• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇത്രത്തോളം സുവർണാവസരമാകുമെന്ന് കരുതിയില്ല, പ്രതിപക്ഷമേ നന്ദി, വിനാശകാല വിപരീത ബുദ്ധി'

Google Oneindia Malayalam News

തിരുവനന്തപുരം; എൽഡിഎഫിന് സർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ 11 മണിക്കൂറോളം നടന്ന ചർച്ചയ്ക്ക് ഒടുവിലായിരുന്നു വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷ ആരോപണങ്ങൾക്ക് മൂന്നേ മുക്കാൽ മണിക്കൂർ നീണ്ട് നിന്ന സുദീർഘമായ പ്രസംഗത്തിലൂടെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

cmsvideo
  MB Rajesh slams UDF leaders over no confidance motion | Oneindia Malayalam

  അവിശ്വാസ പ്രമേയം സർക്കാരിനും ഇടതുപക്ഷത്തിനും ഒരു സുവർണ്ണാവസരമാക്കി തരികയാണ് പ്രതിപക്ഷം ചെയ്തതെന്ന് സിപിഎം നേതാവ് എംബി രാജേഷ് പറഞ്ഞു. രൂക്ഷ പരിഹാസമാണ് കോൺഗ്രസിനെതിരെ രാജേഷ് ഉയർത്തിയത്. അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം

  സുവർണ്ണാവസരമാകുമെന്ന്

  സുവർണ്ണാവസരമാകുമെന്ന്

  ഇന്നലെ മനോരമാ ന്യൂസിൻ്റെ ചർച്ചയിൽ ഞാനിത് പറഞ്ഞിരുന്നു. അവിശ്വാസ പ്രമേയം സർക്കാരിനും ഇടതുപക്ഷത്തിനും ഒരു സുവർണ്ണാവസരമായിരിക്കുമെന്ന് .അത് ഇത്രത്തോളം സുവർണ്ണാവസരമാകുമെന്ന് കരുതിയില്ല. പ്രതിപക്ഷ നേതാവിനോട് സർക്കാർ കടപ്പെട്ടിരിക്കുന്നു. ഇന്ന് നിയമസഭയിലെ ചില രംഗങ്ങൾ നോക്കു.

  "എനിക്ക് മുന്നണിയും പാർട്ടിയും ഏൽപ്പിച്ച ഒരു പൊളിറ്റിക്കൽ അസൈൻമെൻ്റ് ഞാൻ ചെയ്തുവെന്നേയുള്ളൂ"വെന്ന് അവതാരകൻ സതീശൻ. അത് അവതരണം കേട്ടപ്പോഴേ തോന്നി. വേണ്ടണം എന്ന മട്ട്. പുറത്തെ വീറും വാശിയും ഒന്നും കണ്ടില്ല.

  പഴുതടച്ച കൊട്ടിക്കലാശവും

  പഴുതടച്ച കൊട്ടിക്കലാശവും

  അവിശ്വാസത്തെ അനുകൂലിച്ച പി.ജെ.ജോസഫ് വക സർക്കാരിന് അഭിനന്ദനവും! പ്രതിപക്ഷ നിരയിലെ വിളറിയ പ്രസംഗങ്ങൾ .ഭരണപക്ഷത്തു നിന്ന് വസ്തുനിഷ്ഠമായി, എണ്ണിപ്പറഞ്ഞ്, രാകി മിനുക്കിയ പ്രസംഗങ്ങൾ. ഒടുവിൽ മുഖ്യമന്ത്രിയുടെ പ്രൈം ടൈം കയ്യടക്കിയ സമഗ്രമായ, പഴുതടച്ച കൊട്ടിക്കലാശവും. പ്രതിപക്ഷത്തുനിന്ന് എഴുന്നേറ്റവർക്കെല്ലാം ചോദ്യങ്ങൾക്കായി വഴങ്ങിയ, സമൃദ്ധമായി ചിരിച്ച്, ആത്മവിശ്വാസത്തിൻ്റെ നെറുകയിലായിരുന്നു മുഖ്യമന്ത്രി.

