• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആർത്തവത്തിന്റെ ആദ്യ ദിനം അച്ഛന്റെ സഹോദരനിൽ നിന്നും പീഡനം! ഞെട്ടിക്കുന്ന കുറിപ്പ്

  • By Desk

സിനിമയിലെ സ്ത്രീകള്‍ തുടങ്ങി വെച്ച മീ ടൂ ക്യാംപെയ്ന്‍ ഒരു ഘട്ടത്തില്‍ വന്‍ കോളിളക്കങ്ങളാണ് ഉണ്ടാക്കിയത്. കുട്ടിക്കാലത്തും മുതിര്‍ന്ന ശേഷവും ലൈംഗികമായി ആക്രമിക്കപ്പെട്ട അനുഭവങ്ങള്‍ വിവിധ രംഗങ്ങളിലെ സ്ത്രീകള്‍ തുറന്ന് പറഞ്ഞ് തുടങ്ങിയത് അതോട് കൂടിയാണ്. രജേഷ് പോള്‍ എന്ന ദളിത് ആക്ടിവിസ്റ്റിനെതിരെ തുറന്ന് പറച്ചിലുകള്‍ നടത്തി സ്ത്രീകള്‍ രംഗത്ത് വന്നതോട് കൂടി അത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ധിക്കുന്നു.

സ്വന്തം അച്ഛന്റെ സഹോദരനില്‍ നിന്നും ആര്‍ത്തവത്തിന്റെ ആദ്യത്തെ ദിവസം തന്നെ പീഡനമേല്‍ക്കേണ്ടി വന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് നെഞ്ചില്‍ നീറ്റലോടെ അല്ലാതെ വായിച്ച് തീര്‍ക്കാനാവില്ല. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

ജീവിതത്തിൽ നേരിട്ടവ

ജീവിതത്തിൽ നേരിട്ടവ

ആകെ ഭ്രാന്ത് പിടിച്ചോരവസ്ഥയിലാണ്..ഇപ്പോഴെങ്കിലും ഇത് പറഞ്ഞില്ലെങ്കിൽ ഇനിയൊരിക്കലും തുറന്ന് പറയാനൊരു പ്ലാറ്റ്ഫോം കിട്ടില്ലെന്ന്‌വരാം. തൊണ്ട നിറയെ കരച്ചിലാണ്.. ഇപ്പോൾ എഴുത്തുന്നതിനൊന്നും ഒരു പെർഫെക്ഷനും ഉണ്ടാവില്ലെന്നുറപ്പാണ്. അവ്യക്തമായ വാക്കുകളെ കൂട്ടിവെയ്ക്കുകയാണ്. അത്രമാത്രം. ജീവിതത്തിൽ ഇന്ന് വരെ നേരിട്ട sexual abusement കളെ കുറിച്ചാണ്.. പന്ത്രണ്ട് വയസ് മുതല് മൂന്നു വർഷക്കാലം അച്ഛന്റെ സ്വന്തം ചേട്ടൻ എന്ന മൃഗത്തിന്റെ പിടിയിലായിരുന്നു.

ആർത്തവത്തിന്റെ ആദ്യദിനം

ആർത്തവത്തിന്റെ ആദ്യദിനം

അയാൾ വിവാഹമൊക്കെ ചെയ്ത ബാംഗ്ലൂർ setteled ആയിരുന്നു. ഇടയ്ക്കൊക്കെ നാട്ടിൽ വരുമായിരുന്നു. ഞങ്ങൾ അച്ഛന്റെ കുടുംബത്തിൽ ആയതുകൊണ്ട് അവിടേക്കായിരുന്നു വരവ്. അങ്ങനെയൊരു വരവായിരുന്നു അതും. എനിക്ക് ആദ്യ പിരീഡ് ആയ ദിവസം. ഒരിക്കലും മറക്കില്ല.. ആഴത്തിൽ പതിഞ്ഞുപോയൊരു ചോരപ്പാടുപോലെ ആ ദിനം.. അതിനും രണ്ടു ദിവസം മുൻപോ മറ്റൊആവണം അയാൾ വന്നത്.

അന്ന് രാത്രി സംഭവിച്ചത്

അന്ന് രാത്രി സംഭവിച്ചത്

അന്ന്, പെട്ടെന്നുണ്ടായ രക്തമൊഴുക്കിൽ പേടിച്ചു തളർന്നിരുന്ന എന്റെ അരികിൽ വന്നയാൾ ചുണ്ടുകളിൽ നോടിയിടയിൽ ഉമ്മ വെച്ചുകളഞ്ഞു. പെട്ടെന്നുണ്ടായ ഷോക്കിൽ അത് നല്ല ഉദേശമാണോ അല്ലയോ എന്നുപോലും തിരിച്ചറിയാൻ അന്ന് പറ്റുന്നില്ലയിരുന്നു.. എങ്കിലും ചീത്ത ഒന്ന് സംഭവിക്കാൻ പോവുന്നെന്ന ഭീതി ഉള്ളിലും.. രാത്രി ,ഉറങ്ങാൻ ഒറ്റ മുറി മാത്രമുള്ള കൊച്ചു വീട്. അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല.. പതിനാറു വയസുവരെയും അച്ഛനും അമ്മയും അനിയത്തിയും ഞാനും ഒരൊറ്റ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്.

