'എന്നാല്‍ പിന്നെ അനുഭവിച്ചോ', പീഡന പരാതി ബോധിപ്പിച്ച സ്ത്രീയോട് മോശമായി പെരുമാറി; എംസി ജോസഫൈനെതിരെ പൊങ്കാല
തിരുവനന്തപുരം: കൊല്ലത്ത് ഭര്‍തൃപീഡനത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടതിനെ തുടര്‍ന്ന് സ്ത്രീധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് എങ്ങും നടക്കുന്നത്. സ്ത്രീധനം നല്‍കുന്നതിനും വാങ്ങുന്നതിനും എതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
പല പ്രമുഖരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ഗാര്‍ഹിക പീഡന പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് വിമര്‍ശനം.
മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

സംസ്ഥാന വനിത കമ്മിഷന്‍ എംസി ജോസഫൈനോട് പരാതികള്‍ തത്സയം ഫോണില്‍ വിളിച്ച് പറയുന്നതിന് മനോരമ ന്യൂസാണ് പരിപാടി സംഘടിപ്പിച്ചത്. ഒരു മണിക്കൂറോളം നീണ്ട പരിപാടിയില്‍ നിരവധി സ്ത്രീകളാണ് തങ്ങള്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തെ കുറിച്ചും ഭര്‍തൃവീട്ടില്‍ നിന്നും നേരിടുന്ന പീഡനത്തെ കുറിച്ചും പറയാനും വേണ്ടി വിളിച്ചത്.

ചിലര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസില്‍ അറിയിക്കേണ്ട കാര്യങ്ങള്‍ക്ക് ആ രീതിയിലുള്ള നിര്‍ദ്ദേശവും എംസി ജോസഫൈന്‍ നല്‍കിയിരുന്നു. ഭര്‍ത്താവും അമ്മായിഅമ്മയും മര്‍ദ്ദിക്കുന്നതിന്റെ സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ അനുഭവിക്കുന്ന വിഷമതകളും ചിലര്‍ വനിതാ കമ്മിഷനോട് പരിപാടിയില്‍ പങ്കുവച്ചു.

എന്നാല്‍ എറണാകുളത്ത് നിന്ന് വിളിച്ച ഒരു വീട്ടമ്മയോട് ജോസഫൈന്റെ പെരുമാറ്റമാണ് വിമര്‍ശനത്തിന് കാരണമായത്. താന്‍ നേരിടുന്ന ഗാര്‍ഹിക പീഡനത്തെ കുറിച്ചായിരുന്നു വീട്ടമ്മ വനിത കമ്മിഷനോട് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയോ എന്ന് ജോസഫൈന്‍ സ്ത്രീയോട് ചോദിച്ചു.

എന്നാല്‍ എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞില്ലെന്നും ലെബിന അറിയിച്ചപ്പോള്‍ എന്നാ പിന്നെ അനുഭവിച്ചോ എന്നായിരുന്നു ജോസഫൈന്‍ മറുപടി നല്‍കിയത്. ഫോണ്‍ കോളിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വനിത കമ്മിഷന്‍ തുടക്കം മുതലേ അസ്വസ്ഥയായിരുന്നു. ഇതിന് പിന്നാലെയാണ് മോശം പ്രതികരണവും വന്നത്.

നിങ്ങള്‍ക്ക് വേണമെങ്കില്‍ കമ്മിഷനില്‍ പരാതി നല്‍കികോളൂവെന്നും എന്നാല്‍ സ്ത്രീധനം തിരിച്ച് കിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വച്ച് കുടുംബ കോടതിയെ സമീപിക്കണമെന്നും എംസി ജോസഫൈന്‍ പിന്നീട് നിര്‍ദ്ദേശിച്ചു. അതേസമം, പരാതി പറയാന്‍ എത്തിയ സ്ത്രീയോട് ഇങ്ങനെ മോശമായി പ്രതികരിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ജോസഫൈനെതിരെ ഉയരുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് കുറിപ്പ് പങ്കുവയ്ക്കുന്നത്. ഒരു വനിത കമ്മിഷന്‍ അധ്യക്ഷ ഇത്തരത്തില്‍ ഒരിക്കലും സംസാരിക്കരുതെന്നും ഈ സ്ഥാനത്ത് നിന്ന് അവരെ മാറ്റേണ്ട സമയം അതിക്രമിച്ചെന്നും നിരവധി പേര്‍ പറഞ്ഞു. ജോസഫൈന്റെ വീഡിയോ പങ്കുവച്ചായിരുന്നു പലരുടെയും വിമര്‍ശനം.

ജോസഫൈന്റെ പെരുമാറ്റത്തില്‍ ട്രോളുമായി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിടി ബല്‍റാമും രംഗത്തെത്തി. വനിതാ കമ്മീഷന്‍ അധ്യക്ഷയായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനും അറിയാം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാന്‍ വേണ്ടി സാധിക്കും. സഖാവ്- എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, ഇതാദ്യമായല്ല, പെരുമാറ്റത്തിന്റെ പേരില്‍ എംസി ജോസഫൈന്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്. 89 വയസുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന ജോസഫൈന്റെ പരാമര്‍ശം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
Recommended Video
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications