കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതികളിലെ മാധ്യമവിലക്ക്; പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

  • By വരുണ്‍
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്ക് നീക്കണമെന്നും ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍ഗിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. പൂജ അവധിക്ക് ശേഷമായിരിക്കും ഹര്‍ജി പരിഗണിക്കുന്നത്.

ഹൈക്കോടതിയില്‍ യൂണിയന് വേണ്ടി ഹാജരാകാന്‍ അഭിഭാഷകര്‍ തയ്യാറായിരുന്നില്ല. ഇക്കാര്യം ബോധ്യപ്പെടുത്തിയപ്പോഴാണ് ഹര്‍ജി പരിഹരിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചത്. പ്രശ്‌നം ഹൈക്കോടതിയില്‍ തന്നെ പരിഹരിക്കാമായിരുന്നില്ലേ എന്ന് സുപ്രീം കോടതി ചോദിച്ചു.

media

എന്നാല്‍ അഭിഭാഷകരുടെ നിസഹകരണം വ്യക്തമാക്കിയതോടെ സുപ്രീം കോടതി പൂജ അവധിക്ക് ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് അറിയിച്ചു. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഹൈക്കോടതിയിലെ മീഡിയ റൂം അടച്ച് പൂട്ടിയിരുന്നു.

2009 മുതല്‍ ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുന്ന മീഡയ റൂം അഭിഭാഷകരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് രജിസ്ട്രാര്‍ അടച്ച്പൂട്ടുകയായിരുന്നു. രജിസ്ട്രാറുടെ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാകില്ല. കോടതി പരിസരത്തേക്ക് റിപ്പോര്‍ട്ടിംഗിനായെത്തുന്നവരെ തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അഡ്വ വിന്‍സ് മാത്യൂസ് വഴി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹൈക്കോടതിയിലടക്കം കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടയുകയാണ്. പ്രശ്‌നം ഹൈക്കോടതി സ്വമേധയാ പരിഗണിച്ചെങ്കിലും രണ്ട് മാസമായിട്ടും വാദം കേള്‍ക്കല്‍ നടന്നില്ല. പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി, ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്, അഡ്വകേറ്റ് ജനറല്‍, കേരള ഗവര്‍ണര്‍, ഹൈക്കോടതി രജിസ്ട്രാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല.

ഹൈക്കോടതിയില്‍ പരാതി നല്‍കാനായി പത്രപ്രവര്‍ത്തക യൂണിയന്‍ ശ്രമിച്ചെങ്കിലും വക്കാലത്ത് ഒപ്പിടാന്‍ അഭിഭാഷകര്‍ തയ്യാറായില്ല. സംസ്ഥാനത്തെ ഒരു കോടതികളിലും മാധ്യമപ്രവര്‍ത്തകരെ കയറ്റുന്നില്ല. വനിതാ മാധ്യമപ്രവര്‍ത്തകുള്‍പ്പെടെ കോടതിയിലെത്തുന്നവരെ ഭീഷണിപ്പെടുത്തിയും കയ്യേറ്റം ചെയ്തും ഓടിക്കുകയാണ് അഭിഭാഷകര്‍ ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

അതേസമയം സംസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളുടെ മേധാവികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അവഗണിച്ച് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സാഹചര്യമടക്കം നിലവിലെ വിലക്ക് സംബന്ധിച്ച് പ്രതിനിധി സംഘം ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തും.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Media ban in kerala courts Supreme court to hear KUWJ Petition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X