കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയെ അയാളെന്ന് വിളിച്ച് ജിമ്മി, സ്മൃതി ഇറാനി സീരിയല്‍ നടി, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

മാധ്യമപ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് ബഹിഷ്‌കരണം ഒരുവശത്ത് വിവാദമായി കത്തിക്കൊണ്ടിരിക്കുമ്പോള്‍ ചടങ്ങിനെ ന്യായീകരിച്ചും നിരവധി പേരും എത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇപ്പോള്‍ ദൃശ്യമാധ്യങ്ങളാണ് കുടുക്കിലായിരിക്കുന്നത്. പ്രത്യേകിച്ച് ഏഷ്യാനെറ്റും മാതൃഭൂമിയും. ദേശീയ അവാര്‍ഡ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയ ചര്‍ച്ച അതിലേറെ വിവാദമായിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ജിമ്മി ജെയിംസും മാതൃഭൂമി ന്യൂസിലെ വേണുവുമാണ് പുലിവാല് പിടിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങള്‍ ഇവര്‍ക്ക് പൊങ്കാലയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അയാള്‍ എന്ന് ചര്‍ച്ചയില്‍ വിശേഷിപ്പിച്ചതാണ് ജിമ്മിയെ കുരുക്കിലാക്കിയത്. ബിജെപി മന്ത്രിമാരെ അധിക്ഷേപിച്ചതിനാണ് വേണു പുലിവാല് പിടിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ കടുത്ത രീതിയില്‍ പ്രതിഷേധങ്ങളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്.

രാഷ്ട്രപതിയെ അപമാനിച്ചു

രാഷ്ട്രപതിയെ അപമാനിച്ചു

ജിമ്മിക്കാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്നത്. ഡബ്ബിങ് ആര്‍ടിസ്റ്റും പുരസ്‌കാര ബഹിഷ്‌കരണത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ഭാഗ്യലക്ഷമിയും തൊണ്ടിമുതലിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരും പങ്കെടുത്ത ചര്‍ച്ചയിലാണ് ജിമ്മി ജെയിംസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അയാള്‍ എന്ന് വിളിച്ചത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയ്ക്ക് കാരണമായിരിക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന രാഷ്ട്രപതിയെ അപമാനിച്ചതിലൂടെ മാധ്യമ സംസ്‌കാരം ഇതാണ് കാണിച്ച് തന്നിരിക്കുകയാണ് ജിമ്മിയെന്നാണ് പ്രധാന വിമര്‍ശനം.

ആരാണ് ഈ ജിമ്മി?

ആരാണ് ഈ ജിമ്മി?

ആരാണ് ഈ ജിമ്മി എന്ന് വരെ പരിഹാസം ഉയര്‍ന്നിട്ടുണ്ട്. അവാര്‍ഡ് സംബന്ധമായ കാര്യത്തില്‍ ബിജെപിയെ ട്രോളിയവരെ തിരിച്ചടിക്കാനുള്ള ആയുധമായിട്ടാണ് ഇതിനെ ഉപയോഗിക്കുന്നത്. രാഷ്ട്രപതി എന്ന് പറഞ്ഞാല്‍ രാജ്യത്തെ പ്രഥമ പൗരനാണ്. കക്ഷി രാഷ്ട്രീയ ജാതി മത ലിഗം ഭേദമേന്യേ എല്ലാവരാലും ബഹുമാനിക്കപ്പെടേണ്ട ആളാണ്. അങ്ങനെയുള്ള ഒരാളെ കയറി അയാള്‍ എന്നൊക്കെ വിളിക്കാന്‍ ഏഷ്യാനെറ്റ് അവതാരകന്‍ ആരാണ്. അതല്ലെങ്കില്‍ രാഷ്ട്രപതിയേക്കാളും ഉയര്‍ന്ന സ്ഥാനത്തുള്ള ആളാണോ ജിമ്മി. എന്ന് രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി എന്നയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഇതൊക്കെ ശ്രദ്ധിക്കണം

ഇതൊക്കെ ശ്രദ്ധിക്കണം

അന്തിചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മിയുടെയും സജീവ് പാഴൂരിന്റെയും കല്ലുവെച്ച നുണകള്‍ക്കും സ്മൃതിജീയോടുള്ള കണ്ണുകടിക്കും ഇടയില്‍ ഇതാരും ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നു. അതേസമയം ഈ പോസ്റ്റില്‍ നിരവധി പേരാണ് ജിമ്മിക്ക് പൊങ്കാല ഇട്ടിരിക്കുന്നത്. മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗികളെ ഇന്നലെ മുതല്‍ രാഷ്ട്രീയം മാറ്റി വച്ച് ചിന്തിക്കുന്നവര്‍ തിരിച്ചറിഞ്ഞ് തുടങ്ങി എന്ന് വരെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഒരു 10-20 വര്‍ഷത്തേക്ക് ബിജെപിയല്ലാത്ത ഒരാളും അവാര്‍ഡിന് അയക്കേണ്ടെന്ന് വരെ ഇതിന് മറുപടിയുണ്ട്. ജിമ്മിക്ക് സ്വന്തം നില വിട്ട് പെരുമാറുന്നു എന്നാരോപിച്ചാണ് പലരും പൊങ്കാല ആരംഭിച്ചത്.

