Get Updates
Get notified of breaking news, exclusive insights, and must-see stories!

മീഡിയാ വണ്‍ സംപ്രേഷണ വിലക്ക്: സ്റ്റേ നീട്ടി ഹൈക്കോടതി, തിങ്കളാഴ്ച വരെ ചാനലിന് പ്രവർത്തിക്കാം

കോഴിക്കോട്: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നടപ്പാക്കുന്നത് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. തിങ്കളാഴ്ച വരെയാണ് സ്‌റ്റേ നീട്ടിയിരിക്കുന്നത്. തിങ്കളാഴ്ച കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചാനലിന്റെ സംപ്രേഷണം കഴിഞ്ഞ ദിവസം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞത്. തുടര്‍ന്ന് മീഡിയാ വണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ചാനലിന്റെ സംപ്രേഷണം തടഞ്ഞത് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരമാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ചാനല്‍ ലൈസന്‍സ് റദ്ദാക്കിയതിനുളള കാരണങ്ങള്‍ മുദ്ര വെച്ച കവറില്‍ കോടതിക്ക് കൈമാറി. ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തു. കോടതിയില്‍ പറയാന്‍ സാധിക്കാത്ത എന്ത് സുരക്ഷാ കാരണങ്ങള്‍ ആണ് ചാനലിന്റെ പ്രവര്‍ത്തനം റദ്ദാക്കുന്നതിന് ഉളളത് എന്ന് കോടതി ചോദിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ കയ്യിലുളള രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

76

ഇക്കാര്യത്തില്‍ സ്വാഭാവിക നീതിയുടെ ലംഘനം ഉണ്ടായി എന്നും തങ്ങളെ കേള്‍ക്കാതെ ആണ് നടപടിയെന്നും ചാനല്‍ വാദിച്ചു. സംപ്രേഷണം തടയുന്നതിനുളള കാരണം കൃത്യമായി തങ്ങളെ ധരിപ്പിച്ചിട്ടില്ലെന്നും മീഡിയാ വണ്‍ ചാനല്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ചാനല്‍ സംപ്രഷണം തുടരാന്‍ അനുവദിച്ച ഇടക്കാല ഉത്തരവ് നീക്കണമെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും ഹൈക്കോടതി ഇടക്കാല ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടുകയായിരുന്നു.

Recommended Video

cmsvideo
    The Central Government has again blocked the broadcast of Media One Channel

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+