കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരുംനന്മയും പറയുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ എവിടെ... മീഡിയ വണ്ണില്‍ കൂട്ട പിരിച്ചുവിടല്‍, മതം വേറെ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സമൂഹത്തില്‍ അന്യവത്കരിക്കപ്പെടുന്നവര്‍ക്കും ചൂഷിതര്‍ക്കും ഒപ്പമാണ് തങ്ങള്‍ എന്ന് എപ്പോഴും ആണയിട്ടുകൊണ്ടിരിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമിക്കാര്‍. എന്നാല്‍ സ്വന്തം ചാനലില്‍ അവര്‍ക്ക് നേരും നന്മയും നീതിയും ഒന്നും വിഷയമല്ലേ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. നാല്‍പതോളം ജീവനക്കാരെ മീഡിയ വണ്‍ പിരിച്ചുവിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മീഡിയ വണ്‍ ചാനലിന്‍റെ പ്രോഗ്രാം വിഭാഗത്തിലാണ് കൂട്ടപ്പിരിച്ചുവിടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോഗ്രാം വിഭാഗം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ആര്‍ക്കും തന്നെ ഔദ്യോഗികമായി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടും ഇല്ല. ഡിസംബര്‍ 31 നകം പുതിയ ജോലി അന്വേഷിച്ച് കണ്ടുപിടിക്കാനാണത്രെ മാനേജ്മെന്‍റ് പറഞ്ഞിട്ടുള്ളത്.

പിരിച്ചുവിടല്‍ മാത്രമല്ല പ്രശ്നം. മതപരമായ ഇടപെടലുകളും ചാനലിന്‍റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോഗ്രാം ചാനലിലെ ചില പരിപാടികള്‍ ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകള്‍ക്ക് യോജിച്ചതല്ലെന്നും സ്ത്രീകളുടെ വസ്ത്രധാരണവും എല്ലാം പ്രശ്നമാണ്. ജീവനക്കാര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്ന മാധ്യമം ദിനപത്രവും ഇതേ മാനേജ്മെന്‍റിന്‍റെ കീഴില്‍ തന്നെയാണ് എന്ന് ഓര്‍ക്കണം.

പ്രശ്നങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്യുന്ന പലര്‍ക്കും ഇതുവരെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് നല്‍കിയിട്ടില്ല. താത്പര്യക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതായും ആക്ഷേപമുണ്ട്. ഇതിന്‍റെ പേരില്‍ തന്നെ ചിലര്‍ ഇതിനകം രാജിവച്ച് പുറത്ത് പോയിട്ടും ഉണ്ട്.

നേര്, നന്മ

നേര്, നന്മ

മീഡിയ വണ്‍ ടിവിയുടെ ആപ്തവാക്യം 'നേര്, നന്മ' എന്നതാണ്. പക്ഷേ ജീനക്കാരോടുള്ള സമീപനത്തില്‍ ഈ നേരും നന്മയും ഒക്കെ ഉണ്ടോ എന്നാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്ന ചോദ്യം. 34 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രോഗ്രാം വിഭാഗം

പ്രോഗ്രാം വിഭാഗം

വലിയ പ്രതീക്ഷയോടെയാണ് ചാനല്‍ പ്രോഗ്രാം വിഭാഗം തുടങ്ങുന്നത്. കേരളത്തിലെ പ്രമുഖ ചാനലുകളില്‍ നിന്ന് ഉയര്‍ന്ന ശന്പളം വാഗ്ദാനം ചെയ്താണ് ഇതിലേക്ക് ജീവനക്കാരെ എടുത്തത്. പ്രോഗ്രാം വിഭാഗം അവസാനിപ്പിച്ചതോടെ , ഭൂരിപക്ഷം ജീവനക്കാരോടും പിരിഞ്ഞുപോകാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് വിവരം.

നോട്ടീസ് ഇല്ല

നോട്ടീസ് ഇല്ല

ഡിസംബര്‍ 31 നകം പുതിയ ജോലി കണ്ടെത്തി പിരിഞ്ഞുപോകാനാണത്രെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ നോട്ടീസ് നല്‍കിയിട്ടും ഇല്ല. അനൗദ്യോഗികമായി, വാക്കാല്‍ നിര്‍ദ്ദേശം മാത്രമാണ് നല്‍കിയിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരം.

പ്രൊഡ്യൂസര്‍

പ്രൊഡ്യൂസര്‍

പ്രൊഡ്യൂസര്‍മാര്‍, എഡിറ്റര്‍മാര്‍, ക്യാമറാമാന്‍മാര്‍, ഗ്രാഫിക്സ് ഡിസൈനര്‍മാര്‍, തുടങ്ങി ഡ്രൈവര്‍മാരെ വരെ ഉള്‍പ്പെടുന്നവരോടാണ് ഇപ്പോള്‍ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ ന്യൂസ് എന്നോ പ്രോഗ്രാം വിഭാഗമെന്നോ ജീവനക്കാര്‍ക്കിടയില്‍ വ്യത്യാസം ഉണ്ടായിരുന്നില്ലത്രെ. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള വര്‍ക്ക് അറേഞ്ച്മെന്‍റുകളും പതിവായിരുന്നത്രെ.

