കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിശദീകരണ വീഡിയോയും തെളിച്ച് ഇതുവഴി വീണ്ടും വരില്ലേ ....?; സിപിഎം നേതാക്കളെ ട്രോളി ചാമക്കാല

Google Oneindia Malayalam News

തിരുവനന്തപുരം; കാലടി സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ സിപിഎമ്മിനേയും രാജേഷിനേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് യുവജനങ്ങളോടാണ് തനിക്ക് പറയാനുള്ളത്.
എത്ര സമർത്ഥമായ് നിങ്ങളെ നേതാക്കൾ കബളിപ്പിക്കുന്നതെന്ന് ചാമക്കാല കുറിച്ചു. കേരളത്തിൽ പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുമെന്ന് പറഞ്ഞ് സർക്കാർ ആരെയാണ് വീണ്ടും വീണ്ടും പറ്റിക്കുന്നതെന്നും പോസ്റ്റിൽ ചാമക്കാല ചോദിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

എംബി രാജേഷിന്റെ വിശദീകരണ കുറിപ്പ്

എംബി രാജേഷിന്റെ വിശദീകരണ കുറിപ്പ്

യുവകേരളം പൊറുക്കില്ല ഈ വഞ്ചന...
'' പി എസ് സി നിയമനങ്ങളുടെ പേരില്‍ വിവാദം സൃഷ്ടിക്കുന്ന പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും മറുപടിയുമായി എം ബി രാജേഷ്. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ പേരില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന ദുരാരോപണങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ മൂന്ന് റാങ്ക്‌ലിസ്റ്റുകളുടെ അവസ്ഥ പരിശോധിച്ചാല്‍ വ്യക്തം.''2020 ആഗസ്റ്റ് രണ്ടിന് ദേശാഭിമാനി ഓണ്‍ലൈനില്‍ "പി എസ് സി നിയമന വിവാദം: സത്യം പറയുന്ന രേഖകളും കണക്കുകളും " എന്ന പേരില്‍ എം ബി രാജേഷിന്റെ വീഡിയോയ്ക്ക് നല്‍കിയ വിശദീകരണ കുറിപ്പിന്റെ തുടക്കമാണിത്.

നിയമനത്തിൽ ക്രമക്കേട്

നിയമനത്തിൽ ക്രമക്കേട്

ഇന്നു കണ്ട വാർത്ത:
കാലടി സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് തുറന്നടിച്ചത് കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഉമര്‍ തറമേല്‍ തന്നെയാണ്. നിനിത നിയമിക്കപ്പെട്ട തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഭാഷാവിദഗ്ധനെന്ന നിലയില്‍ വിദഗ്ധസമിതി അംഗമായി പങ്കെടുത്തയാളായിരുന്നു ഡോ. ഉമര്‍ തറമേല്‍. കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാള കേരളപഠനവകുപ്പില്‍ പ്രൊഫസറാണ് അദ്ദേഹം.

വിദഗ്ധ അധ്യാപകൻ പരിതപിക്കുന്നു

വിദഗ്ധ അധ്യാപകൻ പരിതപിക്കുന്നു

റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്ന് ഒരു വിദഗ്ധ അധ്യാപകൻ പരിതപിക്കുന്നു.
എം ബി രാജേഷിനോട് ഒന്നും പറയാനില്ല.
പക്ഷെ, ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് യുവജനങ്ങളോടാണ് പറയാനുള്ളത്.
എത്ര സമർത്ഥമായ് നിങ്ങളെ നേതാക്കൾ കബളിപ്പിക്കുന്നു.

ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ

ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ

ഏറെ ഒച്ചപ്പാടിനെ തുടർന്ന് എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹാന ഷംസീറിന് കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകുന്നത് തടഞ്ഞിട്ടും പാഠം പഠിക്കാൻ സർക്കാറോ സി പി എമ്മോ തയ്യാറായില്ല.കെ കെ രാഗേഷ് എം പിയുടെ
ഭാര്യ പ്രിയ വർഗീസിനെ സ്റ്റുഡന്റസ് ഡീനായി കണ്ണൂർ സർവകലാശാലയിലും മുൻ എംപി പി രാജീവിന്റെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസ്സറായി കൊച്ചിയിലും മുൻ എം പി പി കെ ബിജുവിന്റെ ഭാര്യ വിജി വിജയനെ അസിസ്റ്റന്റ് പ്രൊഫസ്സറായി കേരളയിലും നിയമിച്ചത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് തുറന്നു പറയാൻ സാധിക്കുമോ ?

വീണ്ടും വരില്ലേ

വീണ്ടും വരില്ലേ

പത്താംതരം യോഗ്യതയുള്ള സ്വപ്ന സുരേഷുമാരും മന്ത്രിമാരായ ചിറ്റപ്പന്റെയും കൊച്ചാപ്പയുടെയും തണലിൽ നിയമനം നേടുന്നവരും വാർത്തയല്ലാതായ കേരളത്തിൽ പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുമെന്ന് പറഞ്ഞ് സർക്കാർ ആരെയാണ് വീണ്ടും വീണ്ടും പറ്റിക്കുന്നത്. ഉദ്യോഗാർത്ഥികളെ നിയമിക്കാൻ സ്ഥലം വേണ്ടേ ? എല്ലായിടത്തും താത്കാലികരെ സ്ഥിരപ്പെടുത്തിയതല്ലേ ?
വിശദീകരണ വീഡിയോയും തെളിച്ച് ഇതുവഴി വീണ്ടും വരില്ലേ ....?

'പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്'; കെ സുധാകരനെതിരായ പ്രതികരണത്തിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ'പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്'; കെ സുധാകരനെതിരായ പ്രതികരണത്തിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ

മലക്കം മറിഞ്ഞ് ചെന്നിത്തല; കെ സുധാകരന് പിന്തുണ,'അദ്ദേഹം ആരേയും ആക്ഷേപിക്കുന്ന നേതാവല്ല'മലക്കം മറിഞ്ഞ് ചെന്നിത്തല; കെ സുധാകരന് പിന്തുണ,'അദ്ദേഹം ആരേയും ആക്ഷേപിക്കുന്ന നേതാവല്ല'

Recommended Video

cmsvideo
Twitter CEO Jack Dorsey Likes Tweet Hailing Rihanna For Her Comments On Farmer Protests

കോട്ടയത്ത് ജോസഫിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്; നൽകുക ഈ ഒരു സീറ്റ് മാത്രം? 8 സീറ്റിലും കോൺഗ്രസ് മത്സരിക്കും?കോട്ടയത്ത് ജോസഫിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്; നൽകുക ഈ ഒരു സീറ്റ് മാത്രം? 8 സീറ്റിലും കോൺഗ്രസ് മത്സരിക്കും?

English summary
MB rajesh's wife's appoinment in kaladi; Jyothikumar chamakkala trolls cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X