കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുവദനീയമായ അളവിൽ കൂടുതൽ സിൽവറിന്റെ അംശം; മക്ഡവൽസ് കുടിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: മക്ഡൊവൽസ് കുപ്പിവെളളം സംസ്ഥാനത്ത് നിരോധിച്ചു. അനുവദനീയമായ അളവിൽ കൂടുതൽ സിൽവറിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സേഫ്റ്റി കേരളാ വഴി പുറത്തുവിട്ടു.

കര്‍ണാടകത്തില്‍ മന്ത്രിസഭയായില്ല.... മുതിര്‍ന്നവരെ തഴയാനാവാതെ യെഡ്ഡിയൂരപ്പ!!കര്‍ണാടകത്തില്‍ മന്ത്രിസഭയായില്ല.... മുതിര്‍ന്നവരെ തഴയാനാവാതെ യെഡ്ഡിയൂരപ്പ!!

അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് S&S Food Industries, Sy.No 1225, Mattathurkunnu P.O., Kodakara, Trissur (State Licence No: 11315008000653) ഉദ്പാദിപ്പിക്കുന്ന McDowell's No.1 Packaged Drinking Water ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉൽപാദരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സന്ദേശം എല്ലാവരിലേക്കും എത്തിക്കുകയെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്നുമാണ് കമ്പനികൾ വെള്ളം ശേഖരിക്കുന്നതെന്നും അശാസ്ത്രീയമായ രീതിയിലാണ് വിൽപ്പനയ്ക്കായി കുപ്പിവെള്ളം എത്തിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വിൽക്കുന്നവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണമേന്മയില്ലാത്ത കുപ്പിവെളളങ്ങൾ മാർക്കറ്റിൽ ഉള്ളവ പോലും തിരിച്ചെടുക്കാനും വിൽപ്പന തടയാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.

water
English summary
Mcdowells bottled water banned in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X