Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ അക്കാര്യം പറഞ്ഞ് മുകേഷ്; ഫോണില്‍ വിളിച്ചിട്ടില്ല, അത് മറ്റാരെങ്കിലും; വേണമെങ്കിൽ നിയമനടപടി

Recommended Video

cmsvideo
    ടെസ്സ് ജോസഫ് വിഷയത്തിൽ മുകേഷിൻറെ പ്രതികരണം | Oneindia Malayalam

    തിരുവനന്തപുരം: മീ ടു കാമ്പയിന്റെ ഭാഗമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടനും എംഎല്‍എയും ആയ മുകേഷ് രംഗത്ത്. ടെസ്സ് ജോസഫ് എന്ന സ്ത്രീയെ തനിക്ക് ഓര്‍മ പോലും ഇല്ലെന്നാണ് മുകേഷ് പറയുന്നത്. താന്‍ അങ്ങനെ അവരെ ഫോണില്‍ വിളിച്ചിട്ടും ഇല്ലെന്ന് മുകേഷ് പറയുന്നു.

    കോടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം എന്ന രീതിയില്‍ ആയിരുന്നു ടെസ്സ് ജോസഫ് ട്വിറ്ററില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. മുകേഷില്‍ നിന്ന് മോശം പെരുമാറ്റം ഫണ്ടായി എന്നായിരുന്നു ടെസ്സ് ജോസഫ് വെളിപ്പെടുത്തിയത്.

    തനിക്ക് അത്തരം ഒരു കാര്യം ഓര്‍മയിലേ ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുകേഷ് പ്രതികരിച്ചത്. ഇപ്പോള്‍ കുറച്ചുകൂടി വ്യക്തമായി മുകേഷ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രതികരിച്ചു. അത് ഇങ്ങനെ ആയിരുന്നു....

    താന്‍ കാമ്പയിനിനൊപ്പം

    താന്‍ കാമ്പയിനിനൊപ്പം

    താന്‍ ഒരു കലാകുടുംബത്തില്‍ നിന്ന് വരുന്ന ആളാണ്. അമ്മ, ഭാര്യ, സഹോദരിമാര്‍, സഹോദരിയുടെ രണ്ട് പെണ്‍കുട്ടികള്‍... ഇവരെല്ലാം കലാരംഗത്തുള്ളവരാണ്. അതുകൊണ്ട് തന്നെ മീ ടൂ കാമ്പയിനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്ന ആളാണ് താന്‍ എന്നാണ് മുകേഷ് പറയുന്നത്.

    തുറന്നടിക്കണം

    തുറന്നടിക്കണം

    പഴയ കാലത്ത് ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷന്‍ ഒക്കെ ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ ഇനിയുള്ള കാലം, അപ്പോള്‍ തന്നെ പ്രതികരിക്കുന്നതായിരിക്കണം എന്നാണ് മുകേഷ് പറയുന്നത്. അങ്ങനെ ഈ കാമ്പയിന്‍ ഏറ്റവും ഗംഭീരമായി മുന്നോട്ട് പോകണം എന്നും മുകേഷ് പറയുന്നുണ്ട്.

    ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല, അങ്ങനെ ചെയ്തിട്ടില്ല

    ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല, അങ്ങനെ ചെയ്തിട്ടില്ല

    19 വര്‍ഷം മുമ്പ് കോടീശ്വരന്‍ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായി എന്ന് പറയുന്ന കാര്യം സത്യത്തില്‍ തനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലെന്നാണ് മുകേഷ് പറയുന്നത്. തന്റെ ഒരു സ്വഭാവം വച്ച് നോക്കിയാല്‍. അങ്ങനെ ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുമെന്നും മുകേഷ് പറയുന്നുണ്ട്. താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും മുകേഷ് പറയുന്നു.

    ലേ മെറിഡിയനില്‍ തന്നെ

    ലേ മെറിഡിയനില്‍ തന്നെ

    ലേ മെറിഡിയന്‍ എന്ന ഹോട്ടലില്‍ തന്നെ ആയിരുന്നു അന്ന് താന്‍ താമസിച്ചിരുന്നത്. ഫൈവ് സ്റ്റാറിന് മുകളില്‍ ഉള്ള ഒരു ഹോട്ടലാണ് അത്. ആദ്യമായിട്ടാണ് താന്‍ അന്ന് അവിടെ താമസിക്കുന്നത്. അവിടെ ക്ര്യൂവിന് മുറിയെടുത്ത് കൊടുക്കുമോ എന്ന് പോലും തനിക്ക് അറിയില്ലെന്നാണ് മുകേഷിന്റെ വാദം.

