കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംബി രാജേഷിന്റെ ഭാര്യയുടെ കാലടിയിലെ നിയമനം വിവാദത്തില്‍; റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം; മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷിൻറെ ഭാര്യയെ കാലടി സർവ്വകലാശാലയുടെ മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപണം. കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ ഡോ. ഉമർ തറമേൽ ആണ് നിയമനത്തിനെതിരെ രംഗത്തെത്തിയത്. അഭിമുഖം നടത്തിയ വിദഗ്ദ സമിതിയിലെ അംഗമായിരുന്നു താനെന്നും സ്വപ്നത്തിൽപോലും നിനയ്ക്കാത്ത മട്ടിൽ,റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവമാണ് ഉണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിന്റെ വെളിച്ചത്തിൽ ഇനി നിയമന പ്രക്രിയയിൽ ഭാഗമാകാൻ അല്ലെന്നും ഉമർ തറമേൽ പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

mbrajesh5-160555170

'സബ്ജെക്ട് എക്സ്പെർട്ട്' പണി നിർത്തി

ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ധൻ, എന്നാണ്.കോളേജുകളിലോ സർവകലാശാലകളിലോ അധ്യാപക നിയമനവ്യമായി ബന്ധപ്പെട്ടു, തത് വിഷയത്തിൽ പ്രവീണ്യമുള്ളവരെ ഉൾപ്പെടുത്തി അഭിമുഖം നടത്തണമെന്നും, ഉദ്യോഗാർഥികളുടെ മികവ് നോക്കി വിദഗ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്തണമെന്നുമാണ്, സർവകലാ /യു ജി സി ചട്ടങ്ങൾ.

സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെത്തന്നെയാണ് അരങ്ങേറുക.അതേ സാധുവാകൂ.അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽപോലും നിനയ്ക്കാത്ത മട്ടിൽ,റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽനിന്നും ഇതാ ദ്യമാണുണ്ടായത്.

ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സർവകലാശാല അ ധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ഇനിയും ഇപ്പണിക്ക് ഈയുള്ളവൻ ഇല്ലെന്നു കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
എന്ന് വിനീതവിധേയൻ., അദ്ദേഹം കുറിച്ചു.

അതേസമയം നിനിത കണിച്ചേരിയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോർഡംഗങ്ങൾ വിസിക്ക് കത്തയച്ചു. 3 അംഗങ്ങളാണ് വിസിക്ക് പരാതി നൽകിയത്. അഭിമുഖത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയവർക്കല്ല നിയമനം നൽകിയതെന്നാണ് പരാതിയിൽ പറയുന്നു. നിയമത്തിനെതിരെ സേവ് യൂണിവേഴ്സിറ്റിയും ഗവർണർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

കർഷക സമരം; ഗസിപൂർ അതിർത്തിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലീസ്കർഷക സമരം; ഗസിപൂർ അതിർത്തിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലീസ്

വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി?വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി?

'റഹീം ഇറങ്ങിയാൽ ഇബ്രാഹിം കുഞ്ഞ് തറപറ്റും'; കളമശേരി സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്? നിർണായക നീക്കം'റഹീം ഇറങ്ങിയാൽ ഇബ്രാഹിം കുഞ്ഞ് തറപറ്റും'; കളമശേരി സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്? നിർണായക നീക്കം

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
MB Rajesh's wife's appointment in kaladi university as proffesor is in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X