കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്യൂസിസി വാർത്താസമ്മേളനത്തിൽ മീ ടു വെളിപ്പെടുത്തലും; സെറ്റില്‍ ലൈംഗികാതിക്രമം, പരാതിക്ക് പുല്ലുവില!

Google Oneindia Malayalam News

കൊച്ചി: ഡബ്യുസിസി ഭാരവാഹികൾ നടത്തിയ വാർത്താസമ്മളേനത്തിൽ മീ ടു വെളിപ്പെടുത്തലും. യുവനടിയും സംവിധായകയുമായ അർച്ചന പദ്മിനിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മമ്മൂട്ടി ചിത്രമായ 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രത്തിന്റ സെറ്റിൽ തനിക്കുണ്ടായ ദുരനുഭവം അർച്ചന തുറന്നു പറഞ്ഞു. സാങ്കേതികപ്രവര്‍ത്തകനായ ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നാണ് അർച്ചന വെളിപ്പെടുത്തിയത്. ഇേ കുറിച്ച് ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷന് നേരിട്ട് പരാതി നൽകിയിട്ടും പ്രയോജനം ഉണ്ടായിരുന്നില്ലെന്നും അവർ ആരോപിക്കുന്നു.

<strong>പോരാട്ടം 'അമ്മ'യിൽ നിന്നുകൊണ്ട് തന്നെ... 'അമ്മ'യിൽ എന്ത് സംഭവിക്കുന്നുവെന്ന് അറിയേണ്ടതുണ്ട്; മെമ്പറായിരിക്കും വരെ അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കും, പങ്കെടുക്കില്ലെന്ന് ആരും കരുതേണ്ടെന്ന് പാർവ്വതി!!</strong>പോരാട്ടം 'അമ്മ'യിൽ നിന്നുകൊണ്ട് തന്നെ... 'അമ്മ'യിൽ എന്ത് സംഭവിക്കുന്നുവെന്ന് അറിയേണ്ടതുണ്ട്; മെമ്പറായിരിക്കും വരെ അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കും, പങ്കെടുക്കില്ലെന്ന് ആരും കരുതേണ്ടെന്ന് പാർവ്വതി!!

ഫെഫ്കയുടെ ഓഫീസില്‍ പോയി ബി.ഉണ്ണിക്കൃഷ്ണന്‍, സിബി മലയില്‍ അടക്കമുള്ളവരുമായി സംസാരിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെട്ട മറ്റൊരു സംവിധായകന്‍ സോഹന്‍ സീനുലാലിനെയായിരുന്നുവെന്നും അർച്ചന പറയുന്നു. നേരത്തെയും അർച്ചന ഇക്കാര്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരുടെ പേരും എടുത്ത് പറഞ്ഞിരുന്നില്ല.

പോലീസിൽ പരാതി നൽകാതിരുന്നത്....

പോലീസിൽ പരാതി നൽകാതിരുന്നത്....

പോലീസില്‍ പരാതി നല്‍കാത്തത് ആവര്‍ത്തിച്ചുള്ള അധിക്ഷേപം ഭയന്നാണെന്നും നടി വെളിപ്പെടുത്തി. ഡബ്യൂസിസി വിളിച്ചു ചേർത്ത വാരത്താസമ്മേളനത്തിലായിരുന്നു അർച്ചനയുടെ വെളിപ്പെടുത്തൽ. ഒരു പ്രമുഖ നടിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളുടെ അനുഭവം എന്തായിരിക്കുമെന്ന് അര്‍ച്ചന ചോദിച്ചിരുന്നു. എന്നാൽ അർച്ചന പറയുന്നത് പച്ചക്കള്ളമാണെന്ന വാദവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രംഗത്തെത്തി.

അർച്ചന പറയുന്നത് ശുദ്ധ കള്ളം

അർച്ചന പറയുന്നത് ശുദ്ധ കള്ളം


'ശുദ്ധകള്ളമാണ്, അര്‍ച്ചന എന്നു പറഞ്ഞ പെണ്‍കുട്ടി ഞങ്ങള്‍ക്ക് ഒരു മെയിലയച്ചപ്പോള്‍ അപ്പോള്‍ നടപടി സ്വീകരിച്ചതാണ്. അപ്പോള്‍ തന്നെ അവരെ ഓഫീസിലേയ്ക്ക് ഞങ്ങളാണ് വിളിച്ച് വരുത്തിയതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. കുറ്റം ആരോപിച്ച വ്യക്തിയെയും വിളിച്ച് വരുത്തിയിരുന്നു. ഞങ്ങള്‍ അവരോട് ആദ്യം പറഞ്ഞത് ഇത് ഒരു ക്രിമിനല്‍ ഒഫന്‍സാണെന്നാണ്. പോലീസ് കേസിന് വകുപ്പുള്ളതാണ് ഇതു സംഘടന കൈകാര്യം ചെയ്യണ്ട കാര്യമല്ല. നിങ്ങളോടൊപ്പം ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ വരാം. ഇപ്പോള്‍ തന്നെ നമുക്കു പരാതി ഫയല്‍ ചെയ്യാം എന്നായിരുന്നു തങ്ങൾ പറഞ്ഞതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

പോലീസ് നടപടി വേണ്ട!!

പോലീസ് നടപടി വേണ്ട!!


എന്നാൽ പോലീസിൽ പരാതിപ്പെടാൻ തയ്യാറല്ലെന്ന മറുപടിയാണ് അർച്ചന നൽകിയത്. സംഘടനപരമായ നടപടി മതിയെന്നും പറഞ്ഞു. അപ്പോൾ തന്നെ അയാളെ സംഘടനയിൽ നിന്നും പുറത്താക്കിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുറത്താക്കിയ ശേഷം ഇതിനകത്ത് പോലീസ് നടപടി വേണ്ട എന്നും സംഘടനപരമായ നടപടി മാത്രം മതി എന്നും എഴുതിയതിനകത്ത് അര്‍ച്ചന എന്ന് പറയുന്ന കുട്ടി ഒപ്പിട്ടിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

നടപടി സ്വീകരിക്കും

നടപടി സ്വീകരിക്കും


ഡബ്ല്യുസിസിക്കും അര്‍ച്ചനയ്ക്കുമെതിരെ വ്യക്തിപരമായി അധിക്ഷേപിച്ചതിനും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയ്ക്കെതിരെ നടിമാർ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നതിനിടയിലാണ് അർച്ചനയുടെ വെളിപ്പെടുത്തലും നടന്നത്. അമ്മ സ്ത്രീകളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംഘടനയായി മാറി. അമ്മ ഭാരവാഹികള്‍ എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും വാർത്താ സമ്മേളനത്തിൽ ഉയർന്നിരുന്നു. ന്നരവര്‍ഷം മുന്‍പ് 17കാരി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചെന്ന് രേവതിയും വെളിപ്പെടുത്തി.

English summary
Me too reveal in Malayala cinema industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X