പരാതി കൊടുക്കാന്‍

പരാതി കൊടുക്കാന്‍

നിലവിലെ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ലേബര്‍ കമ്മീഷനെ പോലും സമീപിക്കാനാകാത്ത സ്ഥിതിയാണ്. കാരണം പിരിച്ചുവിടുന്നതിന് മുന്പായി നോട്ടീസ് നല്‍കിയിട്ടില്ല. ഇക്കാര്യം പറഞ്ഞ് മാനേജ്മെന്‍റിന് പിടിച്ചു നില്‍ക്കാം. പക്ഷേ ഡിസംബര്‍ 31 ന് ശേഷം എന്ത് സംഭവിക്കും എന്ന ആശങ്കയിലാണ് ജീവനക്കാര്‍.

സ്ഥിരപ്പെടുത്തല്‍

സ്ഥിരപ്പെടുത്തല്‍

ന്യൂസ് ചാനലിന്‍റെ കാര്യത്തിലും പ്രശ്നങ്ങള്‍ രൂക്ഷമാണ്. പല മുതിര്‍ന്ന മാധ്യമ പ്രവര്‍ക്ക് പോലും സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടില്ലത്രേ. പരിശീലന കാലത്തിനും പ്രൊബേഷനും ശേഷവും സ്ഥിരപ്പെടുത്താത്തത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകനെതിരെ പ്രതികാര നടപടിയെടുത്തതായും ആക്ഷേപമുണ്ട്.

മതം കയറി വരുന്പോള്‍

മതം കയറി വരുന്പോള്‍

വ്യത്യസ്തമായ ഒരു ചാനല്‍ എന്ന ടാഗ് ലൈനുമായാണ് മീഡിയ വണ്‍ രംഗത്ത് വരുന്നത്. വാര്‍ത്തകളില്‍ നിഷ്പക്ഷത സൂക്ഷിക്കാന്‍ നല്ല ശ്രമങ്ങളും നടന്നിരുന്നു. എന്നാല്‍ ചാനല്‍ നയത്തില്‍ മതതാത്പര്യങ്ങള്‍ കടന്നുവന്ന് തുടങ്ങിയപ്പോള്‍ കളിമാറി. അത് തന്നെയാണ് പ്രോഗ്രാം വിഭാഗം നേരിട്ട പ്രതിസന്ധിയും

സ്ത്രീ പ്രശ്നം

സ്ത്രീ പ്രശ്നം

സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല, വസ്ത്രത്തിന്‍റെ നീളം കുറയാന്‍ പാടില്ല തുടങ്ങി മതപരമായ ഒരുപാട് കാര്‍ക്കശ്യങ്ങള്‍ ചാനലിന്‍റെ കാര്യത്തിലും കടന്നുവന്നു. ഇത് എത്രത്തോളം പ്രായോഗികമാണ് എന്ന് കൂടി ആലോചിക്കേണ്ടതാണ്. ഒളിംപിക്സിലെ സ്ത്രീ അത്ലറ്റുകളുടെ രംഗങ്ങള്‍ ഒഴിവാക്കപ്പെട്ടു എന്ന് പറയുന്പോള്‍ ഊഹിക്കാവുന്നതേയുള്ളു മത ഇടപെടലുകള്‍.

പരസ്യത്തിലും

പരസ്യത്തിലും

പരസ്യങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ മാധ്യമം പത്രത്തിനും മീഡിയ വണ്ണിനും പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ട്. മാധ്യമം ഈ മാനദണ്ഡങ്ങള്‍ പാലിച്ച് പിടിച്ചുനിന്നുവെങ്കിലും ദൃശ്യമാധ്യമത്തില്‍ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. സ്ത്രീ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ ഏതെടുക്കും, ഏതൊഴിവാക്കും എന്നതില്‍ മാനെജ്‌മെന്റ് പോലും പലപ്പോഴും ആശയക്കുഴപ്പത്തിലായി. പരിപാടികളുടെ നിലവാരത്തിന് എതിരായ ധാര്‍മിക-സദാചാര വിമര്‍ശനവും കൂടിയായപ്പോള്‍ മാനെജ്‌മെന്റ് പരുങ്ങലിലായി.

നീതിയും ധാര്‍മികതയും

നീതിയും ധാര്‍മികതയും

വന്‍തുക ശന്പളം ഓഫര്‍ ചെയ്ത് ജോലിയ്ക്ക് എടുക്കുക, പിന്നീട് നഷ്ടത്തിലാണെന്ന ന്യായം പറഞ്ഞ് ഒഴിവാക്കാന്‍ നോക്കുക... ചാനലില്‍ വരുന്ന പരിപാടികളില്‍ ധാര്‍മികത നോക്കുന്നവര്‍, ജീവനക്കാരുടെ കാര്യത്തില്‍ ഒരു ധാര്‍മികതയും കാണിക്കാത്തത് എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.

English summary
Media One to terminate employees of Programme Section- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X