കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ വരെ വെളുപ്പിച്ച മാധ്യമങ്ങൾ;ഇത് കാലത്തിന്റെ കാവ്യനീതിയെന്ന് കെ സുധാകരൻ

Google Oneindia Malayalam News

കൊച്ചി; നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഇടതുപക്ഷത്തെ പിന്തുണച്ച മാധ്യമങ്ങളെ നിയമസഭയിൽ എൽ ഡി എഫ് തന്നെ വിലക്കുന്നത് കാലത്തിൻ്റെ കാവ്യനീതിയാണെന്ന് സുധാകരൻ പറഞ്ഞു. അഴിമതിക്കാരനായ പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിക്കാൻ ഭയന്നു വിറച്ചതിൻ്റെയും കേരള ചരിത്രത്തിലെ ഏറ്റവും മോശം ഭരണം ജനങ്ങളിലെത്തിക്കാതെ സ്തുതി പാടിയതിൻ്റെയും ഫലമാണ് കേരളം ഇന്നനുഭവിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

k-sudhakaran-1-7720-164923

എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് മുമ്പിൽ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങൾക്കുള്ളത്. അതേ മാധ്യമങ്ങളെ നിയമസഭയിൽ LDF തന്നെ വിലക്കുന്നത് കാലത്തിൻ്റെ കാവ്യനീതിയാണ്. മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളർന്നു വന്ന് നിലനിൽക്കുന്ന ഒരു ജനവിരുദ്ധ പ്രസ്ഥാനമാണ് സിപിഎം. സിനിമാക്കഥകളെ വെല്ലുന്ന കള്ളക്കഥകൾ ചമച്ച് ഇടതു നേതാക്കളെ അവർ എന്നും ബിംബങ്ങളാക്കിയിട്ടുണ്ട്. ഖദർധാരികളെ ഇല്ലാക്കഥകൾ പടച്ചുണ്ടാക്കി എന്നും വേട്ടയാടിയിട്ടുമുണ്ട്. പിണറായി വിജയന് വരെ ജനകീയത ഉണ്ടാക്കി വെളുപ്പിച്ചെടുക്കാൻ രാപ്പകൽ അദ്ധ്വാനിച്ചത് ഇതേ ഇടതുമാധ്യമങ്ങളാണ്.

'വിജയ് ബാബു അതിന് ശ്രമിച്ചെങ്കിൽ നടി എന്തുകൊണ്ട് കോടതിയിൽ പറഞ്ഞില്ല';തർക്കിച്ച് രാഹുൽ ഈശ്വർ'വിജയ് ബാബു അതിന് ശ്രമിച്ചെങ്കിൽ നടി എന്തുകൊണ്ട് കോടതിയിൽ പറഞ്ഞില്ല';തർക്കിച്ച് രാഹുൽ ഈശ്വർ

ഇന്നിതാ കള്ളക്കടത്തു വീരനായ മുഖ്യമന്ത്രിയ്ക്കെതിരെ നിയമസഭയിൽ നടക്കുന്ന പ്രതിഷേധങ്ങൾ പോലും ജനങ്ങളിലെത്തിക്കാൻ കഴിയാതെ മാധ്യമങ്ങൾ ഭാഗികമായി വിലക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ വളർത്തിയെടുത്തവർ ജനങ്ങൾക്കെതിരേ മാത്രമല്ല ,നിങ്ങൾക്കെതിരെയും തിരിയുന്നത് അനിവാര്യമായ തിരിച്ചടിയാണ്.പ്രിയ മാധ്യമ സുഹൃത്തുക്കളേ, ഇന്നലെകളിൽ അഴിമതിക്കാരനായ പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾ ഭയന്നു വിറച്ചതിൻ്റെയും കേരള ചരിത്രത്തിലെ ഏറ്റവും മോശം ഭരണം ജനങ്ങളിലെത്തിക്കാതെ സ്തുതി പാടിയതിൻ്റെയും ഫലമാണ് കേരളം ഇന്നനുഭവിക്കുന്നത്. ഇനിയെങ്കിലും ഈ കഴിവുകെട്ട ഭരണാധികാരിയെയും അയാളുടെ അഴിമതികളെയും ജനങ്ങളിലെത്തിക്കുകയെന്ന മാധ്യമധർമം നിങ്ങൾ നിറവേറ്റണം. കാലവും ജനവും അതാവശ്യപ്പെടുന്നുണ്ട്, പോസ്റ്റിൽ സുധാകരൻ പറഞ്ഞു.

നിയമസഭാ സമ്മേളനം: മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്?നിയമസഭാ സമ്മേളനം: മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്?

രാവിലെ സഭയിലെത്തിയ മാധ്യമങ്ങളെ വിലക്കിയ നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവിൻറെ ഓഫിസിലേക്കോ മന്ത്രിമാരുടെ ഓഫിസിലേക്കോ പോകാനുളള അനുമതിയും നൽകിയിരുന്നു. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്. പ്രതിപക്ഷം പ്രതിഷേധം തുടരുമ്പോൾ അതിന്റെ ദൃശ്യങ്ങൾ നൽകാതെ ഭരണപക്ഷത്തിന്റെ ദൃശ്യങ്ങൾ മാത്രമായിരുന്നു പി ആർ ഡി നൽകിയത്. ഇതിനെതിരെ മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. അതേസമയം സംഭവം വിവാദമായതോടെ മാധ്യമ വിലക്ക് വാച്ച് ആൻറ് വാർഡിന് സംഭവിച്ച പിശകാണെന്നാണ് സ്പീക്കർ വിശദീകരിച്ചത്.

പുതിയ തുടക്കത്തിന് ചിയേഴ്സ്;സന്തോഷം പറഞ്ഞ് ആര്യ ബഡായ്..വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

English summary
Media glorified even Pinarayi; K Sudhakaran says this is the poetic justice of the times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X