    തെറ്റിദ്ധാരണയായിരിക്കണം

    തെറ്റിദ്ധാരണയായിരിക്കണം

    ആരോപണം ഉന്നയിച്ച സ്ത്രീയെ അവിടെ വച്ച് കണ്ടതായി താന്‍ ഓര്‍ക്കുന്നില്ല. ഫോണില്‍ വിളിച്ച് ശല്യം ചെയ്തു എന്ന് പറയുന്നത് എന്തായാലും താന്‍ ആയിരിക്കില്ല. അതൊരു തെറ്റിദ്ധാരണ വന്നതായിരിക്കണം എന്നാണ് മുകേഷ് ഉയര്‍ത്തുന്ന വാദം. ആ പരിപാടിയുടെ സംവിധായകന്‍ തന്റെ അടുത്ത സുഹൃത്തും ഗുരുതുല്യനും ആണ്. അദ്ദേഹം പിന്നീട് കേരളത്തില്‍ വന്നപ്പോഴും തന്നെ കണ്ടിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്നെ അത് പറയുമായിരുന്നു എന്നും മുകേഷ് പറയുന്നു.

    അത് മുകേഷ് കുമാറോ

    അത് മുകേഷ് കുമാറോ

    എന്തായാലും അവിടെ ഒരു തെറ്റിദ്ധാരണ വന്നിട്ടുണ്ടാകാം എന്നാണ് മുകേഷ് പറയുന്നത്. വേറെ ആരെങ്കിലും ആകാം വിളിച്ചിട്ടുണ്ടാവുക. ചിലപ്പോള്‍ ഒരു മുകേഷ് കുമാര്‍ ആയിരിക്കാം. പക്ഷേ, തനിക്ക് അതിനെ കുറിച്ചൊന്നും അറിയില്ലെന്നും മുകേഷ് പറയുന്നുണ്ട. എന്തായാലും താന്‍ അത് ചെയ്യില്ലെന്ന് ആവര്‍ത്തിക്കുകയാണ് മുകേഷ്.

    കഴിഞ്ഞ ദിവസം നടന്നത്

    കഴിഞ്ഞ ദിവസം നടന്നത്

    കഴിഞ്ഞ ദിവസം താന്‍ നടത്തിയത് ഒരു ഔദ്യോഗിക പ്രതികരണം ആയിരുന്നില്ലെന്നാണ് മുകേഷ് പറയുന്നത്. തന്നോട് പ്രതികരണം ആരാഞ്ഞതാണെന്നോ അത് റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നോ എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. അത് അറിഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞേനെ എന്നും മുകേഷ് പറയുന്നുണ്ട്.

    ടെസ്സ് പറഞ്ഞത് തന്നെ

    ടെസ്സ് പറഞ്ഞത് തന്നെ

    താന്‍ കേസിന് പോകുന്നില്ലെന്ന് ടെസ്സ് ജോസഫ് തന്നെ പറഞ്ഞിരുന്നു. അക്കാര്യം മുഖവിലയ്‌ക്കെടുക്കണം എന്നും മുകേഷ് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ടെസ്സിന്റെ വെളിപ്പെടുത്തലിന് ശേഷം മുകേഷിനെതിരെ വ്യാപകമായ പ്രതിഷേധം ആണ് ഉയരുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികളും നടന്നുവരികയാണ്.

     അത് താന്‍ ആണെന്ന് എങ്ങനെ അറിയാം?

    അത് താന്‍ ആണെന്ന് എങ്ങനെ അറിയാം?

    മാധ്യമ പ്രവര്‍ത്തകര്‍ ടെസ്സ് ജോസഫിന്റെ ആരോപണം വീണ്ടും ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍- അത് ഫോണില്‍ കൂടി അല്ലേ എന്നായിരുന്നു മുകേഷിന്റെ ചോദ്യം. ഫോണില്‍ വിളിച്ചത് താന്‍ ആണെന്ന് എങ്ങനെ അറിയാം എന്നും മുകേഷ് ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്.

    നിയമനടി

    നിയമനടി

    ടെസ്സ് ജോസഫ് ഉന്നയിച്ചത് തെറ്റായ കാര്യം ആണെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടിയുമായു മുന്നോട്ട് പോകുമോ എന്നായിരുന്നു അടുത്ത ചോദ്യം. അതെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നായിരുന്നു മുകേഷിന്റെ മറുപടി. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ട്, അങ്ങനെയൊരു നില വരികയാണെങ്കില്‍ പാര്‍ട്ടി പറയുന്നത് അനുസരിച്ച് ചെയ്യും എന്നും മുകേഷ് പ്രതികരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+