Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നതും ആൾട്ട് ന്യൂസ് സ്ഥാപകനെ ജയിലിലിട്ട് പീഡിപ്പിച്ചതും കേരളത്തിലായിരുന്നോ'

പാലക്കാട്: കേരളത്തിൽ മാധ്യമവേട്ടയെന്ന ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുടെ വിമർശനത്തിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്. രാജ്യത്ത് നടന്നിട്ടുള്ള മാധ്യമവേട്ടകൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിമർശനം. പത്രാധിപരായ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതും ആൾട് ന്യൂസിന്റെ സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ആഴ്ചകളോളം ജയിലിലിട്ട് പീഡിപ്പിച്ചതുമെല്ലാം കേരളത്തിലായിരുന്നോയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 pr1-16876183

ഇന്ന് പ്രകാശ് ജാവദേക്കറുടെ വകയാണ്. കേരളത്തിൽ മാധ്യമവേട്ടയെന്നാണ് ജാവദേക്കറുടെ കണ്ടുപിടുത്തം.

താഴെ പറയുന്ന കാര്യങ്ങൾ നടന്നത് എവിടെയാണ് ?

1. പത്രാധിപരായ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത് കേരളത്തിലായിരുന്നോ?

2. ആൾട് ന്യൂസിന്റെ സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ആഴ്ചകളോളം ജയിലിലിട്ട് പീഡിപ്പിച്ചതും ജയിലുകളിൽ നിന്ന് ജയിലുകളിലേക്ക് കൊണ്ടുപോയതും കേരളത്തിലായിരുന്നോ?

3. രാജ്‌ദീപ് സർദേശായിയും വിനോദ് കെ ജോസുമടക്കമുള്ള വിഖ്യാതരായ പത്രാധിപന്മാർക്കും അനേകം മാധ്യമ പ്രവർത്തകർക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് കേരള സർക്കാരായിരുന്നോ ? യു പിയിലെ ഹാത്രസ്സിൽ കൂട്ട ബലാൽസംഗവും തുടർന്നുണ്ടായ മരണവും റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത് രണ്ടു വർഷത്തിലധികം ജയിലിലിട്ടത് കേരള സർക്കാരാണോ?

4. കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള കോവിഡ് റിപ്പോർട്ട്, പെഗാസസ് റിപ്പോർട്ട്, സ്റ്റാൻ സ്വാമിയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് എന്നിവയുടെ പേരിൽ ഔട്ട്ലുക്ക് എഡിറ്റർ റുബേൻ ബാനർജിയെയും സർക്കാരിനെ വിമർശിച്ചതിന്റെ തന്നെ പേരിൽ ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്റർ ബോബി ഘോഷിനെയും പുറത്താക്കാൻ കാരണം കേരളത്തിലെ എൽ ഡി എഫ് സർക്കാരായിരുന്നോ?

5. കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ എ ബി പി ന്യൂസ് വാർത്താ അവതാരകരായ പ്രസൂൻ ബാജ്‌പൈയെയും അഭിസാർ ശർമയേയും പിരിച്ചുവിടാൻ കാരണം കേരള സർക്കാരായിരുന്നോ ?

6. എ ബി പി ന്യൂസിൽ അവതരിപ്പിക്കാൻ കഴിയാതിരുന്ന തന്റെ പരിപാടി യൂട്യൂബിൽ അവതരിപ്പിക്കാൻ ശ്രമിച്ചതിന് അഭിസാർ ശർമയെ തീവ്ര ഹിന്ദുത്വ സംഘങ്ങൾ സോഷ്യൽ മീഡിയയിൽ ആക്രമിച്ചത് എവിടെയായിരുന്നു?

7. ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ, 74 കാരനായ പ്രബീർ പുർകായസ്ഥയുടെ വീട്ടിൽ അദ്ദേഹത്തെയും ഭാര്യയേയും തടഞ്ഞുവെച്ച് 114 മണിക്കൂർ ഇൻകം ടാക്സ് റെയ്‌ഡ്‌ നടത്തിയത് കേരള സർക്കാരായിരുന്നോ?

8. വിഖ്യാത വനിതാ മാധ്യമ പ്രവർത്തകരായ ബർഖ ദത്ത്, റാണ അയൂബ്, ഫയെ ഡിസൂസ എന്നിവരെ തൂക്കിലേറ്റണമെന്ന ആഹ്വാനത്തെ പിന്തുണച്ച് രംഗത്തുവന്ന പ്രൗഡ് ഹിന്ദു, സ്വയം സേവക് എന്നീ ട്വിറ്റർ ഹാൻഡിലുകൾ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റേതാണോ ?

9. മാധ്യമപ്രവർത്തകരെ Prestitutes എന്നുവിളിച്ച് ആക്ഷേപിച്ച കേന്ദ്ര മന്ത്രി ബിജെപിക്കാരനല്ലേ?

10. Prestitutes എന്ന വിശേഷണം ഇപ്പോഴും തങ്ങൾക്കിഷ്ടമില്ലാത്ത മാധ്യമപ്രവർത്തകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത് പ്രകാശ് ജാവദേക്കറുടെ പാർട്ടിക്കാരല്ലേ?

11. കേന്ദ്ര ബി ജെ പി ഭരണത്തിൽ രാജ്യത്ത് 12 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിൽ കേരള സർക്കാർ ഉത്തരവാദിയാണോ?

12. എൻ ഡി ടി വി, ഏഷ്യാനെറ്റ്, മീഡിയ വൺ എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതും സംപ്രേഷണം തടഞ്ഞതും കേരള സർക്കാരായിരുന്നോ ?

13. മോദിയുടെ അമേരിക്ക സന്ദർശനത്തിനിടയിൽ വാഷിംഗ്‌ടൺ പോസ്റ്റ് "Press Freedom in India under attack" എന്ന തലക്കെട്ടിൽ വാർത്ത കൊടുത്തതിന് ഉത്തരവാദി കേരള സർക്കാരാണോ?

പ്രകാശ് ജാവദേക്കറും കൂട്ടരും ഇന്ത്യയിൽ മുഴുവൻ മാധ്യമസംരക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ പട്ടികയാണ് മുകളിൽ കണ്ടത്. ഇതുപോലെ ഏതെങ്കിലുമൊരു സംഭവം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ? എന്നിട്ടാണ് കേരളത്തിൽ മാധ്യമവേട്ടയെന്ന് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+