കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പിള കലാ സാഹിത്യത്തിന് മലയാള സാഹിത്യത്തോളം പഴക്കം : എംസി വടകര

  • By Sreejith Kk
Google Oneindia Malayalam News

വടകര : മാപ്പിള കലാ സാഹിത്യത്തിന് മലയാള സാഹിത്യത്തോളം പഴക്കമുണ്ടെന്ന് എഴുത്തുകാരന്‍ എം.സി വടകര. ആദ്യകാല മലയാള സാഹിത്യ കൃതികള്‍ രൂപം കൊള്ളുന്ന കാലത്തു തന്നെ മാപ്പിള കലാ സാഹിത്യ രചനകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. തലശ്ശേരിയില്‍ ഹെര്‍മന്‍് ഗുണ്ടര്‍ട്ട് അച്ചുകൂടം സ്ഥാപിച്ചതിന്റെ അടുത്ത വര്‍ഷം തിരുരങ്ങാടിയില്‍ മാപ്പിള സാഹിത്യ സൃഷ്ടികള്‍ അച്ചടിക്കാനായി പ്രസ് സ്ഥാപിക്കപ്പെടുകയുണ്ടായി.

മോയിന്‍ കുട്ടി വൈദ്യര്‍ ഉള്‍പ്പെടെയുള്ള കവികളും എഴുത്തുകാരും മാപ്പിള സാഹിത്യത്തെ ഏറെ സമ്പന്നമാക്കിയതായും എം.സി പറഞ്ഞു. കേരള മാപ്പിള കലാ അക്കാദമി വടകര ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

news

ചാപ്റ്റര്‍ പ്രസിഡണ്ട് വി.പി.സി മൊയ്തു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം.കെ അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് വടകര, നാസര്‍ ഇബ്രാഹിം, പി.സി നൗഷാദ്, റാഷിദ് പനോളി, ഷുഹൈബ് കുന്നത്ത്, ഹനീഫ വെള്ളികുളങ്ങര സംസാരിച്ചു. ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി നവാസ് കോറോത്ത് സ്വാഗതവും ട്രഷറര്‍ അശ്‌റഫ് കോറോത്ത് നന്ദിയും പറഞ്ഞു.
English summary
MC vadakara about mappila art literature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X