കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷിന് കഷ്ടകാലം; ചെല്ലുന്നിടത്തെല്ലാം എട്ടിന്റെ പണി!! രക്ഷപ്പെടാന്‍ വഴിയുണ്ട്, പക്ഷേ, ബിജെപി...

Google Oneindia Malayalam News

കൊച്ചി: മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തല്‍ നടന്റെ രാഷ്ട്രീയ ഭാവിയെ ബാധിച്ചേക്കും. സിപിഎം അംഗമല്ലെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ച വ്യക്തിയാണ് മുകേഷ്. ഏറെ വിവാദങ്ങള്‍ക്കും എതിര്‍പ്പിനും ശേഷമാണ് മുകേഷ് നിയമസഭയിലേക്ക് ജയിച്ചുകയറിയത്. അന്ന് മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ നടനെ വിട്ടൊഴിഞ്ഞിട്ടില്ല.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ പിന്നീട് തുടര്‍ച്ചയായി വിവാദത്തില്‍പ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസ്, ഓഖി ദുരന്തം തുടങ്ങി ഇപ്പോഴിതാ മീ ടൂ കാമ്പയിനും. അവസരം മുതലെടുത്ത് കോണ്‍ഗ്രസ് വിഷയം കത്തിക്കുന്നുണ്ട്. എങ്കിലും പുതിയ വിവാദത്തില്‍ മുകേഷിന് രക്ഷപ്പെടാന്‍ വഴികളുണ്ട്. സമാന ആരോപണം നേരിടുന്നവര്‍ക്കെതിരെ ബിജെപി ശക്തമായ നിലപാട് സ്വീകരിച്ചതാണ് മുകേഷിന് മുന്നിലുള്ള തടസം. വിശദാംശങ്ങള്‍ ഇങ്ങനെ....

 സിപിഎം എംഎല്‍എമാര്‍

സിപിഎം എംഎല്‍എമാര്‍

സിപിഎം എംഎല്‍എമാര്‍ തുടര്‍ച്ചയായി ലൈംഗിക വിവാദത്തില്‍പ്പെടുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്. പലപ്പോഴും മറുപടി നല്‍കാന്‍ കഴിയാതെ കുഴങ്ങുകയാണ് നേതാക്കള്‍. ഷൊര്‍ണൂര്‍ എംഎല്‍എ ശശിക്കെതിരെ വനിതാ നേതാവ് തന്നെയാണ് പീഡന പരാതി ഉന്നയിച്ചത്. എന്നാല്‍ അത് പോലീസ് കേസായില്ല.

 പാര്‍ട്ടി തലത്തില്‍

പാര്‍ട്ടി തലത്തില്‍

പാര്‍ട്ടി തലത്തിലാണ് വനിതാ നേതാവ് ശശിക്കെതിരെ പരാതി നല്‍കിയത്. പാര്‍ട്ടി അന്വേഷണം നടക്കുന്നു. ഇക്കാര്യത്തില്‍ മറുപടി പറയാന്‍ പാര്‍ട്ടി നേതൃത്വം കഷ്ടപ്പെടുന്നതിനിടെയാണ് പുതിയ തിരിച്ചടി. മുകേഷ് എംഎല്‍എക്കെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നു. മുകേഷിന്റെ പ്രതികരണം ആരോപണത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല.

മുതലെടുത്ത് കോണ്‍ഗ്രസ്

മുതലെടുത്ത് കോണ്‍ഗ്രസ്

അവസരം മുതലെടുത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. മുകേഷിന്റെ വസതിയിലേക്കും എംഎല്‍എ ഓഫീസിലേക്കും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ഹൈവേ ഉപരോധിക്കുകയും കോലം കത്തിക്കുകയും ചെയ്തു. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

 മുകേഷിന്റെ കാര്യത്തില്‍ തുടക്കംമുതല്‍

മുകേഷിന്റെ കാര്യത്തില്‍ തുടക്കംമുതല്‍

മുകേഷിന് സീറ്റ് കൊടുക്കുന്നതില്‍ തുടക്കം മുതല്‍ സിപിഎമ്മില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ മികച്ച ഭൂരിപക്ഷം ലഭിച്ചതോടെ എതിര്‍പ്പുകള്‍ ശക്തി കുറയുകയായിരുന്നു. അതുമായി ബന്ധപ്പെട്ട വിവാദങ്ങളും അങ്ങനെ കെട്ടടങ്ങി. എന്നാല്‍ മുകേഷ് മണ്ഡലത്തില്‍ മതിയായ രീതിയില്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.

മുകേഷിനെ കാണാനില്ല

മുകേഷിനെ കാണാനില്ല

എംഎല്‍എ ആയ ശേഷം മുകേഷിനെ മണ്ഡലത്തില്‍ കാണാനില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതിയും സമര്‍പ്പിച്ചത് വാര്‍ത്തയായിരുന്നു. ഓഖി ദുരന്തമുണ്ടായപ്പോഴും മുകേഷിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എംഎല്‍എ ദുരന്തബാധിതരെ കാണാന്‍ കൃത്യസമയത്ത് എത്തിയില്ലെന്നായിരുന്നു ആക്ഷേപം.