പേടിച്ച് മരവിച്ച് പോയി

പേടിച്ച് മരവിച്ച് പോയി

അതിനപ്പുറം ഒന്നും ചിന്തിച്ചില്ല.അന്ന് രാത്രി, കടുത്ത വയറുനോവും തുടയിടുക്കിൽ രക്ത വഴുവഴുപ്പുമായി മയങ്ങുമ്പോൾ മുഖത്തു പുകയില-മദ്യ ഗന്ധമുള്ളൊരു കാറ്റ് വന്നടിക്കുന്നു. തഴമ്പ് പരുപരുപ്പുള്ളൊരു കൈ യോനിയിലെ രക്ത വഴുവഴുപ്പിലും.. പേടിച്ചു . മരവിച്ചു പോയി, അനങ്ങാൻ പോലും വയ്യായിരുന്നു.. ഞാൻ കണ്ണുതുറന്നപ്പോൾ അയാൾ എണീറ്റു പോയി. ബാക്കി സമയം മുഴുവൻ പേടിച്ചിട്ട് ഒരുപോള കണ്ണടയ്ക്കാതെ ഞാനും.. ഓർക്കുമ്പോൾ ഇന്നും നടുക്കം..

മരിച്ച് പോകാൻ ആഗ്രഹിച്ചു

മരിച്ച് പോകാൻ ആഗ്രഹിച്ചു

ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസമായി ഞാൻ കണക്കാക്കി.. ആ നിമിഷം മരിച്ചുപോവാൻ ഞാൻ ആഗ്രഹിച്ചു.. രാവിലെ ആയപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ അയാൾ പെരുമാറി. പിന്നെ പിന്നെ ഞാൻ അയാളിൽ നിന്നും ഓടിയൊളിച്ചു. അയാൾ പിന്നെ ബാംഗ്ളൂർക്ക് പോയതെ ഇല്ല.ഞങ്ങളുടെ വീട്ടിൽ തന്നെ.. ഓർക്കുക.. ഒരു പെണ്ണ് സ്ത്രീയായി എന്ന് തെളിയുന്ന ദിവസത്തിൽ അവൾക്ക് സംഭവിച്ചതാണ്.. എന്നിട്ടും അയാളോടൊപ്പം തുടർന്നും സഹവസിക്കാൻ നിര്ബന്ധിതയാവുക...!

അനുകൂല സാഹചര്യമുണ്ടാക്കി

അനുകൂല സാഹചര്യമുണ്ടാക്കി

അത് വിവരിക്കാൻ വാക്കുകളില്ല.. വീട്ടിൽ ബാക്കി എല്ലാവർക്കും അയാളെ നല്ല വിശ്വാസം ആയിരുന്നു. ഞങ്ങളുടെ weaknesess വെച്ചായിരുന്നു അയാളുടെ ചൂഷണം. കുഞ്ഞായിരുന്ന അനിയത്തിയെ അയാളുടെ അടുത്തു നിന്നു ഞാൻ മാറ്റാൻ തുടങ്ങി. പക്ഷെ എന്നെ അയാളുടെ അടുത്ത് എത്തിക്കാൻ വേണ്ടി അനിയത്തിയെ അയാൾ മനപ്പൂർവം പിടിച്ച് വെച്ചുതുടങ്ങി. എനിക്കിത് സ്വഭാവിമായി ആരോടും പറയാൻ ഒരു വഴിയുംല്ലായിരുന്നു. വീട്ടിൽ അയാൾക്കു അനുകൂല സാഹചര്യം ഉണ്ടാക്കി വീണ്ടും ഇത് തുടർന്നുകൊണ്ടിരുന്നു..

പണമെറിഞ്ഞ് കൊണ്ടിരുന്നു

പണമെറിഞ്ഞ് കൊണ്ടിരുന്നു

ഉപദ്രവിക്കുമ്പോഴൊക്കെ അയാൾ വീട്ടിലേക്ക് പണം എറിഞ്ഞുകൊണ്ടിരുന്നു. എന്റെ വീട്ടിലെ യാഥാസ്ഥിതിക ചുറ്റുപാടും കുടുംബ തകർച്ചയും കണക്കിലെടുത്തു ഇനിക് വാ തുറക്കാൻ പറ്റില്ലായിരുന്നു. ഞാൻ നശിക്കപ്പെട്ടു എന്നു തന്നെ ഞാൻ കരുതി. എങ്ങനെയെങ്കിലും അവിടെ നിന്ന് എന്നെന്നേക്കുമായി ഓടിക്കളയാൻ ഞാൻ ആശിച്ചു. കുളിമുറി ഇല്ലാതിരുന്ന വീട്ടിൽ ഓപ്പൺ പ്ലേസിൽ നിന്നായിരുന്നു കുളിയും മറ്റും. ഞാൻ കുളിക്കുമ്പോൾ ഒക്കെ അറിയാതെ വന്നതാണെന്ന് നടിച്ചു കയറി വരുന്ന അയാളുടെ മുന്നിൽ അപമാനവും ഭീതിയും കൊണ്ടു ചൂളി ചെറുതായിട്ടുണ്ട്..

