കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതി? എത്തിയത് 1000 തോക്കുകൾ, കണ്ടെടുക്കാനാകാതെ പോലീസ്....

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: ആയിരം സെമി ഓട്ടോമാറ്റിക് കൈത്തോക്കുകൾ കേരളത്തിലേക്ക് കടത്തിയതായി റിപ്പോർട്ട്. പ്രഹരശേഷി കൂടിയ 1000 പിസ്റ്റളുകൾ നാലുമാസം മുൻപ് കേരളത്തിലേക്ക് കടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് മലയാള മനോരമയാണ് വാർത്ത നൽകിയിരിക്കുന്നത്.

ഡോക്ടർമാരുടെ ആഭരണങ്ങൾ അടിച്ചുമാറ്റി! ആശുപത്രി ജീവനക്കാരിയും കാമുകനും പിടിയിൽ, സംഭവം മലപ്പുറത്ത്...

ഗൾഫുകാരന്‍ ഭർത്താവിന് സംശയരോഗം! പീഡനം! ഹനാൻ ജീവനൊടുക്കിയതിന് പിന്നിൽ ഇതെല്ലാം... നബീൽ റിമാൻഡിൽ...

മഹാരാഷ്ട്ര പോലീസാണ് ഈ രഹസ്യവിവരം കൈമാറിയത്. മഹാരാഷ്ട്ര പോലീസ് കൈമാറിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മിലിട്ടറി ഇന്റലിജൻസ് വിഭാഗത്തിന്റെ സഹകരണത്തോടെ കേരളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇവ കണ്ടെടുക്കാനായില്ലെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലേക്കെത്തിയ തോക്കുകൾ ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകളുടെയും ക്രിമിനൽ സംഘങ്ങളുടെയും കൈവശമുള്ളതായി സംശയമുണ്ടെന്നും വാർത്തയിൽ പറയുന്നു.

പോലീസ് പിടിയിൽ...

പോലീസ് പിടിയിൽ...

കള്ളത്തോക്കുകളുമായി ജൂലായ് അവസാനം ദില്ലി പോലീസിന്റെ പിടിയിലായ എം മനോവർ, മുഹമ്മദ് ഷാഹിദ് എന്നിവർ കൊച്ചിയിലും തോക്കുകളുമായി വന്നിട്ടുണ്ടെന്ന് ഇന്റലിജൻസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബീഹാർ സ്വദേശികളും...

ബീഹാർ സ്വദേശികളും...

മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായ ബീഹാർ സ്വദേശിയും ആയുധ ഇടപാടുകാരനുമായ ദീപക്ക് കുമാർ സാഹയുടെ കൂട്ടാളികൾ കൊച്ചി ബ്രോഡ് വേയിലെ ലോഡ്ജിൽ രണ്ടാഴ്ച തങ്ങിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കളിപ്പാട്ട കമ്പനി....

കളിപ്പാട്ട കമ്പനി....

കളിപ്പാട്ട നിർമ്മാണ കമ്പനിയുടെ ഏജന്റമാരെന്ന വ്യാജേനെയാണ് എം മനോവർ, മുഹമ്മദ് ഷാഹിദ് എന്നിവർ കൊച്ചിയിലെത്തിയത്.

മദ്ധ്യപ്രദേശിൽ...

മദ്ധ്യപ്രദേശിൽ...

മദ്ധ്യപ്രദേശിലെ സാൻദ്ധ്വ പ്രദേശത്തെ ആയുധശാലയിൽ നിർമ്മിച്ച തോക്കുകളാണ് കേരളത്തിലേക്ക് കടത്തിയത്. തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്ത് ബ്ലാങ്ക് ഗൺ അടക്കം നിരവധി തോക്കുകൾ മദ്ധ്യപ്രദേശിലെ ആയുധ നിർമ്മാണശാലയിൽ നിന്നും പിടിച്ചെടുത്തിരുന്നു.

പ്രഹരശേഷി വർദ്ധിപ്പിക്കും...

പ്രഹരശേഷി വർദ്ധിപ്പിക്കും...

സിനിമാ ഷൂട്ടിങ്, സായുധ പരിശീലനം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഈ തോക്കുകളുടെ പ്രഹരശേഷി വർദ്ധിപ്പിച്ച് ക്രിമിനൽ സംഘത്തിനും ദേശവിരുദ്ധ സംഘടനകൾക്കും കൈമാറുന്നതാണ് ഇവരുടെ പ്രവർത്തനരീതി.

കണ്ടെടുക്കാനായില്ല...

കണ്ടെടുക്കാനായില്ല...

ആയിരം തോക്കുകൾ മദ്ധ്യപ്രദേശിൽ നിന്നും കേരളത്തിലേക്ക് കടത്തിയതായി മഹാരാഷ്ട്ര പോലീസാണ് വിവരം നൽകിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മിലിട്ടറി ഇന്റലിജൻസും പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെടുക്കാനായിട്ടില്ല.

ക്രിമിനൽ സംഘങ്ങൾക്ക്...

ക്രിമിനൽ സംഘങ്ങൾക്ക്...

കേരളത്തിലെത്തിയ ആയിരം തോക്കുകൾ ദേശവിരുദ്ധ സംഘടനകളുടെയോ, ക്രിമിനൽ സംഘങ്ങളുടെയോ കൈവശമുണ്ടെന്നാണ് ഇന്റലിജൻസും പോലീസും സംശയിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
media reoprt; thousand guns were smuggled to kerala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്