മുകേഷിന്റെ ക്ഷോഭം

മുകേഷിന്റെ ക്ഷോഭം

എംഎല്‍എ എന്ന നിലയിലുള്ള മുകേഷിന്റെ പ്രവര്‍ത്തനത്തില്‍ കൊല്ലം ജില്ലാ നേതൃത്വം തൃപ്തരല്ല. താഴേതട്ടിലുള്ള പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ പരാതി ഉന്നയിക്കുന്നുമുണ്ട്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട വേളയില്‍ മുകേഷ് നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് മുകേഷ് ക്ഷുഭിതനായി സംസാരിച്ചതും വിവാദമായി.

കേസിന് സാധ്യതയില്ല

കേസിന് സാധ്യതയില്ല

സാഹചര്യം ഇങ്ങനെ ആയിരിക്കെയാണ് മീ ടൂ കാമ്പയിനില്‍ മുകേഷ് കുടുങ്ങിയിരിക്കുന്നത്. ശശിക്കെതിരായ പീഡന പരാതി യുവതി നല്‍കിയത് പാര്‍ട്ടിക്ക് തന്നെയായിരുന്നു. പോലീസില്‍ കേസ് നല്‍കാത്തതിനാല്‍ ശശിക്ക് നിയമക്കുരുക്കുകള്‍ ഉണ്ടായില്ല. മുകേഷിന്റെ കാര്യത്തിലും പോലീസ് കേസിന് സാധ്യതയില്ല.

പ്രതികരണം ശരിയായില്ല

പ്രതികരണം ശരിയായില്ല

മുകേഷിനെതിരായ വെളിപ്പെടുത്തല്‍ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നാണ് ആരോപണം ഉന്നയിച്ച കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ നിലപാട്. അവര്‍ പോലീസില്‍ പരാതിപ്പെടില്ല. പഴയ സംഭവം തുറന്നുപറഞ്ഞുവെന്ന് മാത്രം. എന്നാല്‍ ടെസ് ജോസഫ് എന്ന പെണ്‍കുട്ടിയെ ഓര്‍മയില്ല എന്ന മുകേഷിന്റെ പ്രതികരണത്തിനെതിരെ പലരും രംഗത്തുവന്നിട്ടുണ്ട്.

രാഷ്ട്രീയ തിരിച്ചടി

രാഷ്ട്രീയ തിരിച്ചടി

പോലീസ് കേസ് വരാന്‍ സാധ്യതയില്ലാത്തതിനാല്‍ മുകേഷിന് കൂടുതല്‍ നിയമതടസങ്ങള്‍ ഉണ്ടാകാനിടയില്ല. പക്ഷേ, ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഇനിയും മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാകില്ല. നേരത്തെ സീറ്റ് നല്‍കിയപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിയവര്‍ക്ക് പുതിയ വടി ലഭിക്കുകയും ചെയ്തിരിക്കുകയാണ്.

ബിജെപി നിലപാട് കുഴപ്പിച്ചു

ബിജെപി നിലപാട് കുഴപ്പിച്ചു

ശശി കേസില്‍ സിപിഎം ഏറെ കുറെ പിടിച്ചുനില്‍ക്കുകയാണ്. അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചു. ശശിക്കെതിരെ നടപടി എടുക്കുമെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ മുകേഷിനെതിരെ പോലീസ് കേസ് വന്നില്ലെങ്കിലും സിപിഎമ്മിന് ചില കുരുക്കുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ബിജെപി സ്വീകരിച്ച നില നിലപാടാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്.

മന്ത്രിയുടെ കാര്യത്തില്‍

മന്ത്രിയുടെ കാര്യത്തില്‍

കേന്ദ്രസഹമന്ത്രി എംജെ അക്ബറിനെതിരെയും മീടൂ കാമ്പയിനില്‍ വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. അദ്ദേഹത്തിനെതിരെ അന്വേഷണം വേണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. മന്ത്രിസ്ഥാനം അക്ബറിന് നഷ്ടമാകുമെന്നാണ് വിവരം. ഈ ഘട്ടത്തില്‍ മുകേഷിനെതിരെ സിപിഎം നടപടിയെടുത്തില്ലെങ്കില്‍ രാഷ്ട്രീയമായി തിരിച്ചടിയാകും.

ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി; രണ്ട് സംസ്ഥാനം കോണ്‍ഗ്രസ് പിടിച്ചെടുക്കും!!ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി; രണ്ട് സംസ്ഥാനം കോണ്‍ഗ്രസ് പിടിച്ചെടുക്കും!!

English summary
Me Too Campaign: shadow in political future of Actor Mukesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X