സീരിയല്‍ നടിമാരല്ലേ......

സീരിയല്‍ നടിമാരല്ലേ......

മാതൃഭൂമിയിലെ വേണുവിന്റെ ചര്‍ച്ചയില്‍ ബിജെപിയെയും സ്മൃതി ഇറാനിയെയുമായിരുന്നു പ്രധാനമായും കുറ്റംപറഞ്ഞത്. ഇതിനും പൊങ്കാലയുടെ പൂരമായിരുന്നു. സംവിധായകരായ മേജര്‍ രവി, ഡോ ബിജു, വിസി അഭിലാഷ്, ഭാഗ്യലക്ഷ്മി, ബിജെപിയുടെ ജെആര്‍ പദ്മകുമാര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു വേണു സ്വതസിദ്ധമായ ശൈലിയില്‍ പരിഹസിച്ചത്. സീരിയല്‍ നടിയാണ് സ്മൃതി ഇറാനിയെന്നും അവരെ മന്ത്രിയാക്കിയ ബിജെപിയുടെ രാഷ്ട്രീയ ബോധം ഞങ്ങള്‍ക്കറിയാമെന്നുമായിരുന്നു വേണു പറഞ്ഞത്.

വെടിവെക്കുന്നയാള്‍.....

വെടിവെക്കുന്നയാള്‍.....

അങ്ങേയറ്റം മോശപ്പെട്ട പരാമര്‍ശമാണ് പിന്നീടും വേണുവില്‍ നിന്നുണ്ടായത്. ഇന്ത്യക്ക് ഷൂട്ടിംഗില്‍ അഭിമാനമുയര്‍ത്തി ഒളിംപിക് മെഡല്‍ കൊണ്ടുവന്ന് തന്ന രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെ വെടിവെക്കുന്നയാള്‍ എന്നാണ് വേണു വിശേഷിപ്പിച്ചത്. ഇവരെയൊക്കെ മന്ത്രിയാക്കാന്‍ ബിജെപിക്കേ സാധിക്കൂ എന്നൂ വേണു കളിയാക്കുന്നു. ഇതൊക്കെ പറഞ്ഞാല്‍ ആരും പൊങ്കാലയിട്ട് പോകും എന്നതാണ് വാസ്തവം. കണ്ട സീരിയല്‍ നടിമാരില്‍ നിന്നോ വെടിവെപ്പുകാരില്‍ നിന്നോ അവാര്‍ഡ് വാങ്ങാനല്ല താരങ്ങള്‍ ആഗ്രഹിച്ചതെന്നും അങ്ങനെയായിരുന്നെങ്കില്‍ ഇവര്‍ ദില്ലിക്ക് വരുമായിരുന്നില്ലെന്ന് വരെ വേണു പറഞ്ഞ് കളഞ്ഞു.

പൊങ്കാലകാലം

പൊങ്കാലകാലം

ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലക്കാലമാണെന്ന് തോന്നുന്നു. എങ്ങനെ കിട്ടാതിരിക്കും അത്രയ്ക്കും മോശപ്പെട്ട കാര്യങ്ങളാണ് അവര്‍ പറയുന്നതും. ഇപ്പോഴത്തെ സംഭവത്തില്‍ ഒരിക്കലും പറയരുതാത്ത കാര്യങ്ങളാണ് വേണുവും ജിമ്മിയും പറഞ്ഞിരിക്കുന്നത്. സീരിയല്‍ നടിയും വെടിവെപ്പുകാരനും അമേദ്യം തിന്നുന്ന പട്ടിക്കും അതിനുണ്ടായതിനും നിന്നേക്കാള്‍ മാന്യതയുണ്ടെടാം വേണുവെന്നാണ് ദേവാ ദേവന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നേരത്തെ ദിലീപ് കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ വിവാദത്തില്‍പ്പെട്ടവര്‍ തന്നെയാണ് ഇപ്പോള്‍ ഇതിലും കുരുങ്ങിയിരിക്കുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസല്ല അടവുനയവുമല്ല!! നന്ദിഗ്രാമില്‍ ബിജെപിയുമായി സിപിഎം സഖ്യം, മമതയെ പറപ്പിക്കും!!പാര്‍ട്ടി കോണ്‍ഗ്രസല്ല അടവുനയവുമല്ല!! നന്ദിഗ്രാമില്‍ ബിജെപിയുമായി സിപിഎം സഖ്യം, മമതയെ പറപ്പിക്കും!!

'അന്ന് ദേശീയ പുരസ്കാരം പങ്കിട്ടത് സുരേഷ്ഗോപിയും ബാലചന്ദ്ര മേനോനും', പക്ഷെ മേനോൻ ചിത്രത്തിലില്ല...'അന്ന് ദേശീയ പുരസ്കാരം പങ്കിട്ടത് സുരേഷ്ഗോപിയും ബാലചന്ദ്ര മേനോനും', പക്ഷെ മേനോൻ ചിത്രത്തിലില്ല...

English summary
media persons trolled by social media for controversial remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X