കുരുന്നുകള്‍ക്കായി മാധ്യമപഠനക്യാംപ്; കുട്ടിപ്പത്രത്തിനായുള്ള വാര്‍ത്താശേഖരണം വൈവിധ്യമായി

  • Posted By: Desk
Subscribe to Oneindia Malayalam

    കല്‍പ്പറ്റ: കേരള മീഡിയ അക്കാദമിയും വയനാട് പ്രസ് ക്ലബ്ബും ചേര്‍ന്ന് കല്‍പ്പറ്റയില്‍ ഒരുക്കിയ മാധ്യമ പഠന ക്യാമ്പിലെ കുരുന്നുകള്‍ കുട്ടിപ്പത്രം തയ്യാറാക്കുന്നതിനായി കലക്‌ട്രേറ്റിലും ജില്ലാകോടതിയിലും വരെയെത്തി. സത്യാന്വേഷണത്തിന്റെ ഉള്‍ക്കരുത്ത് വെളിവാക്കുന്നതായിരുന്നു മാധ്യമക്യാംപിലെ കുരുന്നുകളുടെ സംശയങ്ങളും. വയനാട്ടിലെ ഏകനദിയായ കബനിയുടെ പേരാണ് വിദ്യാര്‍ത്ഥികള്‍ കുട്ടിപ്പത്രത്തിനായി തിരഞ്ഞെടുത്തത്. പത്രം ഇന്ന് (മെയ് 19) പ്രകാശനം ചെയ്യും.

    camp

    കേരള മീഡിയ അക്കാദമിയും വയനാട് പ്രസ് ക്ലബ്ബും ചേര്‍ന്നു നടത്തുന്ന മാധ്യമ ക്യാമ്പില്‍ പി. മുസ്തഫ ഫോട്ടോഗ്രാഫി ക്ലാസ് എടുക്കുന്നു

    മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മാധ്യമ പ്രവര്‍ത്തകന്‍ പി.വി.മുരുകന്‍, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കെ.ഉണ്ണികൃഷ്ണന്‍, മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ.ടി.ശേഖര്‍ എന്നിവര്‍ ഉണ്ടായിരുന്നു. ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ത്രിദിന ക്യാമ്പിന്റെ രണ്ടാം ദിവസം ശ്രദ്ധേയമായത് കേരളം ചര്‍ച്ച ചെയ്ത പ്രശസ്തമായ ഫോട്ടോകളായിരുന്നു.പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി.മുസ്തഫയാണ് ഫോട്ടോഗ്രാഫിയെ കുറിച്ച് കുട്ടികളോട് സംസാരിച്ചത്. കേരളകൗമുദിയിലെയും മലയാള മനോരമയിലെയും തന്റെ തൊഴില്‍ ജീവിതത്തില്‍ എടുത്ത ശ്രദ്ധേയമായ ഫോട്ടോകളും കുട്ടികള്‍ക്കായി കാണിച്ചു. മാധ്യമക്യാംപിലെ കുട്ടികള്‍ക്ക് രണ്ടാംദിനത്തില്‍ ക്യാംപ് പുതിയ പാഠമായി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ നടപ്പാക്കുന്ന പദ്ധതി, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയെ സചിത്ര റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനായി ക്യാമ്പംഗങ്ങള്‍ നഗരസഭാ ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിലെത്തി.

    ഭരണ കര്‍ത്താക്കളെയും ഉദ്യോഗസ്ഥരെയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചു.നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യുന്ന ജില്ലാ കോടതി സമുച്ചയത്തിലും കുട്ടികള്‍ എത്തി. കുട്ടിപ്പത്രം'ഇറക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍.ചിലര്‍ ലേഖനമെഴുതി. ഒരാള്‍ മുഖപ്രസംഗം തയ്യാറാക്കി. രണ്ടു പേര്‍ കാര്‍ട്ടൂണ്‍ വരച്ചു.ഒരു ഫോട്ടോ ഫീച്ചറും തയ്യാറായി. സമാപന ദിനമായ വെള്ളിയാഴ്ച നവ മാധ്യമങ്ങളെ കുറിച്ച് ജയകുമാര്‍ ക്ലാസ് എടുക്കും.ക്യാമ്പ് സമാപന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍സണ്‍ സനിത ജഗദീഷ് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യും.ഒ.കെ.ജോണി കുട്ടികളുമായി സംവദിക്കും.

    നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

    English summary
    media camp for childrens in lkalpatta

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more