Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ വിനായകനെിരെ മീ ടു വെളിപ്പെടുത്തല്‍!! കോള്‍ റെക്കോഡര്‍ ഉണ്ടെന്ന് ദളിത് ആക്റ്റിവിസ്റ്റ്

Recommended Video

cmsvideo
    നടന്‍ വിനായകനെിരെ മീ ടു വെളിപ്പെടുത്തല്‍

    തിരുവനന്തപുരം:മലയാള ചലച്ചിത്ര മേഖലയെ ഞെട്ടിച്ച് വീണ്ടുമൊരു മീടു ആരോപണം. നടന്‍ വിനായകനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മൃദുലദേവി ശശിധരന്‍ എന്ന ദളിത് ആക്റ്റിവിസ്റ്റാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനായകനെതിരെ ആരോപണം ഉയര്‍ത്തിയത്.

    പരിപാടിക്ക് വിളിച്ച തന്നോട് വിനായകന്‍ അപമര്യാദയായി പെരുമാറിയെന്ന് മൃദുല തന്‍റെ പോസ്റ്റില്‍ പറയുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം നിന്ന വിനായകനോട് ബഹുമാനമായിരുന്നു എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മൃദുല പറയുന്നു. വിനായകന്‍ നടത്തിയ പരാമര്‍ശങ്ങളുടെ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

     വീണ്ടും മീ ടു

    വീണ്ടും മീ ടു

    സിനിമാ മേഖലയെ പിടിച്ചുകുലുക്കികൊണ്ട് മീ ടു വിവാദങ്ങള്‍ തുടരുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടനൊപ്പം നിലയുറച്ച നടന്‍ സിദ്ധിഖിനെതിരെയയിരുന്നു അവസാനമായി മീടു ആരോപണം ഉയര്‍ന്നത്. സിനിമയുടെ പ്രിവ്യൂ ചടങ്ങിന് വിളിച്ചുവരുത്തി സിദ്ധിഖ് അപമാനിക്കാന്‍ ശ്രമിച്ചെന്ന് നടി രേവതി സമ്പത്ത് ആരോപിച്ചിരുന്നു.

     വേറിട്ട നിലപാട്

    വേറിട്ട നിലപാട്

    അത് കെട്ടടങ്ങും മുന്‍പാണ് ഏവരേയും ഞെട്ടിച്ച് വിനായകനെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്.നടി ആക്രമിക്കപ്പെട്ട സംഭവത്തിലടക്കം നടിക്കൊപ്പം എന്ന് ആവര്‍ത്തിച്ച് പറഞ്ഞ വിനായകന്‍റെ നിലപാടിന് നേരെയാണ് ഇപ്പോള്‍ വിരലുയര്‍ന്നിരിക്കുന്നത്.

     മൃദലയുടെ കുറിപ്പ് ഇങ്ങനെ-

    മൃദലയുടെ കുറിപ്പ് ഇങ്ങനെ-

    നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല.

     കോള്‍ റെക്കോഡര്‍

    കോള്‍ റെക്കോഡര്‍

    കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു.

     വിനായകനൊപ്പമല്ല

    വിനായകനൊപ്പമല്ല

    സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ, മൃദുല കുറിച്ചു.

     രൂക്ഷ വിമര്‍ശനം

    രൂക്ഷ വിമര്‍ശനം

    മൃദുലയുടെ ആരോപണത്തില്‍ രൂക്ഷ വിമാര്‍ശനങ്ങളാണ് വിനായകനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.നിലപാടുകള്‍ കൊണ്ട് വേറിട്ട് നില്‍ക്കുന്ന നടനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം.

     സോഷ്യല്‍ മീഡിയ

    സോഷ്യല്‍ മീഡിയ

    സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം നടന്നപ്പോള്‍ നടന് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നവര്‍ പോലും നടനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇതുവരെ വിനായകന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+