• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നിങ്ങള്‍ക്ക് കൊല്ലാനേ അറിയൂ, കീഴടക്കാന്‍ നിങ്ങള്‍ പഠിച്ചിട്ടില്ല'; മാധ്യമപ്രവര്‍ത്തകന്‍റെ മറുപടി

 • By Desk

ദില്ലി: ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്താ വിതരണ സംപ്രേക്ഷണ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മീഡിയ വണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 6 വൈകീട്ട് 7.30 മുതല്‍ 48 മണിക്കൂര്‍ ആയിരുന്നു വിലക്ക്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള നടപടിയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഇതോടെ ഉയര്‍ന്നത്.

cmsvideo
  ചാനല്‍ നിരോധനത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ മറുപടി

  പ്രതിഷേധങ്ങള്‍ക്കിടെ പുലര്‍ച്ചെ 1.30 മുതല്‍ ഏഷ്യാനെറ്റ് വീണ്ടും സംപ്രേഷണം തുടങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്കും സര്‍ക്കാര്‍ പിന്‍വലിട്ടുണ്ട്. അതേസമയം വിലക്ക് നീക്കിയ പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മീഡിയ വണ്‍ മാധ്യമപ്രവര്‍ത്തകന്‍ റഷീദുദ്ദീന്‍ അല്‍പ്പറ്റ. ഫേസ്ബുക്കിലൂടെയാണ് റഷീദിന്‍റെ പ്രതികരണം. പോസ്റ്റ് വായിക്കാം

   ലൈവ് സ്ട്രീമിങ്ങ് പുനരാരംഭിച്ചത്

  ലൈവ് സ്ട്രീമിങ്ങ് പുനരാരംഭിച്ചത്

  14 മണിക്കൂറിന് ശേഷമാണ് മീഡിയ വണ്ണിന്റെ വിലക്ക് നീക്കിയത്.ഇന്ന് രാവിലെ 9.36 ഓടെയാണ് മീഡിയ വണ്‍ ലൈവ് സ്ട്രീമിങ്ങ് പുനരാരംഭിച്ചത്. ആര്‍എസ്എസിനെയും ദില്ലി പൊലീസിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു,മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് കലാപം നടക്കുന്നതെന്ന് പറഞ്ഞു,പൗരത്വ നിയമഭേദഗതി വിരുദ്ധ സമരം നടക്കുന്നിടത്തേക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തു, തുടങ്ങി 9 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മീഡിയ വണ്ണിന് മേല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

   പ്രതികരിച്ച് മാധ്യമ പ്രവര്‍ത്തകന്‍

  പ്രതികരിച്ച് മാധ്യമ പ്രവര്‍ത്തകന്‍

  മാധ്യമം ദില്ലി കറസ്പോണ്ടന്‍റ് ഹസനുല്‍ ബന്നയുടെ റിപ്പോര്‍ട്ടിങ്ങിനെയാണ് നോട്ടീസില്‍ വിമര്‍ശിച്ചിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തിന് നേരെയുള്ള ആക്രമണമെന്ന തരത്തില്‍ ഹസനുല്‍ ബന്ന റിപ്പോര്‍ട്ട് ചെയ്‌തെന്നുവെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്. അതേസമയം വിലക്ക് നടപടിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് റഷീദ് അല്‍പ്പറ്റ.അദ്ദേഹത്തിന്‍റെ പോസ്റ്റ് വായിക്കാം

   കൊല്ലാനേ അറിയൂ

  കൊല്ലാനേ അറിയൂ

  ആരുടെ കയ്യും കാലും പിടിക്കാതെ ഞങ്ങള്‍ തിരികെയെത്തി. എന്നാലും..........ഇന്നലെ പ്രതികരിക്കേണ്ടെന്ന് സ്ഥാപനം ആവശ്യപ്പെട്ടതു കൊണ്ടാണ് ആദ്യം ഇട്ട് പോസ്റ്റ് പിന്‍വലിച്ചത്. കാര്യങ്ങള്‍ ഇപ്പോള്‍ വളരെ വ്യക്തമായി കഴിഞ്ഞ സ്ഥിതിക്ക് പറയാമല്ലോ. നിങ്ങള്‍ക്ക് കൊല്ലാനേ അറിയൂ, കീഴടക്കാന്‍ നിങ്ങള്‍ പഠിച്ചിട്ടില്ല. ജനത്തെ മനസ്സു കൊണ്ട് കീഴടക്കാന്‍ അറിയുമായിരുന്നെങ്കില്‍ ഈ ആറ് വര്‍ഷം കൊണ്ട് ഇത്രയൊക്കെ വലിയ ഭൂരിപക്ഷം ഉള്ള ഒരു പാര്‍ട്ടിയെന്ന നിലയില്‍ ഇന്ത്യയെ എവിടെയൊക്കെ എത്തിക്കാമായിരുന്നു?

   ഞങ്ങള്‍ക്കതറിയില്ല

  ഞങ്ങള്‍ക്കതറിയില്ല

  ഞങ്ങള്‍ അതല്ല ഇതാണെന്ന് നിങ്ങള്‍ക്കിങ്ങനെ കണ്ണുരുട്ടിയും ഭീഷണിയുടെ സ്വരത്തിലും പറയേണ്ടി വരുമായിരുന്നോ? നിങ്ങള്‍ എന്തെന്ന് അങ്ങാടിയില്‍ ഓരോ വ്യക്തിയും സ്വന്തം നിലയില്‍ കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അത് അങ്ങനെയല്ലെന്ന് പറയുന്ന മാധ്യമങ്ങളെയാണ് ജനം ഗോദി മീഡിയ അഥവാ മൂടുതാങ്ങി മാധ്യമങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. ഞങ്ങള്‍ക്കതറിയില്ല.

