കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷിനെതിരെ കേസെടുക്കുമോ? കൈമലര്‍ത്തി പോലീസ്, യൂത്ത് കോണ്‍ഗ്രസ് നീക്കം നിഷ്ഫലം

Google Oneindia Malayalam News

കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ മുന്‍ സഹപ്രവര്‍ത്തക നടത്തിയ മീ ടൂ വെളിപ്പെടുത്തല്‍ മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. 19 വര്‍ഷം മുമ്പ് നടന്ന സംഭവം കഴിഞ്ഞാഴ്ചയാണ് കാസ്റ്റിങ് ഡയറക്ടറായിരുന്ന ടെസ് ജോസഫ് തുറന്നുപറഞ്ഞത്. മലയാള സിനിമയിലേക്കും മീ ടൂ കാമ്പയിന്‍ വന്നതോടെ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.

തൊട്ടുപിന്നാലെയാണ് ഡബ്യൂസിസി വാര്‍ത്താ സമ്മേളനം വിളിച്ചതും പ്രമുഖ താരങ്ങള്‍ക്കെതിരെയും താരസംഘടന സ്വീകരിക്കുന്ന നിലപാടിനെതിരെയും പരസ്യമായി ആഞ്ഞടിച്ചത്. എന്നാല്‍ ടെസ് ജോസഫിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുകേഷിനെതിരെ നിയമനടപടി സ്വീകരിക്കുമോ? മുകേഷിന്റെ എംഎല്‍എ പദവി നഷ്ടമാകുമോ? പോലീസ് നല്‍കിയ മറുപടി ഇങ്ങനെ.....

യൂത്ത് കോണ്‍ഗ്രസ് പരാതി

യൂത്ത് കോണ്‍ഗ്രസ് പരാതി

ടെസ് ജോസഫിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു. പോലീസ് ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ചു. മുകേഷിനെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്നാണ് പോലീസ് ലഭിച്ച ഉപദേശം. ഇതോടെ മുകേഷിനെതിരെ കേസുണ്ടാകില്ലെന്ന് വ്യക്തമായി.

കാരണം ഇതാണ്

കാരണം ഇതാണ്

ട്വിറ്ററിലാണ് ടെസ് ജോസഫ് മുകേഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. സമൂഹ മാധ്യമത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് പറയുന്നു. ആരോപണം ഉന്നയിച്ച വ്യക്തി പരാതി സമര്‍പ്പിക്കണം. പരാതി സമര്‍പ്പിക്കില്ലെന്ന് ടെസ് ജോസഫ് നേരത്തെ സൂചന നല്‍കിയിരുന്നു.

മലയാളത്തില്‍ ആദ്യം

മലയാളത്തില്‍ ആദ്യം

മീ ടൂ കാമ്പയിന്‍ ഹോളിവുഡിലും ബോളിവുഡിലും തംരഗമാണ്. തൊട്ടുപിന്നാലെ പല സിനിമാ ഇന്റസ്ട്രിയിലും പ്രമുഖ നടിമാരുടെ വെളിപ്പെടുത്തലുണ്ടായി. തൊട്ടുപിന്നാലെയാണ് മലയാളത്തില്‍ മുകേഷിനെതിരെ ഉയര്‍ന്നത്. എന്നാല്‍ നിങ്ങള്‍ക്ക് രാഷ്ട്രീയം കളിക്കാനുള്ളതല്ല എന്റെ ജീവിതമെന്നും ഞാന്‍ അനുഭവം തുറന്നുപറയുക മാത്രമാണ് ചെയ്തതെന്നും ടെസ് ജോസഫ് വിശദമാക്കിയിരുന്നു.

 ടെസ് ജോസഫിനെ പറ്റി

ടെസ് ജോസഫിനെ പറ്റി

മുകേഷിനെതിരെ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് മലയാളിയാണ്. കൊച്ചിയിലാണ് ജനിച്ചത്. വളര്‍ന്നത് കൊല്‍ക്കത്തയിലും. ഇപ്പോള്‍ മുംബൈയിലാണ് ജോലി ചെയ്യുന്നത്. 19 വര്‍ഷം മുമ്പ് മുകേഷില്‍ നിന്ന് ദുരനുഭവമുണ്ടായി എന്നാണ് അവരുടെ വെളിപ്പെടുത്തല്‍. അതായത് ടെസ് ജോസഫിന്റെ 20 ാം വയസില്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയനൊപ്പം ജോലി ചെയ്യവെയാണ് മുകേഷില്‍ നിന്ന് ദുരനുഭവമുണ്ടായതത്രെ.

 ഒരേ സ്ഥലത്ത്

ഒരേ സ്ഥലത്ത്

ഡെറിക് നടത്തുന്ന ഒട്ടേറെ പരിപാടികളില്‍ സാങ്കേതിക സഹായിയായി ടെസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിരുന്നു കോടീശ്വരന്‍ എന്ന പരിപാടിയിലും പ്രവര്‍ത്തിച്ചത്. കോടീശ്വരന്റെ അവതാരകനായിരുന്നു മുകേഷ്. മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് ടെസ് ആരോപിക്കുന്നു. ഇടതുപക്ഷ എംഎല്‍എയും താരസംഘടനയായ അമ്മയുടെ ഭാരവാഹിയും കൂടിയാണ് മുകേഷ്.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

ഹോട്ടലില്‍ ടെസ് താമസിച്ചിരുന്ന മുറിയിലേക്ക് മുകേഷ് നിരന്തരം വിളിക്കുകയായിരുന്നുവത്രെ. ഫോണ്‍ വിളി മണിക്കൂറുകളോളം നീണ്ടു. പിന്നീട് മുകേഷ് താമസിച്ചിരുന്ന മുറിയുടെ അടുത്തേക്ക് തന്റെ റൂം മാറ്റിയെന്നും ടെസ് ജോസഫ് ആരോപിക്കുന്നു. ഡെറിക് ഒബ്രിയന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം തന്നെ കൊല്‍ക്കത്തയിലേക്ക് യാത്ര തിരിച്ചുവെന്നും ടെസ് പറഞ്ഞു.

മുകേഷ് മാനനഷ്ട കേസ് കൊടുക്കുമോ

മുകേഷ് മാനനഷ്ട കേസ് കൊടുക്കുമോ

ടെസ് ജോസഫിനെ ഓര്‍മയില്ലെന്നാണ് മുകേഷ് പ്രതികരിച്ചത്. മുകേഷ് കുമാര്‍ എന്ന് പറഞ്ഞ് മറ്റാരെങ്കിലും വിളിച്ചതാകാം. ടെസിനെ കണ്ടതായി ഓര്‍ക്കുന്നില്ല. ഒബ്രിയന്‍ അടുത്ത സുഹൃത്താണ്. ഒടുവില്‍ കണ്ടപ്പോഴും സൗഹൃദത്തോടെയാണ് പെരുമാറിയത്. പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ അങ്ങനെ ഇടപെടുമോ? മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മുകേഷ് പറഞ്ഞു.

English summary
Me too campaign: No case against Actor Mukesh, Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X