കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം.... വിലക്കിനെതിരെ പ്രതികരിച്ച് മീഡിയ വണ്‍!!

Google Oneindia Malayalam News

കോഴിക്കോട്: ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് മീഡിയ വണ്‍. ദില്ലിയില്‍ അരങ്ങേറിയ ആസൂത്രിതമായ വംശഹത്യ ശ്രമം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ മാര്‍ച്ച് ആറിന് വൈകീട്ട് ഏഴര മുതല്‍ മാര്‍ച്ച് എട്ടിന് വൈകീട്ട് ഏഴര വരെ മീഡിയവണ്‍ ടിവിയുടെ സംപ്രേഷണ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാനാകൂ.

1

ആര്‍എസ്എസിനെയും ദില്ലി പോലീസിനെയും വിമര്‍ശിച്ചുവെന്നത് സംപ്രേഷണം നിര്‍ത്തിവെക്കാനുള്ള കാരണമായി വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും, അതിന്റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദില്ലി പോലീസ് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതും സാമുദായിക സൗഹൃദം തകര്‍ക്കാനുള്ള ശ്രമമമായി വ്യാഖാനിക്കുകയാണ് കേന്ദ്ര വാര്‍ത്താ വിനിമ മന്ത്രാലയം ചെയ്തിരിക്കുന്നത് മീഡിയ പ്രസ്താവനയില്‍ പറയുന്നു.

ഇത് സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ്. അടിയന്തരാവസ്ഥാ കാലത്ത് പോലും ഉണ്ടാകാത്ത വിധത്തിലുള്ള ഈ ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയ വണ്‍ ടിവിയുടെ തീരുമാനമെന്ന് എഡിറ്റര്‍ ഇന്‍ ചീപ് സില്‍എല്‍ തോമസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഫെബ്രുവരി 25ന് മീഡിയ വണ്ണില്‍ വന്ന വാര്‍ത്തയാണ് വിലക്കിന് കാരണമായതെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. കലാപത്തില്‍ മീഡിയ വണ്ണിന്റെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. സിഎഎ അനുകൂല വിഭാഗം നടത്തുന്ന ആക്രമണങ്ങളെ കേന്ദ്രീകരിച്ചായിരുന്നു മീഡിയ വണ്‍ റിപ്പോര്‍ട്ടിംഗ് നടത്തിയതെന്നും, ദില്ലി പോലീസിനെയും ആര്‍എസ്എസിനെയും അനാവശ്യമായി വിമര്‍ശിച്ചെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പറഞ്ഞിരുന്നു.

English summary
media one responds against 48 hour ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X