  അല്ലെങ്കില്‍ ഇപ്പണി നിര്‍ത്തിയേക്കുക

  അല്ലെങ്കില്‍ ഇപ്പണി നിര്‍ത്തിയേക്കുക

  എട്ടുകാലിയെ എട്ടുകാലിയെന്ന് വിളിക്കലാണ് അന്തസ്സുള്ള മാധ്യമ പ്രവര്‍ത്തനം. അല്ലാതെ അല്‍ഭുത ജീവിയെന്നോ അന്യഗ്രഹ ജീവിയെന്നോ വിളിക്കലല്ല. ഞാന്‍ ജേര്‍ണലിസം പഠിപ്പിച്ചിരുന്ന കാലത്ത് വിദ്യാര്‍ഥികളോടു പറയാറുണ്ടായിരുന്നതും അതാണ്. എഴുതുന്നതും പറയുന്നതും സത്യമാണെങ്കില്‍ അതിനു വേണ്ടി ഉറച്ചു നില്‍ക്കുക. അല്ലെങ്കില്‍ ഇപ്പണി നിര്‍ത്തിയേക്കുക.

  ജേര്‍ണലിസം എന്നല്ല

  ജേര്‍ണലിസം എന്നല്ല

  വല്ലവര്‍ക്കും അവരെ കുറിച്ച്, (അവര്‍ എന്നത് വ്യക്തിയാകട്ടെ, സ്ഥാപനമകാകട്ടെ, വ്യവസ്ഥയാകട്ടെ) ഇഷ്ടമുള്ളതു മാത്രം പറയാനാണെങ്കില്‍ അതിന്റെ പേര് ജേര്‍ണലിസം എന്നല്ല. അങ്ങനെ 'വാര്‍ത്തകള്‍' പറയേണ്ടി വരുന്ന, എഴുതേണ്ടി വരുന്ന കാലത്ത് അഡ്വര്‍ടൈസ്‌മെന്റ് കമ്പനിയിലോ പബ്‌ളിക് റിലേഷന്‍ സ്ഥാപനങ്ങളിലോ ആണ് മാധ്യമ പ്രവര്‍ത്തകര്‍ ജോലി നോക്കേണ്ടത്.

   ഞങ്ങള്‍ക്ക് അഭിമാനമുണ്ട്

  ഞങ്ങള്‍ക്ക് അഭിമാനമുണ്ട്

  ഒരു പത്രവും ചാനലും മീഡിയയും വല്ലവരുടെയും പരസ്യപ്പലകയാവരുതെന്ന ഉറച്ച തീരുമാനത്തില്‍ നിന്നും ആരംഭിച്ച ചാനലാണ് മീഡിയാവണ്‍. ഇപ്പോഴും അത് റോഡരുകില്‍ നാട്ടി നിര്‍ത്തിയ ഒരു പരസ്യ പലകയായി മാറിയിട്ടില്ല എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

  പ്രതീക്ഷ കാത്തു സൂക്ഷിക്കുക തന്നെ ചെയ്യും

  മീഡിയാവണ്‍ എന്ന ചാനലിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ. വാര്‍ത്താ മാധ്യമങ്ങളുടെ ലോകത്ത് ഒരു ബദല്‍ വേണമെന്ന് ആഗ്രഹിച്ച സാധാരണക്കാരായ ജനങ്ങള്‍ അവസാനത്തെ ചില്ലിത്തുട്ടും സംഭാവന ചെയ്ത് ആരംഭിച്ച ചാനലാണത്. ഞങ്ങള്‍ ആ പ്രതീക്ഷ കാത്തു സൂക്ഷിക്കുക തന്നെ ചെയ്യും.

   മാപ്പ് പറഞ്ഞിട്ടില്ല

  മാപ്പ് പറഞ്ഞിട്ടില്ല

  അതിനിടെ മാപ്പ് പറഞ്ഞതിനാലാണ് മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കിയതെന്ന തരത്തിലുള്ള ആരോപണങ്ങള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ വിലക്ക് സര്‍ക്കാര്‍ സ്വമേധയാ നീക്കിയതാണെന്ന് ചാനല്‍ എ‍ിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് വ്യക്തമാക്കി. ഏതെങ്കിലും തലത്തിലുള്ള അഭ്യര്‍ത്ഥന നടത്തുകയോ മാപ്പ് എഴുതി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചാനലിലൂടെ പറഞ്ഞു.

   തള്ളി കളഞ്ഞു

  തള്ളി കളഞ്ഞു

  14 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം സ്വമേധയാ നീക്കുകയായിരുന്നു. അതില്‍ സന്തോഷമുണ്ട്,പുനസംപ്രേഷണം തുടങ്ങിയപ്പോള്‍ ചാനലിലൂടെ അദ്ദേഹം വ്യക്തമാക്കി. ദില്ലി കലാപം സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മെമ്മോ നല്‍കിയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായി വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും സിഎല്‍ തോമസ് പറഞ്ഞു.

  മാധ്യമ വിലക്ക്; ഉള്‍പ്പേജില്‍ ഒതുക്കി മനോരമയും മാതൃഭൂമിയും!! മറ്റ് പത്രങ്ങള്‍ നല്‍കിയത് ഇങ്ങനെ

  'അടിയന്തരാവസ്ഥ കാലത്തു പോലും കേരളത്തിൽ ഒരു പത്രവും പൂട്ടിയിട്ടില്ല'; പ്രതികരിച്ച് ജയശങ്കര്‍

  രാജ്യസഭ; അസമില്‍ ബിജെപിയെ പൂട്ടാന്‍ പൂഴിക്കടകനുമായി കോണ്‍ഗ്രസ്! പരിഗണനയില്‍ ഇവര്‍

  English summary
  Media one reporter about channel ban
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more