കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊഷ്മളിനെ വേദനിപ്പിച്ചത് കെഎംസിടിയിലെ ഫേസ്ബുക്ക് പേജ്? മരിക്കുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചത് ആരോട്?

പേജിലൂടെയുള്ള അപകീർത്തിപ്പെടുത്തലും ഭീഷണികളും കാരണമാണ് ഊഷ്മൾ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്.

Google Oneindia Malayalam News

കോഴിക്കോട്: കെഎംസിടി മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി ഊഷ്മൾ ഉല്ലാസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജുകൾ പോലീസ് പരിശോധിക്കുന്നു. കെഎംസിടി വിദ്യാർത്ഥികളുടെ 'കെഎംസിടി എക്സ്പോസ്ഡ്-എംബിബിഎസ് കൺഫെഷൻ' എന്ന ഫേസ്ബുക്ക് പേജും അതിലെ പോസ്റ്റുകളുമാണ് പോലീസ് പരിശോധിക്കുന്നത്.

ഇതാവണമെടാ കളക്ടര്‍! 'നിറപറ'യെ പറപ്പിച്ച ടിവി അനുപമ ഐഎഎസ്, ചാണ്ടിയ്ക്ക് മുന്നിലും പതറിയില്ല...ഇതാവണമെടാ കളക്ടര്‍! 'നിറപറ'യെ പറപ്പിച്ച ടിവി അനുപമ ഐഎഎസ്, ചാണ്ടിയ്ക്ക് മുന്നിലും പതറിയില്ല...

<strong>ആദ്യം വീണത് കെ കരുണാകരന്‍! ഗംഗാധരനും പിള്ളയും മാണിയും! തോമസ് ചാണ്ടി ഏഴാമന്‍....</strong> ആദ്യം വീണത് കെ കരുണാകരന്‍! ഗംഗാധരനും പിള്ളയും മാണിയും! തോമസ് ചാണ്ടി ഏഴാമന്‍....

ഈ പേജിലൂടെയുള്ള അപകീർത്തിപ്പെടുത്തലും ഭീഷണികളും കാരണമാണ് ഊഷ്മൾ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കുന്നതിന് മുൻപ് ഊഷ്മൾ ഉല്ലാസ് ആരോടോ ഫോണിൽ കയർത്ത് സംസാരിക്കുന്നത് കണ്ടിരുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. തൃശൂർ ഇടത്തിരുത്തി സ്വദേശിനിയായ ഊഷ്മൾ ഉല്ലാസ് നവംബർ 15 ബുധനാഴ്ച വൈകീട്ടാണ് കെഎംസിടി മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ആറാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.

 കെഎംസിടി കൺഫെഷൻസ്...

കെഎംസിടി കൺഫെഷൻസ്...

ഊഷ്മൾ ഉല്ലാസിന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നുമാണ് കെഎംസിടി എക്സ്പോസ്ഡ്-എംബിബിഎസ് കൺഫെഷൻസ് എന്ന പേജിലേക്ക് പോലീസിന്റെ അന്വേഷണമെത്തിയത്. ഊഷ്മൾ നേരത്തെ ഈ പേജിലിട്ടിരുന്ന പോസ്റ്റിൽ സഹപാഠികളായ ചിലർ ഊഷ്മളിനെ അവഹേളിക്കുന്ന തരത്തിൽ കമന്റ് ചെയ്തിരുന്നു. ഈ സംഭവമാണ് സ്ക്രീൻ ഷോട്ടുകൾ സഹിതം ഊഷ്മൾ നവംബർ 13ന് പോസ്റ്റ് ചെയ്തിരുന്നത്. സഹപാഠികളുടെ ചില കമന്റുകൾ ഊഷ്മളിനെ മാനസികമായി തളർത്തിയിരുന്നുവെന്നാണ് പോലീസിന്റെ സംശയം.

സഹപാഠിയുമായി...

സഹപാഠിയുമായി...

കോളേജിലെ മറ്റൊരു മെഡിക്കൽ വിദ്യാർത്ഥിയും ഊഷ്മളും തമ്മിൽ എന്തോ തർക്കം നിലനിന്നിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഈ തർക്കമാണ് കെഎംസിടി കൺഫെഷൻ പേജിലെ പോസ്റ്റുകൾക്കും കമന്റുകൾക്കും കാരണമായത്. സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ ലഭിക്കാനായി കെഎംസിടി കൺഫെഷൻ പേജിന്റെ അഡ്മിനായ വിദ്യാർത്ഥിയെയും മറ്റു വിദ്യാർത്ഥികളെയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

ഫോണിൽ...

ഫോണിൽ...

എംബിബിഎസ് വിദ്യാർത്ഥിനിയായ ഊഷ്മൾ ഉല്ലാസ് നവംബർ 15 ബുധനാഴ്ച വൈകീട്ട് 4.30ഓടെയാണ് കെഎംസിടി മെഡിക്കൽ കോളേജിലെ മുകൾനിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടുന്നതിന് മുൻപ് ഊഷ്മൾ ആരോടോ ഫോണിൽ കയർത്ത് സംസാരിച്ചിരുന്നതായി കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഊഷ്മളിന്റെ മൊബൈൽ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് വിശദമായി പരിശോധിച്ചത്.

പോസ്റ്റുകൾ...

പോസ്റ്റുകൾ...

ഊഷ്മളിന്റെ മരണശേഷം ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കമന്റുകളും പോസ്റ്റുകളും പോലീസ് സംഘം പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് പേജ് അഡ്മിനെയും അംഗങ്ങളെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കോളേജ് ഹോസ്റ്റലിലെ ഊഷ്മളിന്റെ മുറിയിൽ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെത്താനായില്ല. സംഭവത്തിൽ ഐപിസി 174-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

English summary
mbbs student's suicide,police investigation is going on with kmct students facebook page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X