കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ പ്രണയത്തിന് തടസം,യുവതി പോലീസ് സ്‌റ്റേഷനില്‍;അമ്മ നല്ലതിനേ തല്ലുവെന്ന് സഹോദരിമാര്‍,ഒടുവില്‍....

എംബിഎ വിദ്യാര്‍ത്ഥിനിയായ യുവതിയാണ് പ്രണയത്തിന് അമ്മ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

Google Oneindia Malayalam News

കൊച്ചി: മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ ഇപ്പോള്‍ പ്രണയ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന തിരക്കാണ്. പരാതിയില്‍ പ്രതിസ്ഥാനത്ത് മക്കളുടെ അമ്മമാരും. രണ്ടു ദിവസത്തിനിടെ അമ്മ പ്രണയത്തിന് തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് രണ്ട് പരാതികളാണ് മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചത്.

എംബിഎ വിദ്യാര്‍ത്ഥിനിയായ യുവതിയാണ് പ്രണയത്തിന് അമ്മ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. അമ്മയെ വിളിച്ചുവരുത്തി വിഷയത്തില്‍ തക്കതായ പരിഹാരം കാണണമെന്നായിരുന്നു യുവതിയുടെ ആവശ്യം. തുടര്‍ന്ന് യുവതിയുടെ അമ്മയെയും കാമുകനെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.

വഴക്കു പറയുന്നു, തല്ലുന്നു...

വഴക്കു പറയുന്നു, തല്ലുന്നു...

അമ്മ പ്രണയത്തിന് തടസം നില്‍ക്കുന്നുവെന്ന് കാണിച്ച് എംബിഎ വിദ്യാര്‍ത്ഥിനിയാണ് മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ പ്രണയത്തെ അമ്മ എതിര്‍ക്കുകയാണെന്നും, ഇതിന്റെ പേരില്‍ വഴക്കു പറയുകയും, തല്ലുകയും ചെയ്യാറുണ്ടെന്നും യുവതി പരാതിയില്‍ ആരോപിച്ചു.

വീട് വിട്ടിറങ്ങി...

വീട് വിട്ടിറങ്ങി...

അകന്ന ബന്ധുവായ യുവാവുമായി യുവതി ചെറുപ്പം മുതേല ഇഷ്ടത്തിലാണ്. എന്നാല്‍ ഈ ബന്ധത്തെ യുവതിയുടെ അമ്മ എതിര്‍ത്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതി വീട് വിട്ടിറങ്ങി. കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ യുവതി കാമുകന്റെ വീട്ടിലേക്കാണ് പോയത്.

അച്ഛന്‍ വിദേശത്ത്...

അച്ഛന്‍ വിദേശത്ത്...

കാമുകനായ യുവാവിന്റെ അമ്മ വീട്ടില്‍ വിളിച്ച് പറഞ്ഞപ്പോഴാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംഭവമറിയുന്നത്. എന്നാല്‍ വീട്ടിലേക്ക് വരില്ലെന്നാണ് യുവതി അമ്മയോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെത്തിയത്.

ഒടുവില്‍ മുത്തച്ഛനൊപ്പം...

ഒടുവില്‍ മുത്തച്ഛനൊപ്പം...

കാമുകനൊപ്പം പോകണമെന്നാണ് യുവതി പോലീസ് സ്‌റ്റേഷനില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമപരമായി വിവാഹം കഴിക്കാത്തതിനാല്‍ ഇതുസാധ്യമല്ലെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നാണ് മുത്തച്ഛനൊപ്പം പോകാന്‍ യുവതി സമ്മതിച്ചത്. രണ്ട് സഹോദരിമാരുള്ള യുവതിയുടെ അച്ഛന്‍ വിദേശത്താണ്.

അമ്മ നല്ലതിനേ തല്ലാറുള്ളുവെന്ന് സഹോദരിമാര്‍...

അമ്മ നല്ലതിനേ തല്ലാറുള്ളുവെന്ന് സഹോദരിമാര്‍...

പതിനെട്ട് വയസ് കഴിഞ്ഞ മകളുടെ ആവശ്യം പരിഗണിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയെന്നാണ് പോലീസ് യുവതിയുടെ അമ്മയോട് നിര്‍ദേശിച്ചത്. ഭര്‍ത്താവ് വിദേശത്ത് നിന്ന് വന്നാല്‍ ഉചിതമായ തീരുമാനമെടുക്കാമെന്നാണ് അമ്മ പറഞ്ഞത്. അതേസമയം, നല്ലതിന് വേണ്ടി മാത്രമേ അമ്മ ശാസിക്കുകയും തല്ലാറുമുള്ളുവെന്നുമാണ് യുവതിയുടെ സഹോദരിമാര്‍ പറഞ്ഞത്.

English summary
mba student's complaint against her mother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X