  അതിപ്പോഴാണോ തോന്നിയതെന്ന് സ്പീക്കർ

  അതിപ്പോഴാണോ തോന്നിയതെന്ന് സ്പീക്കർ

  മീൻ വളർത്തലിനെക്കുറിച്ചും പശുവളർത്തലിനെക്കുറിച്ചു മുള്ള ചില ചോദ്യങ്ങൾ. അവസാനം പ്രതിപക്ഷത്തിന് ചോദിക്കാനുണ്ടായിരുന്നത് എപ്പോൾ രക്ഷപ്പെട്ട് വീട്ടിൽ പോകാനാവുമെന്ന് മാത്രം. തമാശ അതല്ല,ഗതികെട്ട പ്രതിപക്ഷ നേതാവ് രക്ഷപ്പെട്ടാൽ മതിയെന്ന ചിന്ത സഹിക്ക വയ്യാതെ സ്പീക്കറോട് ചോദിക്കുന്നു- ''കോ വിഡ് കാലമല്ലേ? ഇവിടെ ഇങ്ങനെ അധികം ഇരിക്കാനാവുമോ?" അതിപ്പോഴാണോ തോന്നിയതെന്ന് സ്പീക്കർ !!

  എല്ലാം കൊണ്ടും നഷ്ടക്കച്ചവടം

  എല്ലാം കൊണ്ടും നഷ്ടക്കച്ചവടം

  അവസാനം മുഖ്യമന്ത്രി ലൈഫിന് മറുപടി പറയാൻ തുടങ്ങിയതോടെ പ്രതിപക്ഷം അത് താങ്ങാനാവില്ലെന്നു മനസ്സിലായ പ്രതിപക്ഷം നേരെ നടുത്തളത്തിലേക്ക്. പ്രതിപക്ഷത്തിൻ്റെ അശ്ശീല മുദ്രാവാക്യങ്ങളുമായി പ്രകോപനം സൃഷ്ടിച്ചിട്ടും ഭരണപക്ഷം ശാന്തരായി ഇരിപ്പിടങ്ങളിൽ തന്നെ. അതോടെ പ്രതിപക്ഷത്തിൻ്റെ അവസാന അടവും പരാജയപ്പെട്ടു. ഒടുവിൽ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ പ്രതിപക്ഷത്തിൻ്റെ കുട്ടയിലെ രണ്ട് വോട്ടും നഷ്ടമായി. എല്ലാം കൊണ്ടും നഷ്ടക്കച്ചവടം.

  പ്രതിപക്ഷമേ നന്ദി

  പ്രതിപക്ഷമേ നന്ദി

  കോൺഗ്രസിനാണെങ്കിൽ ഇന്നത്തെ ദിവസം ഡൽഹി മുതൽ തിരുവനന്തപുരം വരെ അപമാനവും പരാജയവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ദിവസമായിരുന്നു.സർക്കാരിനും മുഖ്യമന്ത്രിക്കും പ്രോഗ്രസ് റിപ്പോർട്ടവതരിപ്പിക്കാൻ, തിളക്കമാർന്ന ഭരണനേട്ടങ്ങൾ പ്രൈം ടൈമിൽ ജനലക്ഷങ്ങളോട് എണ്ണിപ്പറയാൻ വൻ റാലികളൊന്നും സാദ്ധ്യമല്ലാത്ത ഈ കോവിഡ് കാലത്ത് സൗകര്യമൊരുക്കിക്കൊടുത്ത പ്രതിപക്ഷമേ നന്ദി.
  ഇതിനാണ് വിനാശകാലേ വിപരീത ബുദ്ധി എന്നു പറയുന്നത്.

  'ഇന്ത മൂഞ്ചി എങ്കയോ പാത്ത മാതിരി, ബജറ്റ് പ്രസംഗവും നയപ്രഖ്യാപനവും ചേർത്ത അവിയൽ; ട്രോളി ചാമക്കാല'ഇന്ത മൂഞ്ചി എങ്കയോ പാത്ത മാതിരി, ബജറ്റ് പ്രസംഗവും നയപ്രഖ്യാപനവും ചേർത്ത അവിയൽ; ട്രോളി ചാമക്കാല

  കത്തെഴുതിയ നേതാക്കളെ സംസ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ല, പ്രതിഷേധംകത്തെഴുതിയ നേതാക്കളെ സംസ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ല, പ്രതിഷേധം

  English summary
  MB Rajesh slams UDF leaders over no confidance motion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X