കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംസി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു; നടപടി പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ സ്ഥാനത്ത് നിന്നും എംസി ജോസഫൈന്‍ രാജിവെച്ചു. ഗാര്‍ഹിക പീഡന പരാതി ഉന്നയിക്കാന്‍ ശ്രമിച്ച വ്യക്തിയോട് മോശമായി പെരുമാറിയ സംഭവം വിവാദമായതോടെയാണ് രാജി. പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാലാവധി തീരാന്‍ എട്ട് മാസം മാത്രം ശേഷിക്കെ എംസി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിരക്കുന്നത്. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതൃ തലത്തിൽ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. പികെ ശ്രീമതി ഉള്‍പ്പടേയുള്ളവര്‍ എംസി ജോസഫൈന്‍റെ ഭാഗത്ത് നിന്നും അത്തരമൊരു പ്രതികരണം ഉണ്ടായെങ്കില്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫും രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് വിഷയം പരിഗണനയ്ക്ക് എടുക്കുകയായിരുന്നു. സെക്രട്ടറിയേറ്റില്‍ എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ജോസഫൈന്‍റെ പരാമര്‍ശം പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടായതായി യോഗം വിലയിരുത്തി. നടന്ന കാര്യങ്ങള്‍ എംസി ജോസഫൈന്‍ സെക്രട്ടറിയേറ്റില്‍ വിശദീകരിച്ചെങ്കിലും പാര്‍ട്ടി എംസി ജോസഫൈനോട് ആവശ്യപ്പെടുകയായിരുന്നു.

women

കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ

Recommended Video

cmsvideo
തിരുവനന്തപുരം: എംസി ജോസഫൈന്‍ വിഷയം ഇന്ന് സിപിഎം ചര്‍ച്ച ചെയ്യും

കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് എംസി ജോസഫൈന്‍ നടത്തിയ പരാമര്‍ശങ്ങളായിരുന്നു വിവാദമായത്.ആരോപിക്കപ്പെടുന്നത് പോലെയുള്ള അര്‍ത്ഥത്തിലല്ല ഞാന്‍ സംസാരിച്ചത്. പൊലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്നത് ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും എംസി ജോസഫൈന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.

അതീവ ഗ്ലാമറസായി പ്രഗ്യാ ജയ്‌സ്വാള്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

English summary
MC Josephine resigns as chair of kerala Women's Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X