Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഈശ്വറിന് പിന്നാലെ സ്വാമി സന്ദീപാനന്ദഗിരിയും.. സ്വാമിക്കെതിരെ മീ ടൂ ആരോപണവുമായി യുവതി!

Recommended Video

cmsvideo
    സ്വാമിക്കെതിരെ മീ ടൂ ആരോപണവുമായി യുവതി! | Oneindia Malayalam

    തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കനുകൂലമായി ശക്തമായ നിലപാടെടുക്കുകയും സംഘപരിവാര്‍ അജണ്ടകളെ തുറന്ന് കാട്ടുകയും ചെയ്യുന്ന ആളാണ് സ്വാമി സന്ദീപാനന്ദ ഗിരി. സുപ്രീം കോടതി വിധിക്ക് ശേഷം ചാനലുകളില്‍ അടക്കം സംഘപരിവാര്‍ വാദങ്ങളെ പൊളിച്ചടുക്കിയിട്ടുണ്ട് സന്ദീപാനന്ദ ഗിരി.

    കഴിഞ്ഞ ദിവസം സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ആക്രമിക്കപ്പെടുകയുണ്ടായി. ജീവന് തന്നെ ഭീഷണിയുളളതായി സന്ദീപാനന്ദഗിരി പറയുന്നു. അതിനിടെ സന്ദീപാനന്ദ ഗിരിക്കെതിരെ മീ ടൂ ആരോപണവുമായി സ്ത്രീ രംഗത്ത് വന്നിരിക്കുകയാണ്. ലൈംഗിക ഉദ്ദേശത്തോടെ സ്വാമി പെരുമാറി എന്നാണ് ആരോപണം.

    സ്വാമിക്കെതിരെ മീ ടൂ

    സ്വാമിക്കെതിരെ മീ ടൂ

    രാജ നന്ദിനി എന്ന ചിത്രകാരിയാണ് സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 16നാണ് രാജ നന്ദിനി ഫേസ്ബുക്കില്‍ സ്വാമിക്കെതിരെ പോസ്റ്റിട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മാത്രമാണ് ഈ പോസ്റ്റ് പൊതശ്രദ്ധയില്‍ വന്നത്. തന്റെ ചിത്രപ്രദര്‍ശനത്തിന് സ്‌പോണ്‍സറെ കിട്ടുമോ എന്നറിയാന്‍ സ്വാമിയെ കാണാന്‍ ചെന്നപ്പോള്‍ ദുരനുഭവം ഉണ്ടായി എന്നാണ് രാജ നന്ദിനി ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നത്.

    കാണാൻ മുറിയിൽ ചെന്നു

    കാണാൻ മുറിയിൽ ചെന്നു

    പോസ്റ്റ് ഇങ്ങനെയാണ്: കൈലാസയാത്ര സീരിസ് പെയിന്റിംഗ് എക്സിബിഷന് ഒരു സ്പോൺസർ കിട്ടുമോ എന്നറിയാനാണ് കൈലാസയാത്ര ഏജന്സിയുള്ള സന്തീപാനന്ത കീരി യെ കാണാൻ പോയത്. എന്റെ പുസ്തകം കൊടുത്തു ഇതിന്റെ ചിത്രീകരണമാണ് നടത്തുന്നത് എന്നും പറഞ്ഞു. സരോവരത്തിലെ മുറിയിൽ ആയിരുന്നു മീറ്റിംഗ്. സ്പോൺസർ കിട്ടില്ലെന്ന്‌ ഉറപ്പായി കൂടുതൽ സമയം കളഞ്ഞിട്ടു കാര്യമില്ലെന്ന് മനസിലായപ്പോൾ പോകാൻ വേണ്ടി എഴുന്നേറ്റു.

    ഒന്നിച്ച് അത്താഴം കഴിച്ചൂടെ

    ഒന്നിച്ച് അത്താഴം കഴിച്ചൂടെ

    കൂടെ സ്വാമിയും എഴുന്നേറ്റു ചുമലിൽ പിടിച്ചു ചോദിച്ചു ഇന്ന് ഒന്നിച് അത്താഴം കഴിച്ചൂടെ എന്ന്. എയ് വീട്ടിൽ ചെന്ന് സ്വസ്ഥമായി അത്താഴം കഴിച്ച് എന്റെ മുറിയിൽ ഉറങ്ങിയാലെ സമാധാനമുള്ളൂ എന്ന് പറഞ്ഞു കൈ എടുത്തു മാറ്റി തിരികെ നടന്നു. താഴെ എത്തിയപ്പോൾ വീണ്ടും ഒരു ഫോൺ കോൾ പോകണോ എന്ന കാതരമായ വിളി. പോണം ല്ലൊ സ്വാമി എന്ന് ഞാനും.

    സ്വാമി... ആസാമി...

    സ്വാമി... ആസാമി...

    ഇന്നുവരെ ആരോടും കാര്യമായി ഇത് അവതരിപ്പിക്കാതിരുന്നത് സ്വാമി വല്യ മഹാനാണെന്ന് കണ്ട് പലരും കാൽക്കൽ വീണുള്ള പരിചയമായിരിക്കും സ്വാമിയെക്കൊണ്ട് അത് ചെയ്യിച്ചത് എന്ന് സമാധാനിച്ചു മിണ്ടാതിരുന്നതാണ് സ്വാമി... ഇപ്പൊ മീറ്റൂ ന്റെ കാലോല്ലേ ന്നാ ഇരിക്കട്ടെ ല്ലേ സ്വാമി... ആസാമി... ഓർമ്മെണ്ടോ എയ് ഉണ്ടാവില്ല കാലം anchaaraayille ല്ലേ എന്നാണ് രാജ നന്ദിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

    താറടിച്ച് കാണിക്കാനെന്ന്

    താറടിച്ച് കാണിക്കാനെന്ന്

    ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ വിരുദ്ധ നിലപാടെടുത്തതിന്റെ പേരില്‍ സ്വാമി സന്ദീപാനന്ദ ഗിരിയെ താറടിച്ച് കാണിക്കാനാണ് ഈ സമയത്തെ ഇത്തരം ആരോപണങ്ങള്‍ എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ശ്രീജാ കുമാരി എന്ന ഒരു സ്ത്രീയും സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് വീഡിയോയില്‍ ആണ് ആരോപണം.

    ഉത്തരം മുട്ടുമ്പോൾ പികെ ഷിബു

    ഉത്തരം മുട്ടുമ്പോൾ പികെ ഷിബു

    സ്വാമി സന്ദീപാനന്ദഗിരിക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായ സോഷ്യല്‍ മീഡിയ ആക്രമണം നടത്തുന്നുണ്ട്. വിശ്വാസത്തിന്റെ പേരിലുളള വാദങ്ങളെ അതേ വിശ്വാസം കൊണ്ട് മുനയൊടിക്കുന്നു എന്നതാ കണ്ട് സംഘപരിവാര്‍ അനുകൂലികളുടെ കണ്ണിലെ കരടായി സ്വാമി മാറിയിട്ടുണ്ട്. ഉത്തരം മുട്ടുമ്പോള്‍ പികെ ഷിബുവെന്ന ഇല്ലാത്ത പേര് വിളിച്ചാണ് സംഘപരിവാറുകാര്‍ സന്ദീപാനന്ദ ഗിരിയെ അപമാനിക്കാന്‍ ശ്രമിക്കുന്നത്. സ്വാമിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് മീ ടൂ ആരോപണവും വന്നിരിക്കുന്നത്.

    ഫേസ്ബുക്ക് പോസ്റ്റ്

    സ്വാമി സന്ദീപാനന്ദഗിരിക്കെതിരെ രാജ നന്ദിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+