്

50 ലക്ഷത്തിന്റെ കോട്ട്

കഴിഞ്ഞ തവണ 10 ലക്ഷത്തിന്റെ കോട്ട് ധരിച്ചാണ് താങ്കള്‍ ആളുകളെ ഞെട്ടിച്ചത്. ഇത്തവണ അത് അമ്പത് ലക്ഷത്തിന്റെ കോട്ട് ആക്കണമെന്നാണ് മറ്റൊരു പരിഹാസം.

ഹിന്ദുക്കളാണ് പോലും ഹിന്ദുക്കള്‍

ഹിന്ദുക്കളാണ് പോലും ഹിന്ദുക്കള്‍

അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പിലൊക്കെ നാം നിലം തൊട്ടില്ലെന്നാണ് വാര്‍ത്തകള്‍. ന്യൂനപക്ഷങ്ങളും 'മതേതറ'ന്‍മാരും വോട്ട് ചെയ്യാത്തത് മനസ്സിലാക്കാം. എന്നാല്‍ ഈ ഹിന്ദുക്കളെന്ന് പറയുന്നവരോ. ഇവരെയൊക്കെ ശരിയായ ഹിന്ദുക്കളാക്കാന്‍ 2016 ല്‍ പുത്യ സാമ-ഭദേ-ദണ്ഡന മുറകള്‍ ആവിഷ്‌കരിയ്ക്കണം!!!

ഇതാണ് ആ പോസ്റ്റ്

എംബി രാജേഷിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+