മലയാള സിനിമയിൽ വീണ്ടും മീ ടു; യുവ നടനെതിരെ യുവതിയുടെ കുറിപ്പ്
മലയാള സിനിമയിൽ വീണ്ടും മീ ടു ആരോപണം. യുവ നടനെതിരായാണ് ആരോപണം ഉയർന്നിരിക്കുന്നത്. റെഡ്ഡിറ്റ് ഡോട്ട് കോമിലൂടെയാണ് പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന്‍ പല തവണ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. പേര് വെളിപ്പെടുത്താതെയാണ് പെൺകുട്ടിയുടെ കുറിപ്പ്. പൂർണരൂപം വായിക്കാം

ചെറുപ്പം മുതലേ കലയോട് താൽപ്പര്യമുള്ളയായിരുന്നു താൻ. അതിൽ തന്നെ മോണോ ആക്ടിലും പ്രഭാഷണത്തോടുമായിരുന്നു എനിക്ക് കമ്പം. ഈ രണ്ട് ഇനങ്ങളിലെയും എന്റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ ഇവ പ്രൊഫഷണലായി തന്നെ എന്നെ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ചു. സാമ്പത്തികമായി അത്ര ഉയർന്ന ചുറ്റുപാടിലുള്ളതല്ല എന്റെ കുടുംബം. സമ്പന്ന കുടുംബങ്ങളിലെ കുട്ടികളെ മോണോ ആക്ട് പഠിപ്പിക്കുന്ന അധ്യാപകനുണ്ടായിരുന്നു. ഇയാൾ കുട്ടികൾക്ക് മോണോ ആക്ട്, നാടകം തുടങ്ങിയവയിൽ സ്വകാര്യ പരിശീലനം നൽകിവരുന്നുണ്ടായിരുന്നു.

എന്നെ പരിശീലിപ്പിക്കുന്നതിനായി എന്റെ മാതാപിതാക്കൾ അദ്ദേഹത്തിനെ സമീപിച്ചു. ആ വർഷത്തെ കലോത്സവത്തിന് മോണോ ആക്ട് പഠിപ്പിക്കാൻ അയാൾ സമ്മതിക്കുകയും ചെയ്തു. അങ്ങനെ അയാൾ തനിക്ക് ദിവസവും പരിശീലനം നൽകാനായി വന്ന് തുടങ്ങി. പൊതുവേ എല്ലാവർക്കും അയാളെ ഇഷ്ടമായിരുന്നു. എന്റെ കവിളിൽ പിടിച്ചാണ് അയാൾ വാത്സല്യം പ്രകടിപ്പിക്കാറുണ്ടായിരുന്നത്. എന്നാൽ മെല്ലെ മെല്ലെ അയാളുടെ പെരുമാറ്റത്തിൽ എനിക്ക് അസ്വസ്ഥത തോന്നി. എന്നാൽ അയാൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ തന്നോട് ഇടപെട്ടു. യാള്‍ എന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പര്ശിക്കാനും പിടിക്കാനുമൊക്കെ തുടങ്ങി.പൊസിഷൻ ശരിയാക്കാനും പോസ്ചർ ശരിയാക്കാനുമാണെന്നായിരുന്നു അയാൾ പറഞ്ഞത്.

ഒരിക്കൽ ചെസ്റ്റ് പോസ്ചർ ശരിയാക്കാനാണെന്നും പറഞ്ഞ് അയാൾ വസ്ത്രത്തിലൂടെ കയ്യിട്ട് എന്റെ ബ്രസ്റ്റില്‍ അമര്‍ത്തി. ഇത് തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു. അതിനുശേഷം പലതവണ ഇത് ആവർത്തിച്ചു.ഇതോടെ പരിശീലനത്തിനിടെ കൂടെയിരിക്കണമെന്ന് താൻ അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ അമ്മ തന്റെ ആവശ്യം തള്ളി. തന്നെ പരിശീലിപ്പിക്കാൻ അയാളുടേതായ സാഹചര്യം വേണമെന്നായിരുന്നു അമ്മ പറഞ്ഞത്. അതെല്ലാം പരിശീലനത്തിന്റെ ഭാഗമാണെന്ന് എന്റെ മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ അയാൾക്ക് കഴിഞ്ഞിരുന്നു.

