കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഷയ്‌ക്കൊപ്പമെന്ന് മെന്‍ ഇന്‍ സിനിമ കളക്ടീവ്.... വേര്‍തിരിവ് പാടില്ല, മലയാളികള്‍ പ്രതികരിക്കണം

Google Oneindia Malayalam News

കൊച്ചി: ഉപ്പും മുളക് സീരിയലിലെ നടി നിഷ സാരംഗ് തനിക്ക് സംവിധായകനില്‍ നിന്നേറ്റ കടുത്ത പീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിവാദം കത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് മെന്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ്. വേറൊന്നുമല്ല കഴിഞ്ഞ ദിവസം പാര്‍വതിക്കെതിരെയും അവരുടെ സിനിമക്കെതിരെയും വാളെടുത്തവര്‍ ഇപ്പോള്‍ നിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് വിശ്വസിക്കാനാവുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പക്ഷേ ഈ പോസ്റ്റിന് താഴെ ഡബ്ല്യുസിസിയെയും ഫെമിനിസ്റ്റുകളെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. നിരവധി കമന്റുകളും മോശമായ രീതിയില്‍ വരുന്നുണ്ട്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചവരാണ് മെന്‍ ഇന്‍ സിനിമ കളക്ടീവ്. അവരാണ് ഇപ്പോള്‍ സ്ത്രീ സമത്വം പറഞ്ഞ് വന്നിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

സ്ത്രീ പുരുഷ വേര്‍തിരിവ് പാടില്ല

സ്ത്രീ പുരുഷ വേര്‍തിരിവ് പാടില്ല

സിനിമയില്‍ ആയാലും സീരിയലില്‍ ആയാലും ജീവിതത്തില്‍ ആയാലും സ്ത്രീ പുരുഷ വേര്‍തിരിവ് പാടില്ല. ഈ പേജ് ഉണ്ടാകാന്‍ കാരണം സ്ത്രീയോടുള്ള അറപ്പ് കൊണ്ടോ വെറുപ്പ് കൊണ്ടോ ഒന്നും അല്ല. മറിച്ച് സ്‌നേഹം മാത്രം. അമ്മയോടുള്ള സ്‌നേഹം പെങ്ങളോടുള്ള സ്‌നേഹം. സ്ത്രീകളും അത് പോലെയായിരിക്കണം. ഗുരുത്വം ഉണ്ടായിരിക്കണം മുന്‍ഗാമികളോട് എന്ന് ഇവര്‍ പോസ്റ്റില്‍ പറയുന്നു. അതേസമയം ഇവരുടെ ഫേസ്ബുക്ക് പേജില്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും ഡബ്ല്യുസിസിയെയും വനിതാ താരങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളാണ് പോസ്റ്റ് ചെയ്യാറുള്ളത് എന്നതാണ് വാസ്തവം.

നിഷ വീട്ടിലെ ഒരാളെ പോലെ...

നിഷ വീട്ടിലെ ഒരാളെ പോലെ...

ഇപ്പോ പറയാന്‍ വന്നത് നിഷാ സാരംഗിനെ നമ്മള്‍ മലയാളികള്‍ കാണുന്നത് വീട്ടില്‍ ഒരാളായിട്ടാണ്. അവരുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തുറന്ന് പറയുമ്പോള്‍ മലയാളികള്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ വയ്യ. ഇത് മാക്‌സിമം ഷെയര്‍ ഷെയ്യുക. ഇനിയൊരു പെണ്ണിനും അഭിനയ കളരിയില്‍ ആയാലും ജീവിതത്തില്‍ ആയാലും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നും ഇവര്‍ പോസ്റ്റില്‍ പറയുന്നു. ഉപ്പും മുളകിന്റെ സംവിധായകനെതിരെ നിഷ വെളിപ്പെടുത്തലുകള്‍ നടത്തുന്നതും അവര്‍ക്കുണ്ടായ ദുരനുഭവങ്ങളും പറയുന്ന വീഡിയോയും ഇതിനൊപ്പം അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഡബ്ല്യുസിസി ഇതൊന്നും അറിഞ്ഞിട്ടില്ലേ

ഡബ്ല്യുസിസി ഇതൊന്നും അറിഞ്ഞിട്ടില്ലേ

സ്ത്രീകളുടെ ഉന്നമനത്തിനായിട്ടുള്ള ഡബ്ല്യുസിസി ഇതൊന്നും അറിഞ്ഞിട്ടില്ലേ എന്നാണ് ഇതിന്റെ കമന്റ്. അതോ മനപ്പൂര്‍വം ഒഴിവാക്കിയതാണോ എന്നും കമന്റിലുണ്ട്. അയ്യോ ഞങ്ങള്‍ ദിലീപിനെതിരാണെങ്കിലെ എടപെടുള്ളൂ എന്നാണ് വെട്ടുകിളി ഫാന്‍സിന്റെ ആരോപണം. വളരെ മോശം കമന്റുകളും ഇതിലുണ്ട്. എവിടെ ഡബ്ല്യുസിസി കൊച്ചമമ്മമാര്‍. പണക്കാരുടെ മാത്രം താങ്ങാന്‍ മാത്രമേ ഇവര്‍ വരൂവെന്നാണ് കമന്റുകള്‍. അതേസമയം ഇവര്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയത് ഡബ്ല്യുസിസിക്കെതിരെ ആഞ്ഞടിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണെന്ന് പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

