ജീവനക്കാരിയുമായി ലൈംഗിക ബന്ധം: സിഇഒ ഈസ്റ്റര്‍ ബ്രൂക്കിനെ മക് ഡൊണാള്‍ഡ് പുറത്താക്കി
ന്യൂയോര്‍ക്ക്: ജീവനക്കാരിയുമായി ലൈംഗിഗ ബന്ധം പുലര്‍ത്തിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സ്റ്റീഫ് ഈസ്റ്റര്‍ ബ്രൂക്കിനെ മക് ഡൊണാള്‍ഡ് പുറത്താക്കി. ജീവനക്കാരിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിലൂടെ കമ്പനി നയങ്ങള്‍ ലംഘിച്ചു എന്ന് കാട്ടിയാണ് അന്താരാഷ്ട്ര ഭക്ഷണ ഭീമന്മാരായ മക് ഡൊണാള്‍ഡ് ഈസ്റ്റര്‍ ബ്രൂക്കിനെ പുറത്താക്കിയത്.
കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഈസ്സര്‍ ബ്രൂക്കിനെതിരെ നടപടി സ്വീകരിച്ചത്. കമ്പനിയിലെ ജീവനക്കാരുമായി പ്രണയോ, മറ്റ് രഹസ്യ ബന്ധങ്ങളോ സുക്ഷിക്കിരുതെന്നാണ് കമ്പനി നയം. ഈ നിയമം ബൂക്ക് ലംഘിച്ചെന്ന് കമ്പനി കണ്ടെത്തി.
അതേസമയം, കമ്പനിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്ക് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ വ്യക്തമാക്കി. താന്‍ ജീവനക്കാരിയുമായി ബന്ധം സൂക്ഷിച്ചിരുന്നെന്നും ഡയറക്ടര്‍ ബോര്‍ഡിന്റെ നിലപാട് ശരിയാണെന്നും കമ്പനിയില്‍ നിന്നും പോകേണ്ട സമയമാണെന്നും മെയിലില്‍ സ്റ്റീവ് സൂചിപ്പിച്ചിട്ടുണ്ട്.

2015 മുതല്‍ മക് ഡൊണാള്‍ഡിനെ നയിക്കുന്നത് 52 കാരനായ സ്റ്റീവാണ്. വിവാഹമോചിതനായി കഴിയുന്ന ഇദ്ദേഹം 1993ല്‍ ലണ്ടനിലെ മക് ഡൊണാള്‍ഡ് ഹോട്ടലില്‍ മാനേജര്‍ ആയാണ് ജോലിക്ക്ക കയറിയത്. ഇടക്കാലത്ത് കമ്പനി വിട്ടിരുന്നെങ്കില്‍ 2013 ല്‍ തിരിച്ചെത്തുകയായിരുന്നു. ബ്രൂക്കിന് പകരം ക്രിസ് കെംപന്സ്കിയെ പുതിയ സിഇഒ ആയി തിരഞ്ഞെടുത്തതായും കമ്പനി അറിയിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications