വിഎസ് തിരഞ്ഞെടുപ്പില്‍ വിജയഘടമെന്നത് മാധ്യമ സൃഷ്ടി: പിണറായി
തിരുവനന്തപുരം: തിരഞ്ഞെടുപ്പുകളില്‍ വിഎസ് അച്യുതാനന്ദന്‍ വിജയഘടമാണെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്ന് പിണറായി വിജയന്‍. തിരഞ്ഞെടുപ്പില്‍ വിജയം തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
വിഎസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ നേതൃത്വം കൊടുക്കുമോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. അക്കാര്യം ഇതുവരേയും പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ ആലോചിക്കുകയുള്ളൂ. അക്കാര്യത്തില്‍ ആരും ചര്‍ച്ച നടത്തുകയോ നിലപാടെടുക്കുകയോ ചെയ്തിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
വിഎസ്സിന് മത്സരിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന നിലപാടാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൈക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications