കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരുകൂട്ടം അഭിഭാഷകര്‍ക്ക് ഒന്നും ബാധകമല്ല', കര്‍ക്കശ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് പിണറായി...

അഭിഭാഷകരില്‍ ഒരു കൂട്ടര്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങുന്നില്ല, ഇത് തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: അഭിഭാഷക മാധ്യമ തര്‍ക്കത്തില്‍ അഭിഭാഷകരുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിഭാഷകരില്‍ ഒരു കൂട്ടര്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങുന്നില്ല, ഇത് തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

മാധ്യമ വിലക്ക് തുടരുന്നതില്‍ ന്യായീകരണമില്ല. കോടതിയില്‍ പോലും സ്വതന്ത്ര റിപ്പോര്‍ട്ടിന് കഴിയാത്തത് നടപടി ഗൗരവതരമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസില്‍ പരിശോധിച്ച ശേഷം ഉചിതമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷക മാധ്യമ തര്‍ക്കം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ കൊണ്ടുവന്ന സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

pinarayi-vijayan

കോടതിയിലെ മാധ്യമ വിലക്ക് പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെ ഒത്തുതീര്‍പ്പ് ഉറപ്പ് പോലും ലംഘിക്കപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. ചീഫ് ജസ്റ്റീസും ഹൈക്കോടതി രജിസ്ട്രാറും കോടതിയില്‍ മാധ്യമ വിലക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകുന്നില്ല. കോടതിക്കുള്ളില്‍ വനിതകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്യുകയാണ്.

ആക്രമണത്തിനിരയായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയാണ് പോലീസ് ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. താനടക്കം ഇടപെട്ടിട്ടും മാധ്യമപ്രവര്‍ത്തകരുമായുള്ള പ്രശ്‌നം പരിഹാരിക്കാന്‍ അഭിഭാഷകര്‍ തയ്യാറായിട്ടില്ല. വനിതാ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത് ഗൗരവത്തിലെടുക്കും. ഇനിയും അക്രമം തുടര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Media Ban in Court Action will take says CM Pinarayi Vijayan at Niyamasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X