കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വക്കീലന്മാരുടെ പത്രവായന മുടങ്ങും; പത്രം വാങ്ങരുതെന്നും, കേസ് ഏറ്റെടുക്കരുതെന്നും ബാര്‍ അസോസിയേഷന്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിപ്പിക്കാതെ നീതിനിയമ വ്യവസ്ഥയെ ഒന്നാകെ വെല്ലുവിളിക്കുന്ന അഭിഭാഷകര്‍ക്കെതിരെ മുഖ്യമന്ത്രിയും ഗവര്‍ണറുമടക്കം രംഗത്തുവന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ക്ക് പോലും വില നല്‍കാതെയാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത്.

ഇപ്പോഴിതാ എലിയെപേടിച്ച് ഇല്ലം ചുടുക എന്ന് പറഞ്ഞത് പോലെ മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതിഷേധസൂചകമായി അഭിഭാഷകര്‍ പത്രം വാങ്ങരുതെന്ന് പ്രസ്താവനയിറക്കിയിരിക്കുന്നു. എറണാകുളം അഭിഭാഷക അസോസിയേഷനാണ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

advocate-notice

ഇന്നു മുതല്‍ എല്ലാ അംഗങ്ങളും പത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും അഭിഭാഷക മാധ്യമ തര്‍ക്കങ്ങളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ പത്രക്കാരെ കോടതി വളപ്പില്‍ കയറ്റരുതെന്ന് ജില്ലാ ജഡ്ജിയോട് ആവിശ്യപ്പെടാന്‍ തീരുമാനിച്ചെന്നമാണ് അംഗങ്ങള്‍ക്ക് നല്‍കിയ നോട്ടീസിലെ ഉള്ളടക്കം.

അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരെ മാത്രം കോടതിയില്‍ കയറ്റിയാല്‍ മതിയെന്നാണ് അഭിഭാഷകര്‍ പറയുന്നത്. മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ക്കെ എതിരെയുള്ള കേസുകളില്‍ അനുകൂലമായി ഒരു അഭിഭാഷകരും കോടതിയില്‍ ഹാജരാവരുത് എന്ന് ജനറല്‍ ബോഡി തീരുമാനിച്ചിട്ടുണ്ട്.

എറണാകുളം ബാര്‍ അസോസിയേഷന്‍ ഇന്നലെ കൂടിയ അടിയന്തര ജനറല്‍ ബോഡിയില്‍ ഐക്യകണ്ഠനെയാണ് തീരുമാനങ്ങള്‍ എടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ അഭിഭാഷകര്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളെ നിയമപരമായി നേരിടുന്നതിനു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അഭിഭാഷകമാധ്യമ തര്‍ക്കങ്ങളിലെ കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും അഞ്ചുപേരുടെ ഒരു കൂട്ടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

English summary
Media ban in court Bar Association circulate notice against Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X