Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനലുകളെ നിയന്ത്രിക്കുന്ന തരത്തില്‍ സംഘപരിവാര്‍ സ്വാധീനം ചെലുത്തുന്നുണ്ട്; തുറന്ന് പറഞ്ഞ് സ്മൃതി പരുത്തിക്കാട്

കോഴിക്കോട്: മലയാളത്തിലെ ചില മുന്‍നിര ചാനലുകളെ നിയന്ത്രിക്കുന്ന തരത്തില്‍ സംഘപരിവാര്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് മീഡിയ വണ്‍ സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്. ട്രൂ കോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്ര സര്‍ക്കാരിനെതിരായ വാര്‍ത്തകളില്‍ അതിജാഗ്രത പുലര്‍ത്തുകയും സംസ്ഥാന സര്‍ക്കാറിനെതിരായ വാര്‍ത്തകളില്‍ 'നിര്‍ഭയം' നീങ്ങുകയും ചെയ്യുന്നതില്‍ നിന്ന് അത് വ്യക്തമാണ് എന്നും സ്മൃതി പറഞ്ഞു.

എന്നാല്‍ ആര്‍ എസ് എസ് അനുഭാവമുള്ള എഡിറ്റര്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള ആവശ്യകത വര്‍ധിച്ച സാഹചര്യം കേരളത്തില്‍ നിലവിലുണ്ട് എന്ന് തോന്നുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ എസ് എസ് താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്തവരും സംഘപരിവാറിനെ പരസ്യമായി വിമര്‍ശിച്ചവരും സ്ഥാപനം മാറേണ്ടിവരികയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തത് നമ്മള്‍ കണ്ടതാണ് എന്നും സ്മൃതി പരുത്തിക്കാട് പറയുന്നു.

SMRITI

ചര്‍ച്ചകളില്‍ വന്നിരിക്കുന്ന സംഘബന്ധുക്കളുടെ ഭീഷണിക്ക് വഴങ്ങി അവതാരകരെ കൊണ്ട് 'വ്യക്തിപരമായി' മാപ്പ് പറയിച്ച സംഭവവും ഉണ്ടെന്നും അവര്‍ വ്യക്തമാക്കി. എങ്കില്‍ കൂടെയും ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ചുകൂടാ എന്ന നിലപാട് അംഗീകരിക്കാനാവാത്തതാണ് എന്നും അസഹിഷ്ണുതയുടെ കാര്യത്തില്‍ തീവ്രവലതും ഇടതും തമ്മിലുള്ള മത്സരമാണ് യഥാര്‍ത്ഥത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത് എന്നും സ്മൃതി പരുത്തിക്കാട് പറഞ്ഞു.

ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി

ബി ജെ പിക്കാര്‍ക്കും കേരളത്തിലെ പൊതുവിടത്തില്‍ പ്രാധാന്യം നേടികൊടുക്കുന്നതില്‍ ചാനലുകള്‍ പങ്ക് വഹിച്ചിരിക്കാം എന്നും എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിലെ ഇരുമുന്നണികളുടെയും പങ്കും പരിശോധിക്കപ്പെടണം എന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഹിന്ദുവര്‍ഗീയതയെ പ്രത്യക്ഷമായും പരോക്ഷമായും പരിലാളിക്കാത്തവരാണ് ഇരു മുന്നണികളും എന്നും അവര്‍ വ്യക്തമാക്കി.

മാത്രമല്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ എല്ലാ ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് കൊണ്ട് എന്ത് പ്രയോജനം എന്നും അവര്‍ ചോദിച്ചു. കേരളത്തില്‍ ദൃശ്യ മാധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സംഘപരിവാറിന് സ്വാധീനമേ ഉണ്ടാകുമായിരുന്നില്ല എന്ന വിലയിരുത്തല്‍ ഉപരിപ്ലവമാണ് എന്നും കേരളത്തിന്റെ പുരോഗമന നിലപാടിന് കീഴില്‍ഹിന്ദു വര്‍ഗീയതക്ക് വളരാന്‍ ആവശ്യമായ ഘടകങ്ങള്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചിരുന്നു എന്നും സ്മൃതി പരുത്തിക്കാട് ചൂണ്ടിക്കാട്ടി.

അതേസമയം കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരായ ഇടതുപക്ഷം ഉന്നയിക്കുന്ന 'തീവ്ര ഇടത് വിരുദ്ധ മനോഭാവം' എന്നതിനേയും സ്മൃതി പരുത്തിക്കാട് തള്ളിക്കളഞ്ഞു. ഇടതുപക്ഷത്തിനെതിരെ തീവ്ര നിലപാട് എടുക്കുന്ന ചില അവതാരകര്‍ ഉണ്ടായിരിക്കാം എന്നും എന്നാല്‍ വിമര്‍ശനമേ പാടില്ല എന്ന നിലപാട് അംഗീകരിക്കാനികില്ല എന്നും അവര്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടിയോടും അനുഭാവം പ്രകടിപ്പിച്ചില്ലെങ്കിലും ഇടത് വിരുദ്ധ ചേരിയില്‍ കെട്ടുന്നതാണ് അനുഭവം എന്നും അവര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+