Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒമർ ലുലുവിന്റെ സിനിമയുടെ പേര് പോലും വാർത്തകളിൽ പറയില്ല', തീരുമാനവുമായി മീഡിയാ വൺ

കോഴിക്കോട്: ഒമര്‍ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' എന്ന സിനിമയെ കുറിച്ചുളള വാര്‍ത്തകള്‍ നല്‍കില്ലെന്ന് തീരുമാനിച്ച് മീഡിയാ വണ്‍ ചാനല്‍. സിനിമയുടെ ട്രെയിലറില്‍ മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ചാനല്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും എതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. സിനിമയുടെ പേര് പോലും തങ്ങളുടെ വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തില്ലെന്ന് മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ വ്യക്തമാക്കി.

പ്രമോദ് രാമന്റെ വാക്കുകൾ: 'ഒമര്‍ ലുലുവിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ പലരും ഇതിനോടകം തന്നെ കണ്ടിട്ടുണ്ടാകും. ഇനി കണ്ടിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ ദയവ് ചെയ്ത് അത് കാണുകയും ചെയ്യരുത്. എംഡിഎംഎ എന്ന മാരക ലഹരി വസ്തുവിന്റെ ഉപയോഗവും അതിനെ പ്രകീര്‍ത്തിക്കുന്ന വാചകങ്ങളുമൊക്കെയാണ് അതിനകത്ത് ഉളളത്. ഇതിനെതിരെ കോഴിക്കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ സുധാകരന്‍ കേസെടുത്തിട്ടുണ്ട്. കെ സുധാകരന് അഭിനന്ദനങ്ങള്‍'.

omar lulu

'ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് നിയമവിരുദ്ധ പ്രവര്‍ത്തിക്കുളള ലൈസന്‍സല്ല. അത് യഥാര്‍ത്ഥ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എതിരുമാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്ത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നത് യഥാര്‍ത്ഥ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എതിരാണ്. കേരളത്തില്‍ ഇത്രയധികം മയക്കുമരുന്ന് വ്യാപിക്കുന്ന ഘട്ടത്തില്‍ ഈ സിനിമയുടെ പ്രചാരണം ഒരുതരത്തിലും അനുവദിക്കരുത്. ആ സിനിമയുടെ പേര് പോലും ഞങ്ങളുടെ വാര്‍ത്തകളില്‍ കൊടുക്കേണ്ടതില്ല എന്ന് മീഡിയാ വണ്‍ തീരുമാനിച്ചിട്ടുണ്ട്'.

അബ്കാരി നിയമപ്രകാരവും എന്‍ഡിപിഎസ് നിയമപ്രകാരവുമാണ് ഒമര്‍ ലുലുവിനും നിര്‍മ്മാതാവിനും എതിരെ കേസെടുത്തിരിക്കുന്നത്. അടുത്തിടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ ട്രെയിലറില്‍ നായകനായ ഇര്‍ഷാദിന്റെ കഥാപാത്രവും നാല് പുതുമുഖ നായികമാരുമടക്കമാണ് ഉളളത്. ഇവര്‍ എംഡിഎംഎ എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നത് അതിനെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നതുമാണ് ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്.

കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ഒമര്‍ ലുലു രംഗത്ത് വന്നിട്ടുണ്ട്. തന്റെ സിനിമയ്ക്ക് എതിരെ നടക്കുന്ന ആഗ്രഹം വ്യക്തമായ ഉദ്ദേശം വെച്ചുകൊണ്ടുളളതാണെന്ന് ഒമര്‍ ലുലു പ്രതികരിച്ചു. തന്റെ സിനിമ എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ചെയ്ത സിനിമയല്ല. ഭീഷ്മപര്‍വ്വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ക്ക് എതിരെ എന്തുകൊണ്ടാണ് കേസില്ലാത്തത് എന്നും ഒമര്‍ ലുലു ചോദിച്ചു. തന്നെ മനപ്പൂര്‍വ്വം ടാര്‍ജറ്റ് ചെയ്യുകയാണെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും ഒമര്‍ ലുലു പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+