അതിന് ശേഷം എനിക്ക് ഭയങ്കരമായ പേടി തോന്നു. എന്നെ ഒന്നും പഠിപ്പിക്കാനല്ല മറിച്ച് എന്നെ ഉപദ്രവിക്കുകയാണ് അയാളുടെ ലക്ഷ്യമെന്ന് തനിക്ക് തോന്നി തുടങ്ങി. ഞാൻ എന്റെ വീട്ടുകാരോട് എന്തെങ്കിലും പറഞ്ഞാൽ അവർ പറയുമായിരുന്നു ഞാൻ ഓരോന്ന് സങ്കൽപ്പിക്കുകയാണെന്ന്. ഒരിക്കൽ ഞാൻ എന്നെ ഒരു മുതിർന്ന ക്ലാസിലെ കുട്ടി നോക്കി പേടിപ്പിച്ചത് ഞാൻ വീട്ടിൽ പറഞ്ഞു. അന്ന് താൻ ആറാം ക്ലാസിലായിരുന്നു. വീട്ടുകാരെന്നോട് ചോദിച്ചത് നീയെന്തിനാ അങ്ങോട്ട് നോക്കാന്‍ നില്കുന്നത് അതോണ്ടല്ലേ ഇങ്ങോട്ട് നോക്കുന്നത് കണ്ടത് എന്നായിരുന്നു. അതുകൊണ്ട് തന്നെ അയാളെ കുറിച്ചുള്ള കാര്യം പറയാൻ എനിക്ക് ധൈര്യമില്ലായിരുന്നു.

മോണോ ആക്ട് പഠിപ്പിക്കേണ്ട രീതി ഇതായിരുന്നെങ്കിലോ? ഇതെല്ലാം ഞാൻ സങ്കൽപ്പിക്കുകയാണോ എന്ന് പോലും ഞാൻ സ്വയം സംശയിച്ചു. പിന്നീട് വീട്ടിലേക്ക് വിളിക്കുമ്പോഴെല്ലാം അനീഷ് എന്നോട് സംസാരിക്കാറുണ്ടായിരുന്നു. ലൈംഗിക ചുവയോടെയാണ് അയാൾ സംസാരിച്ചിരുന്നത്. എനിക്ക് അതിൽ വളരെ അധികം അസ്വസ്ഥത തോന്നിയിരുന്നു. എനിക്ക് ഭയങ്കര പേടിയും ഞെട്ടലും അനുഭവപ്പെട്ടു.
അനീഷ് സാർ വരുമ്പോൾ എന്റെ കൂടെ ഇരിക്കാൻ ഓരോ തവണയും ഞാൻ അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ അമ്മയുടെ സാന്നിധ്യത്തിൽ ഞാൻ ശരിക്ക് പഠിക്കില്ലെന്നായിരുന്നു അമ്മ പറഞ്ഞത്.

ഇതോടെ എങ്ങനെയെങ്കിലും എന്റെ ശരീരം സംരക്ഷിക്കുക മാത്രമായിരുന്നു ചിന്ത. ഇതോടെ കൈ വരെ മൂടുന്ന ഒരു ടോപ്പും, രണ്ടു പാന്റും ഒരു സ്‌കര്‍ട്ടും ധരിച്ച് ഞാൻ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി.
ഞാൻ അങ്ങനെ വസ്ത്രം ധരിച്ചാൽ അയാൾ ഒന്നും ചെയ്യില്ലെന്നായിരുന്നു ഞാൻ കരുതിയത്. തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോള്‍ എന്റെ രക്ഷിതാക്കള്‍ പോയി. ഞങ്ങള്‍ രണ്ടുപേരും മുറിയില്‍ ഒറ്റയ്ക്കായപ്പോള്‍ അയാള്‍ അയാളുടെ തനി നിറം പുറത്തെടുത്തു. ആക്ടിൽ പ്രണയ രംഗങ്ങൾ ഉണ്ടായിരുന്നു. ആ രംഗം വന്നപ്പോള്‍ അവിടെ എനിക്ക് ഭാവം വരുന്നില്ല എന്ന് പറഞ്ഞു അയാള് എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു ബലമായി എന്റെ കഴുത്തിലും മറ്റും ഉമ്മ വച്ചു.

