കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യ ഹരിദാസിനെ കുറിച്ച് ചോദ്യം.. മാധ്യമങ്ങളോട് കലിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ!

Google Oneindia Malayalam News

കണ്ണൂര്‍: നിയുക്ത ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ കുറിച്ചുളള ചോദ്യത്തിന് മാധ്യമങ്ങളോട് കയര്‍ത്ത് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് എതിരെ രമ്യ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ ഇടപെട്ടില്ല എന്ന ചോദ്യം ഉയര്‍ത്തിയപ്പോഴാണ് ജോസഫൈന്‍ മാധ്യമപ്രവര്‍ത്തകരോട് കലിപ്പ് കാട്ടിയത്.

അമേഠി പോയ രാഹുൽ ഗാന്ധിക്ക് വീടും പോകും? ബംഗ്ലാവ് ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ പട്ടികയിൽ!അമേഠി പോയ രാഹുൽ ഗാന്ധിക്ക് വീടും പോകും? ബംഗ്ലാവ് ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ പട്ടികയിൽ!

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ വിജയരാഘവന്‍ രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയിരുന്നു. ആലത്തൂരില്‍ സിപിഎമ്മിന്റെ തോല്‍വിക്ക് ആ പ്രസംഗം പ്രധാന കാരണമായി. വിജയരാഘവന് എതിരെ രമ്യ പരാതി നല്‍കിയിരുന്നു. എന്നാല്‍ വനിതാ കമ്മീഷന്‍ അതേക്കുറിച്ച് തന്നോട് അന്വേഷിക്കുക പോലും ഉണ്ടായിട്ടില്ലെന്ന് രമ്യ ആരോപിച്ചിരുന്നു.

wc

ഇതേക്കുറിച്ചുളള ചോദ്യത്തിനാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രോഷാകുലയായത്. രമ്യ ഹരിദാസ് നല്‍കിയ പരാതിയില്‍ വേണ്ടത് ചെയ്തിട്ടുണ്ടെന്നും ഇനി ഒന്നും പറയാനില്ലെന്നും എംസി ജോസഫൈന്‍ പറഞ്ഞു. രമ്യയുടെ പരാതി സംബന്ധിച്ച് പറയാനുളളതെല്ലാം ഇതിനകം തന്നെ പറഞ്ഞ് കഴിഞ്ഞിട്ടുളളതാണ് എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി.

ഇതൊഴികെ മറ്റെന്തും സംസാരിക്കാം! 'ദൗത്യ'വുമായി ചെന്ന ചെന്നിത്തലയോടും മുല്ലപ്പളളിയോടും രാഹുൽ ഗാന്ധിഇതൊഴികെ മറ്റെന്തും സംസാരിക്കാം! 'ദൗത്യ'വുമായി ചെന്ന ചെന്നിത്തലയോടും മുല്ലപ്പളളിയോടും രാഹുൽ ഗാന്ധി

അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ് എന്നും അതിന് ശേഷം പല സംഭവങ്ങളും നടന്നിട്ടുണ്ട് എന്നും ജോസഫൈന്‍ പറഞ്ഞു. വനിതാ കമ്മീഷന് മേലെ ഒരു തരത്തിലുമുളള രാഷ്ട്രീയ സമ്മര്‍ദ്ദമില്ല. ഏത് കൊല കൊമ്പന്‍ ആയാലും കമ്മീഷന്‍ ചെയ്യാനുളളത് ചെയ്യുമെന്നും ജോസഫൈന്‍ വ്യക്തമാക്കി. വനിതാ കമ്മീഷന്റെ സിറ്റിങ്ങില്‍ മാധ്യമങ്ങള്‍ ചോദിക്കേണ്ടത് അതത് ജില്ലകളിലെ വിഷയങ്ങളാണ് എന്നും കമ്മീഷന്‍ അധ്യക്ഷ ഓര്‍മ്മപ്പെടുത്തി.

English summary
Womens Commission Chairperson MC Josephine against media for asking question about Remya Haridas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X