'മീഡിയാവണ്‍' ലോഗോയോട് കൂടിവരുന്ന എല്ലാ വാര്‍ത്തകളും വിശ്വസിയ്ക്കരുത്..വിശ്വസിച്ചാല്‍
കോഴിക്കോട്: ചാനലുകളുടെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്തയുണ്ടാക്കുന്നവര്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ഇത്തരത്തില്‍ ചിലരുടെ വ്യാജവാര്‍ത്ത പ്രചാരണങ്ങള്‍ക്ക് ഇരയായിരിയ്ക്കുകയാണ് മീഡിയവണ്‍ ചാനല്‍. ചാനലിന്റെ ലോഗോ ഉപയോഗിച്ച് വ്യാജവാര്‍ത്തയുണ്ടാക്കി പ്രചരിപ്പിയ്ക്കുകയാണ്. നവമാധ്യമങ്ങളില്‍ നടക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിര ചാനല്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ സൈബര്‍സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുന്ന തരത്തിലാണ് ചാനലിന്റെ ലോഗോ ഉപയോഗിച്ച് വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവയിലെല്ലാം തന്നെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുകയായിരുന്നു പതിവ്. അടുത്ത് ഇന്ധനവില വര്‍ധിച്ചപ്പോള്‍ 'ഇന്ധനവിലകൂട്ടി കേരളത്തില്‍ 18ന് ഹര്‍ത്താല്‍' എന്ന പേരില്‍ ചാനല്‍ ലോഗോയോട് കൂടി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു.

മുന്‍പ് 'ഫെസ്ബുക്ക് ഫെയിം ജോര്‍ജ്ജ് മാര്‍ട്ടിന്റെ സഹോദരി ട്രീസ മാര്‍ട്ടിന്‍ അനാശാസ്യത്തിന് അറസ്റ്റില്‍' എന്ന പേരിലും 'ഫേസ്ബുക്കിലെ താരം അരുള്‍ ഗോഷ് മരിച്ചു' എന്ന പേരിലും ചാനല്‍ ലോഗോ ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. മീഡിയാവണ്‍ മാത്രമല്ല മുന്‍പ് ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളുടെ ലോഗോ ഉപയോഗിച്ചും വ്യാജ വാര്‍ത്ത പ്രചാരണം നടത്തിയിരുന്നു.












Click it and Unblock the Notifications