Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷിനെ കുറിച്ചുള്ള പരാതിയെ കുറിച്ച് അറിയില്ലെന്ന് എകെ ബാലന്‍; പരാതി നല്‍കിയാല്‍ അന്വേഷണം

തിരുവനന്തപുരം: ബോളിവുഡില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന മീ ടു കാമ്പയിനില്‍ മലയാളം നടനും എംഎല്‍എയും ആയ മുകേഷും കുടുങ്ങിയിരിക്കുകയാണ്. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ആയ ടെസ്സ് ജോസഫ് ആയിരുന്നു ട്വിറ്ററില്‍ മുകേഷിനെതിരെ ആക്ഷേപം ഉന്നയിച്ചത്. അത് കേരളത്തില്‍ വലിയ ചര്‍ച്ചാ വിഷയം ആവുകയും ചെയ്തു.

എന്നാല്‍ അത്തരം ഒരു പരാതിയെ കുറിച്ച് അറിയില്ലെന്നാണ് കേരളത്തിലെ നിയമമന്ത്രി കൂടിയായ എകെ ബാലന്‍ പ്രതികരിച്ചത്. എന്നാല്‍ ആര് പരാതി നല്‍കിയാലും അത് അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുകേഷിനെ കുറിച്ചുള്ളത് പഴയ സംഭവം ആണെന്ന രീതിയില്‍ ആയിരുന്നു എകെ ബാലന്റെ പ്രതികരണം.

AK Balan

നേരത്തെ പികെ ശശി എംഎല്‍എയ്‌ക്കെതിരെയുള്ള ലൈംഗികാരോപണ കേസില്‍ പ്രതിരോധത്തിലായിരിക്കുകയായിരുന്നു സിപിഎം. ആ പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ അംഗമാണ് എകെ ബാലന്‍. പരാതിക്കാരിയില്‍ നിന്നും പികെ ശശിയില്‍ നിന്നും മൊഴിയെടുത്തതിന് ശേഷം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതിന്‍മേല്‍ ഇതുവരെ സിപിഎം നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

19 വര്‍ഷം മുമ്പ് നടന്ന സംഭവം എന്ന് വ്യക്തമാക്കിയാണ് ടെസ്സ് ജോസഫ് മീ ടു കാമ്പയിനില്‍ മുകേഷിന്റെ പേര് വെളിപ്പെടുത്തിയത്. കോടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷ് നിരന്തരം ശല്യപ്പെടുത്തി എന്നായിരുന്നു അവരുടെ ആരോപണം. ഇക്കാര്യം മുകേഷ് പിന്നീട് നിഷേധിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+