മാമന്‍ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു.. പക്ഷെ.. കവി അയ്യപ്പനെതിരെ മീ ടു ആരോപണം
തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് മീ ടു തുറന്നു പറച്ചിലുകള്‍ ഇപ്പോഴും തുടരുകയാണ്. ഒരിക്കല്‍ ക്രൂരപീഡനത്തിന് ഇരയായപ്പോള്‍ ഭയം കൊണ്ട് വായ തുറക്കാന്‍ കഴിയാതിരുന്നു പെണ്ണുങ്ങളെല്ലാം ആ അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹത്തിലെ പല വന്‍മരങ്ങളും ഈ തുറന്നുപറച്ചിലുകളില്‍ പെട്ട് ആടിയുലകയാണ്.
ഇപ്പോള്‍ കവി അയ്യപ്പനെതിരെയാണ് മീ ടു ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് 10 വയസ്സുള്ളപ്പോള്‍ അയ്യപ്പനില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പെണ്‍കുട്ടി തന്‍റെ ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞിരിക്കുന്നത്. തെരുവിന്‍റെ കവിയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് യുവതി ഉയര്‍ത്തിയിരിക്കുന്നത്.

#Metoo
ഇത് തുറന്ന് പറച്ചിലുകളുടെ കാലാമണ്. വാക്ക് കൊണ്ടും നോക്കു കൊണ്ടും ശരീരം കൊണ്ടും ആക്രമിക്കപ്പെട്ട പെണ്ണുങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തുകയാണ്. ഹോളിവുഡ് നടി അലീസോ മിലാനോ തുടങ്ങിവെച്ച മീ ടൂ ഹാഷ്ടാഗ് കാമ്പെയ്ന്‍ ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലുമെല്ലാം ആഞ്ഞടിക്കുകയാണ്.

പ്രമുഖര്‍
മഹാന്‍മാരെ അടുത്തറിയുമ്പോള്‍ മനസിലെ വിഗ്രഹം ഉടയുമെന്നാണല്ലോ. മീ ടു തുറന്നു പറച്ചിലുകളില്‍ ദിവസവുമെന്നോണമാണ് ഓരോ വിഗ്രഹങ്ങളും ഉടഞ്ഞ് വീഴുന്നത്. പല പ്രമുഖര്‍ക്കും മീ ടുവില്‍ ആരോപണം നേരിടേണ്ടി വന്നിട്ടുണ്ട്. കേന്ദ്രമന്ത്രി എംജെ അക്ബറിന് മീ ടു ആരോപണത്തിന് പിന്നാലെ മന്ത്രി സ്ഥാനം വരെ നഷ്ടമായി.

വെളിപ്പെടുത്തല്‍
ഇപ്പോള്‍ കവി അയ്യപ്പനെ കുറിച്ച് മീ ടു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. മരിച്ചു പോയൊരാളെ കുറിച്ച് മലയാളത്തില്‍ മീ ടു തുറന്നു പറച്ചില്‍ നടത്തിയത് നടി കെപിഎസി ലളിതയായിരുന്നു. ഹാസ്യ സാമ്രാട്ട് അടൂര്‍ ഭാസിയെ കുറിച്ചായിരുന്നു ലളിത തുറന്ന് പറഞ്ഞത്. പലപ്പോഴായി ഭാസിയില്‍ നിന്ന് അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ലളിത തുറന്ന് പറഞ്ഞിരുന്നു.

കവി അയ്യപ്പനെതിരെ
അതിന് പിന്നാലെ നൂറുകണക്കിന് തീക്ഷണമായ കവിതകള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന എ അയ്യപ്പനെതിരെ ഇപ്പോള്‍ മീ ടു ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഏഴുവര്‍ഷം മുന്‍പ് തെരുവില്‍ കിടന്നു മരിച്ച തെരുവിന്റെ കവിയെ കുറിച്ച് നിംനഗ കൂടു എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. നിംനഗയുടെ വാക്കുകള്‍ ഇങ്ങനെ

കുട്ടികളെ ഇഷ്ടമാണ്
കവി എ അയ്യപ്പൻ #metoo*Child Sexual Abuse.ഏകദേശം പത്ത് വയസ് കാണും എനിക്കന്ന്. ഒരു വൈകുന്നേരം അയ്യപ്പൻ മാമൻ വീട്ടിൽ വരുന്നുണ്ടെന്നു പറഞ്ഞു അച്ഛൻ. കവിതകളെഴുതുന്ന മാമനാണ്. കുട്ടികളെ വല്യ ഇഷ്ടാണ്.

കാത്തിരുന്നു
കവിതകൾ ചൊല്ലിത്തരും. പഠിപ്പിച്ചു തരും. കവിതകളെഴുതുന്ന അച്ഛന് കവിതകളെഴുതുന്ന കൂട്ടുകാർ കുറേയുണ്ട്. അന്ന് വരുന്നത് ചില്ലറക്കാരനല്ലാന്ന് അച്ഛന്റെ സംസാരത്തിൽ നിന്ന് പിടി കിട്ടി. ഞങ്ങൾ അയ്യപ്പൻ മാമനെ കാത്തിരുന്നു.

അയ്യപ്പന്‍ മാമന്‍
ഇരുട്ടായപ്പോൾ അച്ഛന്റെ കൂടെ വീട്ടിൽ കയറി വന്നു. കള്ളിന്റെ മണമുള്ള നരച്ച കുറ്റിത്താടിയുള്ള ചപ്രത്തലയുള്ള ചിരിക്കുമ്പോൾ കണ്ണ് വരപോലെ കാണുന്ന അയ്യപ്പൻ മാമൻ.

ഉറങ്ങിപോയി
ഞങ്ങൾക്ക് കുട്ടിക്കവിതകൾ താളത്തിൽ ചൊല്ലിത്തന്നു മാമൻ. ഞങ്ങളെയും പഠിപ്പിച്ചു. താളം തെറ്റിച്ചപ്പോൾ വഴക്കു പറഞ്ഞു. കവിതയും പാട്ടുമൊക്കെയായി എപ്പോളോ ഉറങ്ങിപ്പോയ ഞാൻ ഉറക്കം ഉണരുമ്പോൾ അയ്യപ്പൻ മാമന്റെ അടുത്താണ്.

കിടക്കുവാണ്
മാമൻ എന്നെ തൊട്ടു കിടക്കുവാണ്. മാമന്റെ കൈ എന്റെ തുടകൾക്കിടയിലാണ്. വിരലുകൾ കൊണ്ട് അമർത്തുന്നുണ്ട് . എന്റെ ശബ്ദം പുറത്തു വരുന്നില്ല. കുതറാൻ നോക്കിയപ്പോൾ "ഇപ്പൊ കഴിയും ഇപ്പൊ കഴിയൂട്ടോ " എന്ന് വാത്സല്യത്തോടെ പറഞ്ഞു.

പൊള്ളി വിയര്‍ത്തു
എന്റെ പിൻകഴുത്ത് പൊള്ളി വിയർത്തു. ശ്വാസം അടക്കി അനങ്ങാതെ കിടന്നു. മാമൻ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പക്ഷേ പിൻ കഴുത്തിലെ ആ പൊള്ളൽ ഇതെഴുതുമ്പോളും വന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications