കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ വാക്കിന് പുല്ല് വില; കൊല്ലം കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്...

  • By Vishnu
Google Oneindia Malayalam News

കൊല്ലം: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടും അഭിഭാഷകര്‍ക്ക് പുല്ല് വില. പാരിപ്പള്ളി സ്റ്റേഷനിലെ പോലീസുകാരനായിരുന്ന മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെഅഭിഭാഷകര്‍ തടഞ്ഞു.

ഹൈക്കോടതിയിലുണ്ടായ സംഘര്‍ഷത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നടത്തിയ ഇടപെടലും അഭിഭാഷകര്‍ അവഗണിച്ചിരിക്കുകയാണ്.കൊച്ചിയില്‍ യുവതിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍റെ വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരെ സംസ്ഥാനത്തെ ഒരു കോടതിയലും കയറ്റില്ലെന്നാണ് അഭിഭാഷകരുടെ വെല്ലുവിളി. നിയമ സംവിധാനത്തെയും സര്‍ക്കാരിനെയും നോക്കുകുത്തിയാക്കിയാണ് അഭിഭാഷകര്‍ അഴിഞ്ഞാടുന്നത്.

Court

ഹൈക്കോടതി വളപ്പിലും തിരുവനന്തപുരം ജില്ലാ കോടതിയിലും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ബിയര്‍കുപ്പികളും ഇഷ്ടകകളുമായാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചത്. കോടതി വളപ്പിലെ സംഘര്‍ഷം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിഭാഷക സംഘടനാ നേതാക്കളുമായും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്നും അക്രമങ്ങളുണ്ടാകരുതെന്നും പിണറായി പറഞ്ഞിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒത്ത് തീര്‍പ്പിനെപോലും അവഗണിച്ച് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയായിരുന്നു. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വളപ്പില്‍ അഭിഭാഷകര്‍ സംഘടിതരായെത്തി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമൊരുക്കേണ്ട പോലീസ് അഭിഭാഷകരൊടൊപ്പം നിന്ന് മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ നിന്ന് പുറത്താക്കിയെന്ന് ആരോപണമുണ്ട്.

കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറാന്‍ അനുവദിക്കാതെ തടയുകയായിരുന്നു. കോടതിയിലെ സംഭവങ്ങള്‍ ചിത്രീകരിക്കാന്‍ പോലീസ് വീഡിയോ ഗ്രാഫറെഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കോടതി നടപടികളും കോടതി വളപ്പില്‍ നടക്കുന്ന സംഭവവികാസങ്ങളും റോഡില്‍ നിന്ന് പകര്‍ത്തി റിപ്പോര്‍ട്ട് ചെയ്യേണ്ട ഗതികേടിലാണ് മാധ്യമപ്രവര്‍ത്തകര്‍.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലാകോടതിയിലും മാധ്യമപ്രവര്‍ത്തകരെ വിലക്കിയിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം മാധ്യമപ്രവര്‍ത്തകരെ തെരുവില്‍ അപമാനിക്കുന്നത് തുടര്‍ന്നിട്ടും പത്രപ്രവര്‍ത്തക യൂണിയന്‍ കാര്യമായി ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.

Read More: നര്‍സിംഗ് യാദവിനെ കുടുക്കിയത് ദേശീയ താരത്തിന്റെ അനിയന്‍? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ആദ്യ വനിത; അമേരിക്കയില്‍ ചരിത്രമായി ഹിലാരി....പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ആദ്യ വനിത; അമേരിക്കയില്‍ ചരിത്രമായി ഹിലാരി....

English summary
Mediapersons banned from entering Kollam Sessions Court which considers Sentence for Aadu Antony case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X