ആൾക്കൂട്ടത്തെ പേടി. വിശപ്പില്ലായ്മ, ഉറക്കം ഇല്ലായ്‌മ

ആൾക്കൂട്ടത്തെ പേടി. വിശപ്പില്ലായ്മ, ഉറക്കം ഇല്ലായ്‌മ

ഞാനാ ദിനങ്ങളെ എങ്ങനെ അതിൻജീവിച്ചെന്നെനിക്കിപ്പോഴും അറിയില്ല.. ഒറ്റയ്ക്.. ആരും share ചെയ്യാൻ പോലുമില്ലാതെ.. ആ ദിനങ്ങളിൽ ഞാൻ കടുത്ത deppression ഇൽ ആയിരുന്നെന്നുറപ്പാണ്. ലോകത്തെ എല്ലാ അണുങ്ങളെയും ഒടുക്കത്തെ പേടി. അച്ഛനെ കാണുമ്പോൾ പോലും എന്റെ നെഞ്ചു പെരുമ്പറ മുഴങ്ങുമായിരുന്നു. ആൾക്കൂട്ടത്തെ പേടി. വിശപ്പില്ലായ്മ, ഉറക്കം ഇല്ലായ്‌മ, ഒപ്പം പിരീഡ് ദിനങ്ങളിൽ ആദ്യ അനുഭവത്തിന്റെ അറയ്ക്കുന്ന ഓർമ..

വൻ തകർച്ചയിലേക്ക്

വൻ തകർച്ചയിലേക്ക്

ആ പന്ത്രണ്ട് വയസുകാരി ഉള്ളിലിരുന്നു വിമ്മിക്കരയുന്നുണ്ട്.. എത്രയോ രാത്രികളിൽ.. ഇപ്പോഴും unconcious ആവുന്ന സമയത്തൊക്കെ തേരട്ട പോലെ കറുത്ത ആ ചുണ്ടുകളും തഴമ്പിച്ച വിരലുകളും എന്റെ തുടയിടുക്കിലൂടെ ഇഴയുന്നതായി ഇനിക് തോന്നിയിട്ടുണ്ട്... normalize ചെയ്യപ്പെടാനാവാത്ത തകർച്ചയിലേക്കായിരുന്നു ഞാൻ എറിയപ്പെട്ടത്. ഏതാണ്ട് പതിനഞ്ചു വയസിൽ ആ വീട് മാറി. അപ്പോഴേക്കും എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി കുറച്ചൊക്കെ ധാരണ വരികയും അയാളെ പുതിയ വീട്ടിലേക്ക് കയറ്റില്ലെന്നു ഞാൻ കർശനമായ തീരുമാനം എടുക്കുകയും ചെയ്തു.

അയാൾ ബാംഗ്ലൂരെവിടെയോ

അയാൾ ബാംഗ്ലൂരെവിടെയോ

ഇപ്പോഴും ബാംഗ്ലൂരിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട് അയാൾ.. ഈ ആറു വര്ഷത്തിനിടയ്ക്ക് വല്ലാണ്ട് നോവ് വീർപ്പുമുട്ടിച്ചൊരു രാവിൽ ഇത് ആദ്യമായി പറഞ്ഞത് ....നോടാണ്. ഇത് പറയാം എന്നു തോന്നിയ ഏറ്റവും ബെറ്റർമാൻ. എന്റെ മാത്രം മനുഷ്യൻ. എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞോ,ന്റെ കുഞ്ഞിയ്ക്കൊന്നും പറ്റിട്ടില്ല, മ്മക്ക് അവനെയങ്‌ തട്ടിക്കളഞ്ഞാലോ ന്നു ചോദിച്ചെന്നെ ചേർത്തു പിടിച്ചവൻ.

ഇനി ഒന്ന് കരയട്ടെ

ഇനി ഒന്ന് കരയട്ടെ

അന്ന് കേൾക്കാൻ കൊതിച്ച വാക്കുകൾ കേട്ട് ഹൃദയം നിറഞ്ഞും തകർന്നും എത്ര നേരം കരഞ്ഞു...! ഓന്റെ പിന്തുണ, പിന്നെ കുറെ ദിവസങ്ങളായി തുറന്നു പറച്ചിലുകൾ നടത്തുന്ന എന്റെ ബ്രേവ് വുമൻസ്..നിങ്ങളാണ് എന്റെ inspration.. തൊണ്ട നിറയെ കണ്ണീരു ചുറയുന്നു.. പ്രണയം നടിച്ചു rape ചെയ്ത ചിലരുണ്ട്.അടുത്ത പോസ്റ്റിൽ എഴുതും. ഒന്നു കരയട്ടെ....

English summary
Woman's facebook post about sexual abuse by uncle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X