Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച; മാധ്യമ വിലക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ചു

കൊച്ചി: അഭിഭാഷകരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹൈക്കോടതിയില്‍ മാധ്യമങ്ങളെ വിലക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തനഗൗഡറുമായി കൂടിക്കാഴ്ച നടത്തി. മാധ്യമ വിലക്ക് ഉടന്‍ നീക്കാനുള്ള നടപടിയെടുക്കാമെന്ന് കൂടിക്കാഴ്ചയില്‍ ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കി.

നേരത്തെ അഡ്വക്കറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിനുശേഷമാണ് ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയത്. ഹൈക്കോടതിക്കുള്ളിലേക്ക് മാധ്യമങ്ങളെ വിലക്കിയതിനാല്‍ കോടതി നടപടികള്‍ പൊതുജനങ്ങള്‍ അറിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

pinarayivijayan

ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ഇനി പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ചീഫ് ജസ്റ്റീസ് ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയ്ക്കുശേഷം അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കില്ലെന്നുകാട്ടി രജിസ്ട്രാര്‍ പ്രസ്താവന ഇറക്കും.

ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിക്ക് ഉടന്‍ മറുപടി നല്‍കും. ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കില്ല എന്നകാര്യം പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രിക്ക് ഉറപ്പ് ലഭിച്ചു. ഈ സാഹചര്യത്തില്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+