കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹൻലാലിനെതിരെ പത്മപ്രിയ.. ഇത്തരക്കാരെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് നടി!

Google Oneindia Malayalam News

കൊച്ചി: സിനിമ ഉള്‍പ്പെടെയുളള തൊഴിലിടങ്ങളില്‍ നിന്ന് സുനാമിത്തിര പോലെയാണ് അടുത്ത കാലത്ത് മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. ബോളിവുഡും ടോളിവുഡും കോളിവുഡും പ്രമുഖര്‍ക്കെതിരായ മീ ടൂ വെളിപ്പെടുത്തലുകളില്‍ കിടുങ്ങി. മലയാളത്തിനും രക്ഷയുണ്ടായില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമയിലെ സ്ത്രീകള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് മുന്നോട്ട് വന്നു.

അതിനിടെയാണ് മലയാളത്തിലെ സൂപ്പര്‍താരവും താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടുമായ മോഹന്‍ലാല്‍ മീ ടൂ മൂവ്‌മെന്റിനെ പരിഹസിച്ച് രംഗത്ത് വന്നത്. മീ ടൂ ചിലര്‍ക്ക് ഫാഷനാണ് എന്ന് പറഞ്ഞ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡബ്ല്യൂസിസി അംഗം കൂടിയായ നടി പത്മപ്രിയ.

യഥാർത്ഥ നിലപാട് മനസ്സിലാക്കാം

യഥാർത്ഥ നിലപാട് മനസ്സിലാക്കാം

ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നത്. മീടൂവിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചുവെന്ന് പത്മപ്രിയ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താന്‍ എന്നാണ് എപ്പോഴും മോഹന്‍ലാല്‍ പറഞ്ഞിട്ടുളളത്. അതിന് ശേഷം മീ ടൂ മൂവ്‌മെന്റ് ഫാഷനാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് മനസ്സിലാക്കാമെന്ന പത്മപ്രിയ പറയുന്നു.

എങ്ങനെ മനസ്സിലാക്കും

എങ്ങനെ മനസ്സിലാക്കും

ഇത്തരം ആളുകളോട് ദേഷ്യമല്ല വിഷമമാണ് ഉളളത്. വിഷമത്തിന് അപ്പുറത്ത് മറ്റെന്താണ് ചെയ്യുക ഇത്തരം ആളുകളെ പറഞ്ഞ് മനസ്സിലാക്കാന്‍ എന്നും പത്മപ്രിയ ചോദിക്കുന്നു. ദുബായില്‍ വെച്ച് അമ്മ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് മോഹന്‍ലാല്‍ മീ ടൂ മൂവ്‌മെന്റിന് എതിരെ സംസാരിച്ചത്. മീടൂ ക്യാംപെയ്ന്‍ ഒരു പ്രസ്ഥാനമല്ല എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചിരിച്ചത്.

മീ ടൂ ഫാഷൻ

മീ ടൂ ഫാഷൻ

മീടൂ കൊണ്ട് ഇതുവരെ യാതൊരു കുഴപ്പവും മലയാള സിനിമയ്ക്ക് ഉണ്ടായിട്ടില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു.മാധ്യമങ്ങള്‍ പറഞ്ഞ് ഉണ്ടാക്കാതിരുന്നാല്‍ മതിയെന്നും ചിലര്‍ അത് ഒരു ഫാഷനായി കാണുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇത്തരം പുതിയ നീക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകുന്നുണ്ട്. അത് കുറച്ച് കാലം നിലനില്‍ക്കും. പിന്നെ ഇല്ലാതാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പുരുഷാധിപത്യ മനോഭാവം

പുരുഷാധിപത്യ മനോഭാവം

മോഹന്‍ലാലിന്റെ വാക്കുകള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. മീ ടു വിഷയത്തിലെ മോഹന്‍ലാലിന്റെ കാഴ്ച്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് പത്മപ്രിയ അന്ന് വിമർശിച്ചത്. വലിയൊരു കൂട്ടം മനുഷ്യര്‍, സ്ത്രീകള്‍ മറ്റു ചിലരുടെ മനോഭാവത്തിനും കാഴ്ച്ചപ്പാടുകള്‍ക്കും കീഴില്‍ എന്നും നിലകൊള്ളണമെന്നുള്ള നിലപാടാണത്. മീ ടുവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും ടൈംലൈന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും എനിക്കറിയാം.

ചൊവ്വയിൽ നിന്ന് വന്നവർ

ചൊവ്വയിൽ നിന്ന് വന്നവർ

എന്നാല്‍ അത്തരമൊരു മൂവ്‌മെന്റിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന അതിനെ നിരാകരിക്കുന്ന ഇത്തരത്തിലുള്ള ആളുകള്‍ എനിക്ക് അത്ഭുതമാണ്. ആരോപണങ്ങള്‍ ആനുകൂല്യമാക്കുന്ന ഉഴുപ്പന്‍ പുരുഷ മനസിനെയാണ് അദ്ദേഹം പ്രതിഫലിപ്പിക്കുന്നതെന്നും പത്മപ്രിയ വ്യക്തമാക്കുന്നു. ഡബ്ല്യൂസിസിയിലും അമ്മയിലും അംഗമായ നടി രേവതി മോഹൻലാലിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

ഇവർക്ക് ഒന്നുമറിയില്ല

ഇവർക്ക് ഒന്നുമറിയില്ല

ട്വിറ്ററില്‍ മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു വിമര്‍ശനം. മീടൂ മൂവ്‌മെന്റ് ഒരു ഫാഷന്‍ ആണെന്നാണ് ഒരു പ്രമുഖ അഭിനേതാവ് പറഞ്ഞത്. ഇത്തരക്കാരെ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കേണ്ടത് അഞ്ജലി മേനോന്‍ പറഞ്ഞത് പോലെ ചൊവ്വയില്‍ നിന്നും എത്തിയവര്‍ക്ക് ഇതൊന്നും മനസ്സിലാകണമെന്നില്ല. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് തുറന്ന് പറയേണ്ടി വരുന്നതെന്നും അത് എന്ത് മാറ്റം കൊണ്ടുവരുമെന്നും അറിയില്ല എന്നാണ് രേവതി പ്രതികരിച്ചത്.

ജാഗ്രത പുലർത്തണം

ജാഗ്രത പുലർത്തണം

നടൻ പ്രകാശ് രാജും മോഹൻലാലിന്റെ പ്രതികരണത്തെ വിമർശിക്കുകയുണ്ടായി. മീ ടൂ പോലൊരു വിഷയത്തില്‍ വളരെ ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട്. മോഹന്‍ലാലിനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട് എന്ന് പ്രകാശ് രാജ് പറഞ്ഞു. മോഹന്‍ലാല്‍ മനപ്പൂര്‍വ്വം പറഞ്ഞതാണെന്ന് താന്‍ കരുതുന്നില്ല. മോഹന്‍ലാല്‍ അങ്ങനെ പറഞ്ഞ് പോയതാവും. അദ്ദേഹം വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ ഒരു വ്യക്തിയാണ്. മീ ടൂ എന്നത് അതിശക്തമായ ഒരു പ്രസ്ഥാനമാണ് എന്നും പ്രകാശ് രാജ് പറഞ്ഞു.

English summary
Me Too comment: Actress Pathamapriya against Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X