കാമുകനൊപ്പം ഒളിച്ചോടിയ കോഴിക്കോടുകാരി പിടിയില്‍, പ്രണയത്തില്‍ വില്ലനായത് മതം
കോഴിക്കോട്: കാണാതായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനിയെ കാമുകനൊപ്പം പിടികൂടി. മട്ടാഞ്ചേരി സ്വദേശി അഞ്ജലിയെയാണ് പൊലീസ് പിടികൂടിയത്. മകളെ കാണാനില്ലെന്ന മാതാവിന്റെ പരാതി അന്വേഷിയ്ക്കവേയാണ് ഇരുവരേയും മട്ടാഞ്ചേരിയിലെ കാമുകന്റെ വീട്ടില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
കാമുകന്‍ മട്ടാഞ്ചേരിയില്‍ ചെരുപ്പ് കടയില്‍ ജോലി ചെയ്യുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ കാമുകനൊപ്പം പോയതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. രണ്ട് പേരും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ്. കഴിഞ്ഞ ദിവസം വൈകുന്നേരും മട്ടാഞ്ചേരിയില്‍ വച്ചാണ് അഞ്ജലിയേയും കാമുകനേയും മെഡിക്കല്‍ കൊളെജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇരുവരേയും മെഡിക്കല്‍ കൊലെജ് സ്റ്റേഷനിലെത്തിച്ചു. പ്‌ളസ്ടു പഠനകാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് അഞ്ജലിയുടെ അമ്മ സന്ധ്യ നന്ദകുമാര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. കമിതാക്കളെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications