കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംബി രാജേഷ് സ്പീക്കർ, എംവി ഗോവിന്ദനും വീണയും റിയാസും ശിവൻകുട്ടിയും മന്ത്രിമാർ

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ അമ്പരപ്പിക്കുന്ന തീരുമാനങ്ങളുമായി സിപിഎം. ആരോഗ്യ മന്ത്രിസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അന്താരാഷ്ട്ര ശ്രദ്ധ അടക്കം നേടിയ കെകെ ശൈലജയെ ഇത്തവണ മന്ത്രിസഭയ്ക്ക് പുറത്ത് നിര്‍ത്താന്‍ ആണ് തീരുമാനമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
All former Kerala ministers including KK Shailaja dropped from new Pinarayi Vijayan Cabinet

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ ഒഴികെ ബാക്കി 11 പേരും പുതുമുഖങ്ങള്‍ ആണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ അതേ സ്ട്രാറ്റജി തന്നെയാണ് മന്ത്രിസഭാ രൂപീകരണത്തിലും സിപിഎം സ്വീകരിച്ചിരിക്കുന്നത്. സിപിഎം മന്ത്രിമാര്‍ ആരൊക്കെയെന്ന് പരിശോധിക്കാം

സിപിഎം കാർക്കശ്യം

സിപിഎം കാർക്കശ്യം

നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ ആയിരുന്നു ഇക്കുറി സിപിഎം എടുത്തത്. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ വേണ്ടെന്ന തീരുമാനം പാര്‍ട്ടി കര്‍ശനമായി നടപ്പിലാക്കിയപ്പോള്‍ തോമസ് ഐസകും ജി സുധാകരനും അടക്കമുളള വമ്പന്മാര്‍ പുറത്തിരുന്നു. മന്ത്രിമാരെ തീരുമാനിക്കുന്നതിലും ഈ കാര്‍ക്കശ്യം തന്നെ പിന്തുടര്‍ന്നിരിക്കുകയാണ് സിപിഎം.

ശൈലജ ഇല്ലാത്ത മന്ത്രിസഭ

ശൈലജ ഇല്ലാത്ത മന്ത്രിസഭ

ഒന്നാം പിണറായി മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മന്ത്രിമാരില്‍ ആര്‍ക്കും തുടര്‍ച്ച നല്‍കേണ്ട എന്നാണ് സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ മട്ടന്നൂരില്‍ നിന്നും ചരിത്ര ഭൂരിപക്ഷത്തില്‍ ജയിച്ച കെകെ ശൈലജ അടക്കം പുതിയ മന്ത്രിസഭയില്‍ ഉണ്ടാകില്ല. യുവാക്കള്‍ക്ക് അടക്കം പ്രാതിനിധ്യം നല്‍കിയാണ് ടീം പിണറായി പുനസംഘടിപ്പിച്ചിരിക്കുന്നത്.

പിണറായി 2.O

പിണറായി 2.O

എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ ആണ് സിപിഎം മന്ത്രിമാരായി നിശ്ചയിച്ചിരിക്കുന്നത്. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാർലമെന്ററി പാർടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു.

റിയാസ് മന്ത്രിയാകുന്നു

റിയാസ് മന്ത്രിയാകുന്നു

കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് എംവി ഗോവിന്ദനും കെ രാധാകൃഷ്ണനും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് പി രാജീവും കെഎന്‍ ബാലഗോപാലും മന്ത്രിമാരാകുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷ പദവിയില്‍ നിന്നാണ് മുഹമ്മദ് റിയാസ് രണ്ടാം പിണറായി സര്‍ക്കാരില്‍ ഇടം പിടിച്ചിരിക്കുന്നത്. അതേസമയം മന്ത്രിയാകുമെന്ന് പ്രതീക്ഷക്കപ്പെട്ട എംബി രാജേഷിനെ സ്പീക്കറാക്കാനാണ് പാര്‍ട്ടി തീരുമാനം.

രണ്ട് വനിതാ മന്ത്രിമാർ

രണ്ട് വനിതാ മന്ത്രിമാർ

ആറന്മുളയില്‍ നിന്നും രണ്ടാം വട്ടം മത്സരിച്ച് വിജയിച്ച വീണ ഇത്തവണ ആദ്യമായി മന്ത്രിസ്ഥാനത്തേക്ക് എത്തുകയാണ്. ഒപ്പം ഇരിങ്ങാലക്കുടയില്‍ നിന്നും വിജയിച്ച ആര്‍ ബിന്ദു കൂടി ചേരുമ്പോള്‍ സിപിഎമ്മില്‍ നിന്ന് ഇക്കുറിയും രണ്ട് വനിതാ മന്ത്രിമാരാണുളളത്. ഒന്നാം പിണറായി സര്‍ക്കാരില്‍ സിപിഎമ്മില്‍ നിന്ന് മന്ത്രിമാരായ വനിതകള്‍ കെകെ ശൈലജയും ജെ മേഴ്‌സിക്കുട്ടിയമ്മയും ആയിരുന്നു.

അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം

English summary
MB Rajesh will be Speaker, CPM includes Muhammed Riyas, Veena, Sivankutty in New Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X