ഡബ്ല്യുസിസിയുടെ മറുപടി

ഡബ്ല്യുസിസിയുടെ മറുപടി

ഡബ്ല്യുസിസി നിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മെന്‍ ഇന്‍ കളക്ടീവ് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇവര്‍ പിന്തുണയറിയിച്ചത്. ഇന്നലെ ഒരു നടി സ്വന്തം തൊഴില്‍ മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞത് സിനിമാ സീരിയല്‍ രംഗത്ത് നടന്നു പോരുന്ന പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമായി നമുക്ക് മുന്നില്‍ ഉയര്‍ന്ന് വന്നിരിക്കുകയാണ്. കേരളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് എന്തുതരം ബുദ്ധിമുട്ടുകളുമുണ്ടായതായി സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ തന്നെ ഇക്കാര്യത്തില്‍ ഡബ്ല്യുസിസി എന്തു ചെയ്തു എന്ന ചോദ്യം വരുന്നതും ഉയര്‍ത്തിക്കാണിക്കുന്നതും പതിവായിരിക്കുകയാണെന്നും ഇവരുടെ പോസ്റ്റില്‍ പറയുന്നു.

അവള്‍ക്കൊപ്പം തന്നെ....

അവള്‍ക്കൊപ്പം തന്നെ....

അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലാണ് ഡബ്ല്യുസിസി പോസ്റ്റ് ഇട്ടിരിക്കുന്നത്. ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്. ഞങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. അങ്ങനെ ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്ക് വേണ്ടിയാണ്. അത് നീട്ടിക്കൊണ്ട് പോകാതിരിക്കാന്‍ വേണ്ടിയാണ്. തൊഴില്‍ രംഗത്തെ സ്ത്രീ പീഡനം തുറന്ന് പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഉത്തരവാത്വമുണ്ട്. ജനങ്ങളുടെ നികുതി പണം കൊണ്ട് നടത്തപ്പെടുന്ന നീതി നിര്‍വഹണ സംവിധാനങ്ങള്‍ ആ പണി ചെയ്യുന്നില്ലെങ്കില്‍ അക്കാര്യം ചോദിക്കാനുള്ള ഉത്തരവാദത്തം തിരഞ്ഞെടുത്ത ഓരോ ജനപ്രതിനിധിക്കുമുണ്ട്. എല്ലാവര്‍ക്കുമുണ്ടെന്ന് ഡബ്ല്യുസിസി പോസ്റ്റില്‍ വ്യക്തമാക്കുന്നു.

മൈസ്‌റ്റോറിക്കും പാര്‍വതിക്കുമെതിരെ

മൈസ്‌റ്റോറിക്കും പാര്‍വതിക്കുമെതിരെ

മെന്‍ ഇന്‍ സിനിമ കളക്ടീവ് ഡബ്ല്യുസിസിയെയും പാര്‍വതിയെയും തുറന്നെതിര്‍ക്കുക എന്ന ലക്ഷ്യം വച്ച് ആരംഭിച്ച് കൂടിയായിരുന്നു. പാര്‍വതിയുടെ മൈ സ്റ്റോറിക്കെതിരെ വമ്പന്‍ നെഗറ്റീവ് ക്യാമ്പയിനിങാണ് ഇവര്‍ നടത്തിയത്. അടുത്ത കാലത്തിറങ്ങിയ മഹാതല്ലിപ്പൊളി പടമാണെന്നും ലൈംഗികതയുടെ അതിപ്രസരമുണ്ട് ചിത്രത്തില്‍ എന്നൊക്കെയായിരുന്നു പ്രചാരണം. ഇതിന് പുറമേ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പരസ്യ നിലപാടെടുത്ത പാര്‍വതി ഫീല്‍ഡില്‍ നിന്ന് ഔട്ടാക്കണമെന്നും അവരുടെ സിനിമയെ പരാജയപ്പെടുത്തണമെന്നും ഇവര്‍ പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. അതേ ഗ്രൂപ്പാണ് ഇപ്പോള്‍ നിഷാ സാരംഗിനെ പിന്തുണച്ച് എത്തിയിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കപ്പെടുന്നത്.

നിഷയ്ക്ക് പിന്തുണയുമായി മമ്മൂട്ടിയും താരസംഘടനയും.....വിവാദം ഒത്തുതീര്‍പ്പാക്കാന്‍ ഫ്‌ളവേഴ്‌സ്നിഷയ്ക്ക് പിന്തുണയുമായി മമ്മൂട്ടിയും താരസംഘടനയും.....വിവാദം ഒത്തുതീര്‍പ്പാക്കാന്‍ ഫ്‌ളവേഴ്‌സ്

ഉപ്പും മുളകും സംവിധായകന് ഒടുവില്‍ പണികിട്ടി; സംഭവത്തില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശംഉപ്പും മുളകും സംവിധായകന് ഒടുവില്‍ പണികിട്ടി; സംഭവത്തില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം

English summary
mcc supports nisha sarang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X