പിന്നീട് പരിശീലനത്തിനിടെ പലതവണ എന്നെ ചുമരിനോട് ചേർത്ത് നിർത്തി ബലമായി ചുംബിക്കുകയും എന്റെ ബ്രെസ്റ്റില്‍ കൈ കൊണ്ട് അമര്‍ത്തുകയും ഒക്കെ ചെയ്തു. എനിക്ക് അയാളെ തടയാനോ എന്തിന് ഒന്ന് കരയാന്‍ പോലും സാധിച്ചിരുന്നില്ല. ഞാൻ കരയാൻ തുടങ്ങിയപ്പോൾ അയാൾ എന്റെ ചുണ്ടുകൾ കടിച്ചു. അയാൾ എന്റെ പാന്റീസിലേക്ക് കൈ കടത്തി ബലം പ്രയോഗിച്ചു. എന്നിട്ട് എന്റെ മുൻപിൽ വെച്ച് ആ കൈ അയാൾ ഉമ്മ വെയ്ക്കുകയും മണപ്പിക്കുകയും ചെയ്തു. ഉറക്കെ കരയാൻ മാത്രമേ എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. ഞാൻ നിലവിട്ട് കരഞ്ഞ് രക്ഷിതാക്കളെ വിളിച്ചു. എന്തുപറ്റിയെന്ന് അമ്മ ചോദിച്ചപ്പോൾ വയറു വേദനയാണെന്ന് ഞാൻ പറഞ്ഞു.

എനിക്ക് അയാളെ ഭയമായിരുന്നു. മുറിയിൽ എത്തിയപാടെ അയാളുടെ കീഴിൽ എനിക്ക് മോണോ ആക്ട് ഇനി പഠിക്കേണ്ടെന്ന് ഞാൻ അമ്മയോട് പറഞ്ഞു. അയാൾ എന്തെങ്കിലും ചെയ്തോ എന്ന് അമ്മ ചോദിച്ചു. ചെയ്തെന്ന് ഞാൻ തലയാട്ടി. ഞങ്ങൾ താഴെ എത്തിയപ്പോഴേക്കും അനീഷ് ഓടി രക്ഷപ്പെട്ടിരുന്നു.എന്റെ ഭാവിയെ ബാധിക്കുമെന്ന് കരുതി അയാൾക്കെതിരെ പരാതിപ്പെടാൻ മാതാപിതാക്കൾ മുതിർന്നില്ല. പിന്നീട് ഒരിക്കൽ അപ്രതീക്ഷിതമായി ബിഗ് സ്‌ക്രീനിൽ കണ്ടപ്പോൾ തിയേറ്ററിൽ നിന്ന് ഞാൻ ഇറങ്ങിയോടി.

പിന്നീട് അയാൾ എന്നെ പല തവണ ഫോണിൽ ബന്ധപ്പെട്ടു. അയാൾക്ക് എന്റെ ശരീരത്തോടുള്ള ഇഷ്ടത്തെ കുറിച്ച് അയാൾ പലപ്പോഴും പറഞ്ഞു. എന്നെ വെറുതെ വിടണമെന്ന് ഞാൻ അപേക്ഷിച്ചപ്പോൾ ലൈംഗിക വൈകൃതമുള്ള ആളെ പോലെയാണ് അയാൾ പെരുമാറിയത്. ഒടുവിൽ അയാളോട് ശക്തമായി പ്രതികരിക്കാനുള്ള ധൈര്യം എനിക്ക് കിട്ടി. ഇനി എന്നെ വിളിക്കരുതെന്നും ഉപദ്രവിക്കരുതെന്നും ഞാൻ ശക്തമായ ഭാഷയിൽ തന്നെ അയാളോട് പറഞ്ഞു.
Recommended Video

പിന്നീട് അയാൾക്ക് സിനിമകളിൽ തിരിക്കേറി. എന്നാൽ ആ ട്രോമയിൽ നിന്നും താൻ മോചിതയായിരുന്നില്ല. സാധാരണ നിലയിലേക്ക് മടങ്ങാൻ എനിക്ക് വളരെക്കാലം വേണ്ടി വന്നു. നിരവധി മരുന്നുകൾ കഴിച്ചു, കൗൺസിലിംഗിന് വിധേയമാകേണ്ടി വന്നു. ഇമോഷണല്‍ സ്‌റ്റെബിലിറ്റി എനിക്ക് നഷ്ടമായി. സ്വന്തം വീട്ടുകാരുടെ പിന്തുണ പോലും ലഭിക്കാതിരുന്ന ഞാൻ ഇക്കാര്യം എങ്ങനെ പങ്കുവെയ്ക്കും? ഇത് തുറന്ന് പറയാൻ വർഷങ്ങളെടുകേണ്ടി വന്നു. അയാൾ ദുരുപയോഗം ചെയ്യുകയും വേദനിപ്പിക്കുകയും ചെയ്ത ഇരകൾ ഇനിയും ഉണ്ടാകാം. ഞാൻ തുറന്ന് പറഞ്ഞാൽ അയാളാൽ അയാളാല്‍ ഉപദ്രവിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട മറ്റ് പെൺകുട്ടികൾക്ക് ഇതെല്ലാം തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications