'നല്ല ചെപ്പക്ക് അടി കൊള്ളേണ്ട ഊളത്തരം ആണ്', മീ ടുവില്‍ വിനായകനെതിരെ രോഷം കത്തുന്നു
തിരുവനന്തപുരം: 'അതെ അയ്യങ്കാളി ചിന്താഗതിയുള്ള ആളാണ്, പറ്റുമെങ്കില്‍ ഫെറാറി കാറില്‍ വന്നിറങ്ങും, സ്വര്‍ണ കിരീടം ധരിക്കും, ഇതായിരുന്നു ഇന്നലെ വരെ മലയാള സിനിമയ്ക്ക് വിനായകന്‍. തന്‍റെ കരുത്തുറ്റ വേഷങ്ങളും കരുത്തുറ്റ നിലപാടുകളും കൊണ്ട് മലയാളം കണ്ടറിഞ്ഞ നടന്‍. ഇന്നലെ വരെ നടന്‍റെ നിലപാടുകളെ സല്യൂട്ട് ചെയ്ത, ജാതീയമായി അധിക്ഷേപിച്ച സംഘപരിവാര്‍ സൈബര്‍ ആക്രമണങ്ങളില്‍ നടനൊപ്പം നിലകൊണ്ട് സോഷ്യല്‍ ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് വിനായകനെതിരെ ഉയര്‍ന്ന മീ ടു ആരോപണത്തില്‍.
ദളിത് ആക്റ്റിവിസ്റ്റ് മൃദുല ദേവിയാണ് വിനായകനെതിരെ ആരോപണം ഉയര്‍ത്തിയത്. ഒരു പരിപാടിയ്ക്ക് ക്ഷണിച്ചപ്പോള്‍ തന്നോട് കൂടെകിടക്കാമോയെന്ന് വിനായകന്‍ ചോദിച്ചെന്ന് മൃദുലദേവി ആരോപിച്ചു.തന്‍റെ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് മൃദുല ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പോസ്റ്റിന് താഴെ സോഷ്യല്‍ ലോകത്ത് ചര്‍ച്ച കൊഴുക്കുകയാണ്.നടനേയും മൃദുലയേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചില കമന്‍റുകള്‍ വായിക്കാം

വെളിപ്പെടുത്തല്‍
നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല.

അപലപിക്കുന്നു
കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു എന്നായിരുന്നു മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റ്. വെളിപ്പെടുത്തലില്‍ മൃദുലയെ പിന്തുണച്ചും വിനായകന്‍റെ നിലപാടിനെതിരേയും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തെളിവില്ലാതെ ഉയരുന്ന ആരോപണങ്ങള്‍ വിശ്വസിക്കില്ലെ്ന് ഒരു വിഭാഗം ആവര്‍ത്തിക്കുന്നു. ചില കമന്‍റുകള്‍ വായിക്കാം

വിനായകന്‍ വേദനിപ്പിക്കുന്നു
എഴുത്തുകാരി എച്ച്മു കുട്ടിയുടെ കമന്‍റ് ഇങ്ങനെ-അയ്യേ! ഇങ്ങനേമോ?ജാതികൊണ്ട് മുറിവേല്ക്കും പോലെ... തന്നെയല്ലേ ആൺജാതിയുടെ ഇമ്മാതിരി വൃത്തികെട്ട പേച്ചുകൾ പെൺജാതി സഹിക്കേണ്ടി വരുന്നത്? വിനായകൻ വേദനിപ്പിക്കുന്നു മൃദുല.

സെക്സിറ്റ് തെറികള്‍
ദളിത് കോളനിയിലെ കുട്ടികൾക്കായുള്ള ക്യാമ്പിൽ മുഖ്യഅതിഥിയായ് വരാമോ സാറേയെന്ന് ചോദിച്ച എന്നോട് നിന്റെ തുടയിലിട്ടടിക്കണോന്ന് തുടങ്ങി പറഞ്ഞ അങ്ങേയറ്റം തെറികളുടെ റിക്കോർഡും കൈവശമുണ്ട്. അന്നോളം ആരാധിച്ച വിനായകൻ എത്ര വലിയ sexist തെറികളാണ് വിളിച്ചതെന്ന് കേട്ടിരുന്നിട്ട്...

ഞങ്ങൾ അയ്യൻകാളി പിള്ളേരാ
വിനായകനെതിരായ ഹിന്ദുത്വ അജണ്ടയ്ക്കെതിരാണ്.. ഒപ്പം stardom കൊണ്ട് ആരും തുറന്നു പറയില്ലെന്ന് കരുതുന്ന വിനായകാ...ഞങ്ങൾ അയ്യൻകാളി പിള്ളേരാ...
ചേച്ചീ , ഒരാള്‍ കുറിച്ചു

അടി കൊള്ളേണ്ട ഊളത്തരം
സംഘ വിരുദ്ധത ഉണ്ടെങ്കിൽ സ്ത്രീ വിരുദ്ധത ഒരു പൊടിക്ക് ആകാം എന്നാണോ കേരളത്തിന്റെ നിലപാടെന്നു ഇന്നറിയാം ..ഒരു metoo.വിലും ഒരു സ്ത്രീയും കാണിക്കാത്ത അത്ര ധൈര്യം വേണ്ടി വന്നിരിക്കും ഈ അവസരത്തിൽ മൃദുലക്ക് ഇത് തുറന്നു പറയാൻ എന്ന് സമ്മതിക്കാതെ വയ്യ ...
പൊളിറ്റിക്കൽ കറക്ട്നെസ്സ് അല്ല നല്ല ചെപ്പക്ക് അടി കൊള്ളേണ്ട ഊളത്തരം ആണ് ബഹുമാന്യനായ നിലപാടിന്റെ അപൊൽസ്ഥൻ ചെയ്തത്

അസാധ്യം
ഇപ്പോൾ തന്നെയാണ് പറയേണ്ടത്.ഇങ്ങനെ ഒന്ന് നടന്നിട്ടുണ്ടെങ്കില്‍ വിനായകനെ ഇപ്പോൾ എടുത്ത് വെച്ചിരിക്കുന്ന സ്ഥാനത്തിന് അര്‍ഹനല്ല. വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ ഇതിലും വ്യക്തമായ നിലപാട് എടുക്കുക അസാധ്യം.

നിലപാടിനൊപ്പം
എല്ലാം രാഷ്ട്രീയ കണ്ണോടു കൂടി കാണുകയും, ന്യായീകരിക്കാൻ വാദപ്രതിവാദങ്ങൾ നടത്തുകയും സ്മാർത്ത വിചാരത്തിലെ സ്മാർത്തന്മാരെ പോലെ വിചാരണയും തെളിവുകളും ആവശ്യപ്പെട്ട് സാമൂഹ്യ ഭ്രഷ്ട് കൽപ്പിക്കാൻ വ്യഗ്രത കൊള്ളുകയും ചെയ്യുന്നവരോട് ഒന്നും പറയാനില്ല. അതുകൊണ്ട് മൃദുലേച്ചിയുടെ നിലപാടിനൊപ്പം.

എന്തിന് മറച്ച് വെച്ചു
മൃദുല നിങ്ങൾ നുണ പറയില്ല എന്ന് തന്നെയാണ് വിശ്വാസം,പല വിഗ്രഹങ്ങളും തകർന്നു തരിപ്പണം ആയിട്ടുണ്ട് വിനായകനും അതിൽ ഒന്നും മാത്രം ഒരു കാര്യത്തിൽ മാത്രേ വിഷമമുള്ളൂ മൃദുലയെ പോലെ ഒരു സ്ത്രീ പക്ഷ ആക്ടിവിസ്റ്റ് പോലും ഇത്തരം അനുഭവങ്ങൾ നടന്ന സമയത്തു പറയുന്നില്ല എന്നത് തന്നെതന്റെ കാര്യം പോട്ടെ അമ്മയെകൂടി കൂടെ കിടക്കാൻ ക്ഷണിച്ച അത്ര ദുരനുഭവം ഉണ്ടായിട്ടും ഇത്രയും കാലം മറച്ചു വെച്ചത് എന്തിനാണ് മൃദുലയെ പോലെ ഒരാൾ??

ബാധ്യത ആണ്
ഇനി തെളിവുകൾ എല്ലാം പുറത്ത് വിടണം
കയ്യിൽ ഉണ്ടെന്ന് അല്ലെ പറഞ്ഞത്
അത് പുറത്ത് വിടേണ്ടത് നിങ്ങളുടെ ബാധ്യതയാണ് അല്ലാതെ കൂടുതൽ അന്വേഷിക്കാരുത് എന്നും പറഞ്ഞു സ്കൂട്ട് ആകുക അല്ല വേണ്ടത്

പ്രൂവ് ചെയ്യണം
ഈ വിഷയത്തിൽ ഇതിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ ...പള്ളിയിൽ പോയി പറഞ്ഞാ മതി
ഒരാളെ അടപടലം തകർക്കാൻ പോന്ന തരത്തിലുള്ള ഗുരുതരമായ ആരോപണം ഉന്നയിച്ചെങ്കിൽ അത് സത്യമാണെന്ന് പ്രൂവ് ചെയ്യാനുള്ള ബാധ്യതയും ഉണ്ട് ..

ബുദ്ധിമുട്ടുണ്ട്
ലോക ഹറാംപിറപ്പ് പറഞ്ഞവൻ അതും അമ്മയെ കൂടി കൂടെ കിടക്കാൻ ക്ഷണിച്ചു കൊണ്ട് എന്നിട്ടും സംഘപരിവാരത്തിന്റെ എതിർ ചേരിയിൽ നിൽക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് പിന്തുണക്കുന്നു പോലും കടുതൽ ചോദിച്ച് ബുദ്ധിമുട്ടിക്കരുത് എന്നൊരു കവചവും ;പ്രീയപ്പെട്ട മൃദുലദേവി വിശ്വസിക്കാൻ സ്വൽപ്പം അല്ല മുഴുവനും ബുദ്ധിമുട്ടുണ്ട് പണ്ട് ശങ്കരാടി സന്ദേശത്തിൽ പറയുന്ന പോലെ ഇനി അവനെ ജനങ്ങളുടെ മുന്നിൽ നാറ്റിക്കാൻ നല്ലത് പെണ്ണ് വിഷയം തന്നെയാണ് ;












Click it and Unblock the Notifications